കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം വാഹനാപകടത്തിൽ 2 പേർ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുൽത്താൻ, നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗാന്ധി റോഡിൽ വച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു. കല്ലായി പള്ളിക്കണ്ടി മൊയ്തീൻ കോയയുടെ മകനാണ് മെഹറൂഫ് സുൽത്താൻ ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അർബൻ നജ്മത്ത് മൻസിൽ മജ്റൂഹിന്റെ മകൾ നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാർത്ഥിനിയാണ് നൂറുൽ ഹാദി. അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗാന്ധി റോഡ് പാലത്തിൽ നിന്നും സ്കൂട്ടർ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂർ – പുതിയപ്പ സിറ്റി സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം നടന്നത്. സ്കൂട്ടർ തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു

