വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല നിശ്ചലമാകും. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കുക. പാർലമെന്റിൽ വൈദ്യുതി ഭേദഗതി അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഭേദഗതിയിൽ നിന്ന് പിൻമാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായാണ് കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്. നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യ സർവീസുകളെ മാത്രമാണ് പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസൻസികൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി. ഇത് നിലവിൽ വരുന്നതോടെ കേരളത്തിലെ വൈദ്യുതി മേഖലയിലേക്ക് കടക്കാൻ സ്വകാര്യ കമ്പനികൾക്ക് സാധിക്കും. ഒരു മെഗാ വോൾട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഓപ്പൺ ആക്സസിലൂടെ വൈദ്യുതി വാങ്ങാൻ അനുവദിക്കുന്നത് ഈ മേഖലയെ തകർക്കും എന്നും ആരോപണമുണ്ട്.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു

