മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ കൺവെൻഷൻ പ്രസംഗകനായി എത്തിച്ചേർന്ന റവ. റെൻജി വർഗീസ് അച്ചനും ടെനി കൊച്ചമ്മയ്ക്കും ബഹ്റൈനിൽ ഊഷ്മള സ്വീകരണം നൽകി. ഇടവക വികാരി റവ. ബിജു ജോൺ അച്ചൻ, കോ-വികാരി റവ. സാമുവൽ വർഗീസ് അച്ചൻ, ട്രസ്റ്റി മാത്യൂസ് ഫിലിപ്പ്, കൺവീനർ ഐപ്പ് ജോൺ, കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ അച്ചനെയും കൊച്ചമ്മയെയും സ്വീകരിച്ചു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ മാർത്തോമ്മാ കോംപ്ലക്സിൽ നടക്കുന്ന ബഹ്റൈൻ മാർത്തോമ്മാ ഇടവക കൺവെൻഷനിൽ റവ. റെൻജി വർഗീസ് അച്ചൻ വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഒക്ടോബർ 5 വരെ അച്ചനും ടെനി കൊച്ചമ്മയും ബഹ്റൈനിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

