
മനാമ: പാക്ടിന്റെ രണ്ട് ദിവസത്തെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ബഹ്റൈനിലെത്തിയ കേരള ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ഭാരവാഹികൾ ചർച്ച നടത്തി. യു.ഡി.എഫ് സംഘടനാ കൂട്ടായ്മകളുടെ സ്വീകരണങ്ങൾക്കിടെയാണ് ഐഒസി ബഹ്റൈൻ പ്രതിനിധികൾ ഡെപ്യൂട്ടി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രവാസികൾ നേരിടുന്ന പ്രധാന വിഷയങ്ങളായ വിമാന ടിക്കറ്റ് നിരക്ക് വർധന, പാസ്പോർട്ട് പുതുക്കി ലഭിക്കുന്നതിലെ കാലതാമസം, പ്രവാസി പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ അവതരിപ്പിച്ചു. ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ലേഡീസ് വിംഗ് ഭാരവാഹി ഇസ്രത്ത്, ഒഐസിസി ഭാരവാഹി സൽമാനുൽ ഫാരിസ്, ഐഒസി കേരള വിംഗ് അംഗങ്ങളായ ഷമീർ പൊട്ടച്ചോല, റമീസ്, തസ്ലീം, ലിജോൺ മാത്യു തോമസ് എന്നിവർ സ്വീകരണത്തിലും ചർച്ചയിലും പങ്കെടുത്തു.


