തിരുവനന്തപുരം: 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഓഗസ്റ്റ് മൂന്നിന് സമ്മാനിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എന്‍. വാസവന് അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡു സമര്‍പ്പണം നിര്‍വഹിക്കും. 2021 ലെ ചലച്ചിത്ര അവാർഡുകളുടെ വിശദാംശങ്ങൾ അടങ്ങിയ പുസ്തകം മന്ത്രി ആന്റണി രാജുവിന് നൽകി മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യും. ‘മലയാള സിനിമ: നാൾ വഴികൾ’ എന്ന റഫറൻസ് പുസ്തകം മന്ത്രി ജി ആർ അനിൽ പ്രകാശനം ചെയ്യും. മികച്ച പിന്നണി ഗായകര്‍ക്കുള്ള പുരസ്കാരം നേടിയ സിത്താര കൃഷ്ണകുമാർ, പ്രദീപ് കുമാർ, സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയ ഹിഷാം അബ്ദുൾ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ, 2020 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ, മുൻ ചലച്ചിത്ര അവാർഡ് ജേതാക്കളായ ഷഹബാസ് അമൻ, രാജലക്ഷ്മി, ബിജിബാൽ, സൂരജ് സന്തോഷ്, പിന്നണി ഗായകരായ സംഗീത ശ്രീകാന്ത്, രൂപ രേവതി, സൗമ്യ രാമകൃഷ്ണൻ തുടങ്ങിയവര്‍ പുരസ്കാര സമര്‍പ്പണച്ചടങ്ങിന് ശേഷം നടക്കുന്ന സംഗീത പരിപാടിയില്‍ ഗാനങ്ങള്‍ ആലപിക്കും.
Trending
- സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടികളും പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
