കൊച്ചി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ കേരളത്തിന് ഉന്നത വിജയം നേടാനായത് ഇവിടത്തെ സ്കൂളുകളുടെ മികച്ച നിലവാരം കൊണ്ടാണെന്ന് വിലയിരുത്തൽ. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനവും കാരണമായി. പത്താം ക്ളാസ് പരീക്ഷാ ഫലത്തിൽ രാജ്യത്ത് ഗുവാഹതി മേഖലയാണ് വിജയശതമാനത്തിൽ പിന്നിൽ-76.9. 12-ാം ക്ളാസിൽ രാജ്യത്ത് ബംഗളൂരു മേഖലയാണ് രണ്ടാം സ്ഥാനത്ത്- 98.46%. മൂന്നാമത് ചെന്നൈ 97.40%. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് മേഖലയാണ് ഏറ്റവും പിന്നിൽ- 78.05. വിദ്യാർത്ഥികൾക്കിടയിൽ അനാരോഗ്യ മത്സരം ഇല്ലാതാക്കാൻ ഉയർന്ന റാങ്ക് ജേതാക്കളുടെ പട്ടികയും ഡിവിഷനുകളും പ്രഖ്യാപിച്ചിട്ടില്ല. ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു

