അഹമ്മദാബാദ്: ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിൽ അത്താഴത്തിന് എത്തുമെന്ന വാക്ക് പാലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഓട്ടോ ഡ്രൈവറായ വിക്രം ദന്താനിയുടെ വീട്ടിൽ അത്താഴത്തിനായി അദ്ദേഹം എത്തി. സംഭവത്തിന്റെ ചിത്രങ്ങൾ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗുജറാത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട് സന്ദർശിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് പാർട്ടി ട്വീറ്റ് ചെയ്തു. കെജ്രിവാൾ ഒരു സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചതെന്ന് എഎപി ട്വീറ്റ് ചെയ്തു. അതേസമയം, ഗുജറാത്ത് പൊലീസുമായി ഏറ്റുമുട്ടിയാണ് കെജ്രിവാൾ ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിലെത്തിയത്. അഹമ്മദാബാദിലെ ഇയാളുടെ വീട്ടിലേക്ക് പോകുകയായിരുന്ന കെജ്രിവാളിനെ പൊലീസ് തടയുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തടഞ്ഞത്.
Trending
- പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
- വോട്ടിന് കിറ്റ്: കേസെടുത്ത് പൊലീസ്; ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കും
- ഇസ ടൗണ്‍ പരിസരങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു
- ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം: ബാപ്കോ സംഭരണശാലയില്‍ തീപിടിത്തം
- ‘വീ ഗോട്ട് ഹിം’: ഇറാനിൽ എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ്
- ഡമാസ്കസിലെ യു.എ.ഇ. എംബസിക്ക് നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- നിർമ്മല സീതാരാമൻ പാലക്കാട്ട്, ഓണത്തിനും ക്രിസ്മസിനും 2 ഗ്യാസ് സിലിണ്ടർ സൗജന്യം നൽകുമെന്ന് പ്രഖ്യാപനം
- അമിത് ഷാ ബേപ്പൂരിൽ; എൻഡിഎ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബുവിനായി റോഡ് ഷോ നടത്തി; എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രചാരണത്തിനെത്തും

