റിപ്പോർട്ട് : അജു വാരിക്കാട്
ഹ്യുസ്റ്റൺ: 35 കാരനായ ഗബ്രിയേൽ ബോറിക് ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകാൻ ഒരുങ്ങുന്നു. ആരാണ് ഗബ്രിയേൽ ബോറിക്? ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ എന്ന സ്ഥലത്താണ് ബോറിക് ജനിച്ചതും വളർന്നതും.
ഹൈസ്കൂളിൽ പഠിക്കുമ്പോൾതന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഏർപ്പെട്ടു, 2011 ൽ ചിലി യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കിയില്ല, എങ്കിലും 2013-ൽ ചിലിയുടെ കോൺഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിക്കുകയും രണ്ട് തവണ ഡെപ്യൂട്ടി ആയി സേവനം പൂർത്തിയാക്കുകയും ചെയ്തു, ചിലിയുടെ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങൾക്ക് പുറത്ത് ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസുകാരിൽ ഒരാളായി. മഗല്ലനെ പ്രതിനിധീകരിച്ച് സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇടതൂർന്ന് കറുത്ത മുടിയും വെട്ടിയ താടിയുമായി വിദ്യാർത്ഥി നേതാവായിരുന്ന കാലത്തെക്കാൾ വളരെ പോളിഷ്ഡ് ആണ് ഗബ്രിയേൽ ബോറിക് ഇന്ന്. ചിലിയിലെ ഇടത് പക്ഷത്തിന്റെ അറിയപ്പെടുന്ന മുഖമായിരുന്നിട്ടും ബോറിക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കറുത്ത കുതിരയായിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ ചില തീവ്ര ഇടതുപക്ഷ വിഭാഗങ്ങളിൽ നിന്ന് സ്വയം വേർപെടുത്താൻ ബോറിക് അടുത്തിടെ ശ്രമിച്ചു.
എങ്കിലും അദ്ദേഹം വലിയ വലിയ ജനപിന്തുണയുള്ള നേതാവായാണ് വളർന്നു വന്നത്. അദ്ദേഹത്തിന്റെ യുവാക്കളായ പിന്തുണക്കാരുടെ ഒരു വലിയ കുത്തൊഴുക്ക് ഉണ്ട്. ചിലിയുടെ മുൻ രണ്ട് ടേം പ്രസിഡന്റും നിലവിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായ മിഷേൽ ബാച്ചലെറ്റ്, ചിലിയെ “എല്ലാവർക്കും പുരോഗതിയുടെ, കൂടുതൽ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും” പാതയിലേക്ക് നയിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് ബോറിക്കിനെ അംഗീകരിച്ചു.
99.95% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ബോറിക് 55.87% വോട്ടുകൾ നേടിയാണ് വിജയിച്ചത്, തന്റെ വലതുപക്ഷ എതിരാളിയായ ജോസ് അന്റോണിയോ കാസ്റ്റിനെതിരെയാണ് ബോറിക് വിജയം ഉറപ്പിച്ചത്. മാർച്ച് 11 ന് ബോറിക് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.
ഞായറാഴ്ച രാത്രി തന്റെ പ്രചാരണ ആസ്ഥാനത്ത് അനുയായികളോട് സംസാരിച്ച നിയുക്ത പ്രസിഡന്റ് ബോറിക് ചിലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. “വളരെ ആവേശകരമായ ഈ ചരിത്ര നിമിഷത്തിൽ ചിലിയിലേക്ക് ലോകം ഉറ്റു നോക്കുന്നു. വോട്ടുചെയ്യാൻ പോയ എല്ലാ ചിലിക്കാർക്കും നന്ദി ജനാധിപത്യത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയെ മാനിക്കുന്നു”. അദ്ദേഹം പറഞ്ഞു. 10 വർഷം മുമ്പ് ആയിരക്കണക്കിന് ആളുകളുമായി ചേർന്ന് രാജ്യത്തിന്റെ സ്വകാര്യവൽക്കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ചിലിയൻ തലസ്ഥാനത്ത് അണിനിരന്ന വിദ്യാർത്ഥി നേതാവായിരുന്നു ബോറിക്.
സമീപകാലത്തെ കണക്കിലെടുക്കുമ്പോൾ, രാജ്യത്തിന്റെ സാമൂഹിക പ്രസ്ഥാനത്തെ മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബോറിക് പരക്കെ കാണപ്പെട്ടു. അദ്ദേഹം ഗർഭച്ഛിദ്രാവകാശങ്ങളുടെ പിന്തുണക്കാരനാണ്, ഒരു വെൽഫെയർ സ്റ്റേറ്റ് മാതൃകയാണ്, കൂടാതെ ചിലിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടുന്ന ഒരു വിശാലസഖ്യത്തിന് നേതൃത്വം നൽകുന്നു.