CRIME News | Starvision News Malayalam

‘മകളെ ഭീഷണിപ്പെടുത്തി, എന്നെ പിടിച്ചുതള്ളി’; രമ്യാ ഹരിദാസിന്റെ സംഘത്തിനെതിരെ പ്രാദേശിക നേതാവിന്റെ ഭാര്യ
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യ. കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിന്റെ ഭാര്യ സിനിയാണ് സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

എംഎൽഎ ആയതുകൊണ്ടാണ് സംഘത്തെ വീട്ടിലേക്ക് കയറ്റിയതെന്നും താനും മക്കളും മാത്രമുള്ള സമയത്താണ് മൂന്ന്–നാല് പേർ വീട്ടിലെത്തിയതെന്നും സിനി പറഞ്ഞു. രമ്യാ ഹരിദാസും സംഘത്തിലുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു.

“പാളയം പ്രദീപ് മകളെ ഭീഷണിപ്പെടുത്തി. എന്നെ പിടിച്ചുതള്ളി. മകളെ വിളിച്ച് ഫോൺ നൽകി അതിലുള്ളത് ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ടു. മൂന്ന്–നാല് തവണ മകളെ ഭീഷണിപ്പെടുത്തി വായിക്കാൻ നിർബന്ധിച്ചു. ഇതോടെ മകൾ കരഞ്ഞു. എന്തിനാണ് ഇങ്ങനെ വായിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് എന്നെ പിടിച്ചുതള്ളിയത്,” സിനി പറഞ്ഞു.

സംഭവത്തിന് പിന്നാലെ വീട്ടിലെ കസേരകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്തതായും സിനി ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിന്റെ പുളിമൂട്ടിലുള്ള വീട്ടിലെത്തിയാണ് രമ്യാ ഹരിദാസും പാളയം പ്രദീപും ഉൾപ്പെടെയുള്ള സംഘം പ്രദേശത്തെ കോൺഗ്രസ് നേതാക്കളുമായി തർക്കത്തിലേർപ്പെട്ടതെന്നാണ് വിവരം.

പാളയം പ്രദീപ് ആരാണെന്ന് എംഎൽഎയോട് ചോദിച്ചതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തെ “നീ ആരെടാ” എന്ന് ആക്രോശിച്ച് മുഖത്തടിച്ചെന്നും പരാതിയുണ്ട്. സംഭവത്തെ തുടർന്ന് ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

The post ‘മകളെ ഭീഷണിപ്പെടുത്തി, എന്നെ പിടിച്ചുതള്ളി’; രമ്യാ ഹരിദാസിന്റെ സംഘത്തിനെതിരെ പ്രാദേശിക നേതാവിന്റെ ഭാര്യ appeared first on Starvision News Malayalam.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ലഹരി ഉപയോഗം കണ്ടെത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ
ന്യൂഡൽഹി: ഫുക്കറ്റ്–ഡൽഹി സർവീസ് നടത്തിയ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

സുരക്ഷയ്ക്കാണ് കമ്പനി പരമപ്രധാന പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ, ശാരീരികക്ഷമതാ വ്യവസ്ഥകൾ, നിയന്ത്രണ നിർദേശങ്ങൾ എന്നിവയുടെ ലംഘനത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെ അടിയന്തരമായി സർവീസിൽനിന്ന് പിരിച്ചുവിട്ടതെന്നും കമ്പനി അറിയിച്ചു.

ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്കു മുകളിലൂടെ പറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഏകദേശം 300 അടി താഴ്ന്നിരുന്നു. സംഭവത്തിൽ 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.

വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ വ്യതിയാനത്തെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിനു പിന്നാലെ എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്‌സ്‌പ്രസിലെയും പൈലറ്റുമാർക്ക് ലഹരിനിർണയ പരിശോധന നിർബന്ധമാക്കുകയും ചെയ്തു.

The post സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ലഹരി ഉപയോഗം കണ്ടെത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ appeared first on Starvision News Malayalam.

കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണം കടത്തിയ കേസ്; പ്രതി ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ
കരിപ്പൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിലെ പ്രതിയും കുഞ്ഞിന്റെ പിതാവുമായ മലപ്പുറം പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖ് ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയെന്നാണ് വിവരം.

സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇയാൾ നാലോളം വിവാഹങ്ങൾ കഴിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഫാറൂഖിന്റെ ഭാര്യമാരിൽ ഒരാളെ കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഏകദേശം രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു. 28 വയസ്സുകാരിയായ യുവതിയിൽനിന്ന് നാപ്കിനിൽ ഒളിപ്പിച്ച 1.78 കിലോഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം.

തുടർന്ന് ഫാറൂഖിന്റെ യാത്രകൾ നിരീക്ഷിച്ച ഡി.ആർ.ഐ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. റാസൽഖൈമയിൽനിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികളോടൊപ്പമാണ് 34കാരനായ പ്രതി കരിപ്പൂരിലെത്തിയത്.

കുഞ്ഞിന്റെ ഡയപ്പറിലും പ്രതിയുടെ ശരീരത്തിലും ഒളിപ്പിച്ച നിലയിൽ ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

The post കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണം കടത്തിയ കേസ്; പ്രതി ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ appeared first on Starvision News Malayalam.

ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിന് ജാമ്യം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.

ജൂലൈ 23-നാണ് പി.എസ്. പ്രശാന്തിനെയും മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ അജികുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

2019-ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനായി, 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൈമാറിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയും മുൻകൂർ അനുമതി തേടാതെയുമാണ് സ്വർണം പൂശുന്നതിനായി പാളികൾ വീണ്ടും നൽകിയതെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.

കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ ഈ വാദം തള്ളിയ അന്വേഷണ സംഘം ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

The post ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിന് ജാമ്യം appeared first on Starvision News Malayalam.

പുസ്തകം വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം; 106 പേരിൽനിന്ന് 1.25 കോടി രൂപ തട്ടിയ കേസിൽ ആറുപേർക്കെതിരെ കേസ്
തിരുവനന്തപുരം: മൊബൈൽ ആപ്പിലൂടെ പുസ്തകങ്ങൾ വായിച്ചാൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 106 പേരിൽനിന്നായി 1.25 കോടി രൂപ തട്ടിയെടുത്ത കേസിന്റെ തുടരന്വേഷണം സൈബർ ക്രൈം വിഭാഗത്തിന് കൈമാറാൻ തീരുമാനം. കേസിന്റെ വ്യാപ്തിയും ഗൗരവവും പരിഗണിച്ച് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതും പരിഗണനയിലുണ്ട്. തട്ടിപ്പിന് അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ആറുപേർക്കെതിരെ വിതുര പോലീസ് കേസെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നെടുമങ്ങാട് ഡിവൈ.എസ്.പി റൂറൽ എസ്.പി പ്രശാന്തൻ കാണിക്ക് സമർപ്പിച്ചു. തൊളിക്കോട് തേവൻപാറ സുമയ്യ മൻസിലിൽ മുഹമ്മദ് സാബിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എൻടിഎൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ‘എൻടിഎൽ’ മൊബൈൽ ആപ്പ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പെന്നാണ് പരാതി. ആളുകൾക്ക് ആപ്പ് പരിചയപ്പെടുത്തുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തവർക്കെതിരെയാണ് പ്രാഥമികമായി കേസെടുത്തത്. എന്നാൽ, കമ്പനി അധികൃതർ തങ്ങളെയും തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിന്റെ ഭാഗമാക്കിയതാണെന്ന് ആരോപിച്ച് ഇടനിലക്കാരനായ തൊളിക്കോട് സ്വദേശി സനോഫറും വിതുര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ആദ്യം 1,800 രൂപ അടച്ച് ആപ്പിൽ അംഗത്വമെടുക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഈ തുകയ്ക്ക് പകരം പുസ്തകങ്ങൾ അയച്ചുനൽകുകയും ഓരോ പുസ്തകവും വായിക്കുന്നതിന് 25 രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ നിക്ഷേപിച്ച തുകയുടെ ഇരട്ടിയോളം ലാഭമായി തിരികെ നൽകി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.

പിന്നീട് ആപ്പിൽ നൽകിയിരുന്ന യു.പി.ഐ നമ്പറിലേക്ക് വലിയ തുകകൾ നിക്ഷേപിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായി വൻതുക സമാഹരിച്ചശേഷം ഏഴാം ഘട്ടത്തിലെത്തുമ്പോൾ ആപ്പ് പൂർണമായും പ്രവർത്തനരഹിതമാകുകയായിരുന്നു. ആപ്പ് അധികൃതരുമായി ബന്ധപ്പെടാനും കഴിയാതായതോടെയാണ് തട്ടിപ്പിനിരയായവർ പോലീസിനെ സമീപിച്ചത്.

The post പുസ്തകം വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം; 106 പേരിൽനിന്ന് 1.25 കോടി രൂപ തട്ടിയ കേസിൽ ആറുപേർക്കെതിരെ കേസ് appeared first on Starvision News Malayalam.

ഭാര്യയായാലും 18 വയസ് പൂർത്തിയായിട്ടില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി
കൊച്ചി: ഭാര്യയാണെങ്കിലും 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി. 18 വയസ്സിന് താഴെയുള്ള വ്യക്തിയെ നിയമം കുട്ടിയായാണ് കണക്കാക്കുന്നതെന്നും അതിനാൽ പെൺകുട്ടി ഭാര്യയാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.

തനിക്കെതിരായ പോക്‌സോ, ബലാത്സംഗ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. മുസ്‌ലിം വ്യക്തിനിയമപ്രകാരമാണ് വിവാഹം നടന്നതെന്നും പെൺകുട്ടി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. പരാതിക്കാരി തന്റെ ഭാര്യയായതിനാൽ പോക്‌സോ കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.

എന്നാൽ മതാചാരപ്രകാരം വിവാഹം നടന്നിട്ടുണ്ടെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി. 2021ൽ പെൺകുട്ടിക്ക് 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വിലയിരുത്തി.

15നും 18നും ഇടയിൽ പ്രായമുള്ള ഭാര്യയുമായുള്ള ശാരീരികബന്ധത്തിന് ബലാത്സംഗക്കുറ്റം ബാധകമല്ലെന്ന പഴയ നിയമപരമായ ഇളവ്, സുപ്രീംകോടതിയുടെ 2017ലെ വിധിയുടെ പശ്ചാത്തലത്തിൽ നിലനിൽക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

The post ഭാര്യയായാലും 18 വയസ് പൂർത്തിയായിട്ടില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി appeared first on Starvision News Malayalam.

തൊഴിൽ വാഗ്ദാനം ചെയ്ത് ബഹ്‌റൈനിലെത്തിച്ചു; രണ്ട് യുവതികളെ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇരയാക്കി: എട്ട് പ്രവാസികൾക്ക് തടവ്
മനാമ: തൊഴിൽ വാഗ്ദാനം ചെയ്ത് ബഹ്‌റൈനിലെത്തിച്ച രണ്ട് യുവതികളെ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇരയാക്കിയ കേസിൽ എട്ട് പ്രവാസികൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഫാഷൻ മോഡലിംഗ്, സലൂൺ ജോലി എന്നിവ വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ ബഹ്‌റൈനിലെത്തിച്ചത്. എന്നാൽ രാജ്യത്തെത്തിയതിന് പിന്നാലെ ഇവരെ തടങ്കലിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

യുവതികളിൽ ഒരാൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയും പോലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രധാന പ്രതിക്ക് 10 വർഷം തടവാണ് കോടതി വിധിച്ചത്. പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ആറ് പ്രതികൾക്ക് അഞ്ച് വർഷം വീതം തടവും 2,000 ബഹ്‌റൈൻ ദീനാർ പിഴയും ചുമത്തി.

യുവതികളെക്കുറിച്ചുള്ള വിവരങ്ങൾ കടത്തുകാർക്ക് കൈമാറിയ കെട്ടിടത്തിലെ റിസപ്ഷനിസ്റ്റിന് ഒരു വർഷം തടവാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം എട്ട് പ്രതികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇരകളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് വഹിക്കാനും പ്രതികളോട് നിർദേശിച്ചിട്ടുണ്ട്.

പ്രതികൾ യുവതികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത് ഭീഷണിപ്പെടുത്തിയെന്നും ദിവസേന നിരവധി പേർക്ക് മുന്നിൽ ലൈംഗിക ചൂഷണത്തിന് വിധേയരാകാൻ നിർബന്ധിച്ചെന്നുമാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.

തുടർച്ചയായ പീഡനത്തിനിടെ യുവതികളിൽ ഒരാൾ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ യുവതിയും ഒരു ബഹ്‌റൈൻ പൗരന്റെ സഹായത്തോടെ കെട്ടിടത്തിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ട് പോലീസിൽ പരാതി നൽകി.

കേസിലെ പ്രതികളിലൊരാൾ ഇതിനകം അപ്പീൽ കോടതിയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.

The post തൊഴിൽ വാഗ്ദാനം ചെയ്ത് ബഹ്‌റൈനിലെത്തിച്ചു; രണ്ട് യുവതികളെ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇരയാക്കി: എട്ട് പ്രവാസികൾക്ക് തടവ് appeared first on Starvision News Malayalam.

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏറ്റുമാനൂർ സ്വദേശി വെന്തുമരിച്ചു
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. വെങ്ങാനൂർ അയ്യങ്കാളി സ്‌കൂളിന് സമീപമാണ് സംഭവം.

ഏറ്റുമാനൂരിലെ വീട്ടിൽനിന്ന് കാറുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ടൈറ്റസ് കുര്യൻ. വാഹനം വെങ്ങാനൂരിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു.

കാർ റോഡരികിലേക്ക് ഒതുക്കിനിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനം പിന്നോട്ടുനീങ്ങി സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറി. ഇതോടെ തീ കൂടുതൽ ശക്തമായി പടർന്നു.

കാറിന്റെ അലാറം വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെയാണ് സമീപവാസികളും യാത്രക്കാരും സംഭവം ശ്രദ്ധിച്ചത്. നാട്ടുകാരിൽ ചിലർ കാറിന്റെ പിൻവശത്തെ ചില്ലും വാതിലും തകർത്ത് ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ കനത്ത തീയും പുകയും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല.

വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കാറിന്റെ രജിസ്‌ട്രേഷൻ വിവരങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യന്റേതാണെന്ന് കണ്ടെത്തിയത്. ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം രാത്രിയിൽ വീട്ടിൽനിന്ന് കാറുമായി പുറപ്പെട്ടതാണെന്ന് വ്യക്തമായി. മരിച്ചത് ടൈറ്റസ് തന്നെയാണെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു.

എം. വിൻസെന്റ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാറിലുണ്ടായ സാങ്കേതിക തകരാറാണോ മറ്റെന്തെങ്കിലും കാരണമാണോ തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ഫോറൻസിക് വിദഗ്ധരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചു. പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനാഫലത്തിനും ശേഷമേ മരണകാരണത്തിലും തീപിടിത്തത്തിന്റെ സാഹചര്യത്തിലും കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.

The post വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏറ്റുമാനൂർ സ്വദേശി വെന്തുമരിച്ചു appeared first on Starvision News Malayalam.

കോളേജ് നിർമാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി നിക്ഷേപകർ രംഗത്ത്. കോളേജ് ആരംഭിക്കാമെന്ന വാഗ്ദാനം നൽകി ഓഹരികളിലൂടെ വൻതുക സമാഹരിച്ചെങ്കിലും പദ്ധതി നടപ്പാക്കിയില്ലെന്നാണ് ആരോപണം. പിരിച്ചെടുത്ത പണം എങ്ങനെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു.

നേരത്തേ ഉയർന്നുവന്നതും പിന്നീട് ഒത്തുതീർപ്പാക്കിയതുമായ പരാതികളാണ് പാർട്ടിയുമായി അകന്നുനിൽക്കുന്ന ഒരു വിഭാഗം നിക്ഷേപകർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായി 2015-ലാണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്.

പ്രദേശത്ത് പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് അറിയിച്ചാണ് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയുള്ള ഓഹരികളായി നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിച്ചിട്ടില്ലെന്നും പിരിച്ചെടുത്ത തുകയുടെ വിനിയോഗം സംബന്ധിച്ച കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടില്ലെന്നുമാണ് നിക്ഷേപകരുടെ പരാതി.

സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കാനോ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനോ ഭരണസമിതി ഇതുവരെ ജനറൽ ബോഡി യോഗം വിളിച്ചുചേർത്തിട്ടില്ലെന്നും പരാതിക്കാർ ആരോപിച്ചു.

അതേസമയം, സൊസൈറ്റിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചു. കോളേജ് നിർമാണത്തിനായി ഇരിട്ടി നഗരത്തിനുസമീപം 38 സെന്റ് ഭൂമി സൊസൈറ്റിയുടെ പേരിൽ വാങ്ങിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലുള്ള തടസ്സങ്ങൾ പരിഹരിച്ച് നിർമാണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി വാങ്ങിയതല്ലാതെ മറ്റ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ വിഷയം കൂടുതൽ വിവാദമാകാനാണ് സാധ്യത.

The post കോളേജ് നിർമാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം appeared first on Starvision News Malayalam.

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം സ്വദേശി അപ്പുവാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. തടവുകാർ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

അതേസമയം, മറ്റൊരു സംഭവത്തിൽ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മർദനമേറ്റതായി റിപ്പോർട്ടുണ്ട്. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈലാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രനെ ആക്രമിച്ചത്.

പരിക്കേറ്റ ഉദ്യോഗസ്ഥൻ ചികിത്സ തേടി. അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് സുഹൈലിനെതിരെ കേസെടുത്തു.

The post കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു appeared first on Starvision News Malayalam.