തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയരുന്നു. ശനിയാഴ്ചമാത്രം പവന് 640 രൂപ വർധിച്ചു . ഇതോടെ പവന്റെ വില 38,720 രൂപയിലെത്തി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 4840 രൂപയുമായി.
ജനുവരിയിലെ 35,920 നിലവാരവുമായി താരതമ്യംചെയ്യുമ്പോള്‍ 2,800 രൂപയുടെ വര്‍ധനവാണുണ്ടായത്. റഷ്യ-യുക്രൈന് യുദ്ധംതുടരുന്നതിനാല് അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തും വില ഉയരാന്‍ കാരണം. 16 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഇതിനുമുമ്പ് 2020 നവംബറിലാണ് പവന് 38,400 രൂപ വിലയെത്തിയത്.