മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം റിഫ ഏരിയ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മകൾ പങ്കു വെച്ച സംഗമം പങ്കെടുത്തവർക്ക് ഏറെ ഹൃദ്യമായ അനുഭവം സമ്മാനിച്ചു. ബഹ്റൈനിലെ പ്രശസ്ത ഗായികയും സംഗീത അധ്യാപികയുമായ അമ്മു ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് ഓണം എപ്പോഴും ഗൃഹാതുരത്വത്തിന്റെ ഓർമകൾ നൽകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. മതത്തിന്റെയും ജാതിയുടെയും സങ്കുചിതത്വങ്ങൾ ഇല്ലാത്ത ഒരുമയുടെയും സന്തോഷത്തിന്റെയും ഓണക്കാലം എന്നും നിലനിൽക്കട്ടെ എന്നും അവർ ആശംസിച്ചു.മസീറ നജാഹ് ഓണസന്ദേശം നൽകി. സ്റ്റെപ് ബഹ്റൈൻ പ്രതിനിധി സബീന ഖാദർ, പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സുമയ്യ ഇർഷാദിന്റെ ഓണം ഓർമ്മകൾ,ഷാരോണിന്റെ ഓണപ്പാട്ട്, കാതറിന്റെ നൃത്തം എന്നിവയും ഉണ്ടായിരുന്നു. ഫ്രന്റ്സ് റിഫ ഏരിയ പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും ലുലു അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. സലീന ജമാൽ പ്രാർത്ഥനാ ഗാനം ആലപിച്ചു. വഫ ഷാഹുൽ പരിപാടി നിയന്ത്രിച്ചു.
Trending
- സാന്റമോണിക്ക ബോബ്സ്കോടുമായി സഹകരിച്ച് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
- നാഗാലാൻഡിൽ 6 ജില്ലകളിലെ ഒറ്റയാൾ പോലും വോട്ട് ചെയ്തില്ല
- ‘ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ’: ശിവൻകുട്ടി
- ‘ജാമ്യം കിട്ടാന്‍ മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റ്’ : കെജ്രിവാള്
- രാഹുലിന്റെ പരിഹാസത്തിന് മോദിയുടെ മറുപടി; ‘സമുദ്രത്തിലിറങ്ങി പ്രാർത്ഥിച്ചതിനെ രാഹുൽ അധിക്ഷേപിച്ചു’
- ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്, ബംഗാളിലും മണിപ്പൂരിലും സംഘർഷം
- ദുബായിലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ വിഡി സതീശൻ
- ‘സൈന്യത്തിന് നിർദേശം നൽകിയാൽ സംഘർഷം അവസാനിക്കും’; മണിപ്പൂർ സംഘർഷത്തിൽ മോദിക്കെതിരെ രാഹുൽ