മനാമ : കെ പി സി സി ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തിൽ ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം, തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുള്ള അദ്ദേഹം കണ്ണൂർ ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെ ശക്തിപ്പെടുത്താൻ ധീരമായ നേതൃത്വം നൽകിയ വ്യക്തിയാണ്. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്കും നേതാക്കൾക്കും വളരെ സ്വീകാര്യനായിരുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം. മലബാർ മേഖലയിൽ കൊണ്ഗ്രെസ്സ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗം കൊണ്ഗ്രെസ്സ് പാർട്ടിക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഐ വൈ സി സി ദേശീയ നേതൃത്വം അനുശോചനകുറിപ്പിലൂടെ അറിയിച്ചു.
Trending
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ

