മനാമ: കമ്മ്യൂണിറ്റി ക്ഷേമത്തിനായുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) അൽ റിഫ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐസിആർഎഫിൻ്റെ സിൽവർ ജൂബിലി പ്രോഗ്രാമിൻ്റെ ഭാഗമായി വിവിധ സേവനങ്ങളിലൂടെ ആവശ്യമുള്ളവർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണ് ഈ സംരംഭം.
ഫെബ്രുവരി 22 വ്യാഴാഴ്ച അസ്കറിലെ അവരുടെ ലേബർ അക്കമഡേഷനിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്.
അൽ ഹിലാൽ മെഡിക്കൽ സെൻ്റർ, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, ഇൻ്റർനാഷണൽ മെഡിക്കൽ സെൻ്റർ (ഐഎംസി) എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരും പാരാമെഡിക്കുകളും നൽകിയ സമഗ്രമായ മെഡിക്കൽ ചെക്കപ്പുകളും കൺസൾട്ടേഷനുകളും മൊത്തം 160 തൊഴിലാളികൾ പ്രയോജനപ്പെടുത്തി.
ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഐസിആർഎഫ് നടത്തിവരുന്ന മെഡിക്കൽ ബോധവൽക്കരണ കാമ്പയിനുകളെക്കുറിച്ചും സമൂഹത്തിൻ്റെ ക്ഷേമത്തിനായുള്ള സംഘടനയുടെ പ്രതിബദ്ധതയെക്കുറിച്ചും തൊഴിലാളികളെ പരിചയപ്പെടുത്തി.
ക്യാമ്പിൽ മെഡിക്കൽ ചെക്കപ്പ് നടത്തിയതിനും, സമൂഹത്തോടുള്ള അവരുടെ സമർപ്പണത്തിനും എച്ച്ആർ മാനേജർ മസൂമ അൽ ഹാഷ്മി, കൂടാതെ ക്യാമ്പ് ഹെഡ് രാജു ഗുപ്ത്, എന്നിവർ ഐ.സി.ആർ.എഫ്-നോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
ക്യാമ്പിൽ എല്ലാ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ആദരിക്കുകയും പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും അവരുടെ മെഡിക്കൽ ചെക്കപ്പുകൾക്ക് ശേഷം ഡിന്നർ പാക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.