കൊല്ലം: കോവിഡ് മഹാമാരിക്കാലത്ത് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവശ്യം വേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ മേഖലകളിലും സഹായം എത്തിക്കാന്‍ കഴിഞ്ഞുവെന്ന് സഹകരണ രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന്.
ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കേരള ബാങ്ക് നല്കുന്ന പരസ്പര ജാമ്യ വായ്പയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള വായ്പാ സഹായം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കേരള ബാങ്കാണ് ആസൂത്രണം ചെയ്തത്. പദ്ധതി സംസ്ഥാന വ്യാപകമായാണ് നടപ്പിലാക്കുന്നത്. ക്ഷേമനിധി അംഗങ്ങളായ ചുമട്ടു തൊഴിലാളികള്‍ക്ക് കേരള ബാങ്കിന്റെ ശാഖകളില്‍ നിന്നും വായ്പ ലഭ്യമാക്കും. കേരള ബാങ്ക് കൊല്ലം മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ വായ്പാ പദ്ധതിയെ കുറിച്ച് ബാങ്ക് സിഇഒ പി.എസ്. രാജന് വിശദീകരിച്ചു. ഡയറക്ടര്‍ ഹരിശങ്കര്‍, ബാങ്ക് ചീഫ് ജനറല്‍ മാനെജര്‍ കെ.സി. സഹദേവന് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഡയറക്ടര്‍ ജി.ലാലു സ്വാഗതവും കേരള ബാങ്ക് കൊല്ലം സിപിസി ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ ആര്. രവി നന്ദിയും പറഞ്ഞു.
Trending
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ


