മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ് ) ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിന് തിങ്കളാഴ്ച തുടക്കമാവും. ആദ്യഘട്ട പരിപാടിയായ ഡ്രൈഫുഡ് കിറ്റ് വിതരണം തിങ്കൾ മുതൽ ആരംഭിക്കും.
വർഷങ്ങളായി സ്വദേശി വനിത റമളാൻ മാസത്തിന്റെ തുടക്കത്തിൽ തന്നെ അർഹതപ്പെട്ടവർക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം വഴി സഹായം നൽകി വരുന്നു. ഈ സഹായം ബഹ്റൈനിലെ നൂറ് കണക്കിന് സ്വദേശികൾക്കും വിദേശികൾക്കും അവരുടെ വീടിന് മുന്നിൽ എത്തിച്ച് കൊടുക്കുന്ന മഹത്തായ സേവനം ബി കെ എസ് എഫ് വളണ്ടിയർ ടീം നടത്തിവരുന്നു.
കോവിഡ് സമയത്തും വലിയ സഹായങ്ങളാണ് ഈ സ്വദേശി വനിത നൽകിയിട്ടുള്ളത്. അർഹതപ്പെട്ടവരുടെ കൈകളിൽ സഹായം എത്തിക്കുന്നതിനായി 33015579, 33175531, 39614255 എന്നീ നമ്പറുകളിൽ വിവരങ്ങൾ അറിയിക്കാം.