മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, പാർലമെന്റ് സ്പീക്കർ, മന്ത്രിമാർ, ബിഡിഎഫ്, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അൽ സാഖിർ പാലസ് മസ്ജിദിൽ ഈദ് അൽ ഫിത്വർ നമസ്കാരം നടത്തി.
ഈദിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയണമെന്ന് സുന്നി എൻഡോവ്മെന്റ് ബോർഡ് ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫെതൈസ് അൽ ഹജ്രി ഈദ് സന്ദേശത്തിൽ വ്യക്തമാക്കി.
രാജാവ് രാജ്യത്തിനും ജനങ്ങൾക്കും, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ഈദ് ആശംസ നേർന്നു. രാജ്യം കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.