തിരുവനന്തപുരം: സംഘർഷം സൃഷ്ടിച്ച് കൗൺസിൽ യോഗം തടസപ്പെടുത്താൻ ശ്രമിച്ചതോടെ ബിജെപിയുടെ ജനാധിപത്യ വിരുദ്ധ മുഖം ഒരിക്കൽ വ്യക്തമായതായി സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ചർച്ചകൾ അനുവദിക്കാതെ കൈയ്യൂക്കിന്റെ കരുത്തിൽ കൗൺസിൽ തടസപ്പെടുത്തി നഗര വികസനം അട്ടിമറിക്കാനാണ് ശ്രമം. ജനാധിപത്യത്തേയും നഗരവാസികളേയും അവഹേളിക്കുകയാണ് ബിജെപി. ഇത് അംഗീകരിക്കാനാകില്ല.
രാഷ്ട്രീയ മുതലെടുപ്പെന്ന ഒറ്റ ലക്ഷ്യമാണ് ബിജെപിയുടെ സമരത്തിന് പിന്നിൽ. സോണൽ ഓഫീസിലെ ക്രമക്കേടിൽ മാതൃകാപരമായ നടപടികളാണ് ഭരണ സമിതി സ്വീകരിച്ചത്. ക്രമക്കേട് കണ്ടെത്തിയതും മുഴുവൻ സോണൽ ഓഫീസുകളിലും അന്വേഷണം വ്യാപിപ്പിച്ചതും ഭരണ സമിതിയാണ്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവരെ സസ്പെൻഡ് ചെയ്തു. പൊലീസ് അന്വേഷണത്തിനും നടപടി സ്വീകരിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികളെടുക്കുമെന്നും വ്യക്തമാക്കി.
ജനങ്ങളുടെ ചില്ലിക്കാശ് പോലും നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകി. നഗരവാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബിജെപിയുടെയും യുഡിഎഫിന്റെയും നീക്കം തിരിച്ചറിയണം. അക്രമം സൃഷ്ടിച്ച് ജില്ലയുടെ സ്വസ്ഥത തകർക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും ആനാവൂർ അഭ്യർഥിച്ചു.
Trending
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ


