തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ മര്‍ദനം.
വെള്ളനാട് ബസ് തടഞ്ഞു നിര്‍ത്തിയാണ് മര്‍ദിച്ചത്. ഡ്രൈവര്‍ ശ്രീജിത്ത് കണ്ടക്ടര്‍ ഹരിപ്രേം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ആറ് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.