മനാമ: ഹാർട്ട് ബഹ്റൈൻ കൂട്ടായ്മയുടെ ഇഫ്താർ വിരുന്നു സിഞ്ചിലുള്ള പ്രവാസി സെന്റർ ഹാളിൽ വെച്ച് നടന്നു. ശ്രീ യൂനുസ് സലിം ഇഫ്താർ സന്ദേശം നൽകി കൊണ്ട് പുണ്യ മാസത്തിൽ എടുക്കുന്ന നോമ്പിന്റെയ് പ്രേത്യേകതളെ കുറിച്ച് സംവദിച്ചത് ഹാർട്ട് അംഗങ്ങൾക്ക് നല്ലൊരു അനുഭവമായി തീർന്നു.
100 ലേറെ പേർ പങ്കെടുത്ത ഇഫ്താർ വിരുന്നിനു കാസ്സിം കല്ലായി സ്വാഗതവും വിജു നന്ദിയും അറിയിച്ചു. ഹാർട്ട് കൂട്ടായ്മയുടെ അടുത്ത പ്രോഗ്രാമായ ബ്ലഡ് ഡോനെഷൻ ക്യാമ്പ് ഏപ്രിൽ 19 ന് നടത്തപെടുമെന്നു ഭാരവാഹികൾ അറിയിച്ചു.