മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ ഒൻപതാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും, മോരും , പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. നൂറ്റിഎഴുപതോളം തൊഴിലാളികൾക്കായി സിത്രയിലെ വർക്ക്സൈറ്റിൽ പരമ്പരയുടെ ഒൻപതാമത്തെ പ്രോഗ്രാമാണ് നടന്നത്.
ഇന്ത്യൻ എംബസി അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, ഇന്ത്യൻ എംബസി അസിസ്റ്റന്റ് കോൺസുലാർ ഓഫീസർ ശ്രീ സുമൻ ഭട്ട് എന്നിവർ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ ഐ. സി. ആർ. എഫ്. വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് അഡ്വൈസർ അരുൾദാസ് തോമസ് എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്ദ് വേനൽക്കാല സുരക്ഷയെ പറ്റി സംസാരിച്ചു. ബഹ്റൈനിലെ സ്കൂളുകളിലെ വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു.
ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. ഐസിആർഎഫ് തേർസ്റ് -ക്വഞ്ചേഴ്സ് പ്രതിവാര പരിപാടി സെപ്തംബർ പകുതി വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.