ദോഹ: മാറ്റിവച്ച ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 24ന്.
ഓൺലൈൻ വഴി മെയ് 17ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് മൊബൈൽ ആപ്ലിക്കേഷനിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് 24ലേക്ക് മാറ്റിയത്. 24ന് വൈകിട്ട് മൂന്ന് മണി മുതലാണ് വോട്ടെടുപ്പ്.
ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്റർ തുടങ്ങിയ എംബസിയുടെ പരമോന്നത സംഘടനകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 12,000ത്തിൽ താഴെ വോട്ടർമാരാണുള്ളത്.