മനാമ : ബഹ്റിനിലെ ആരോഗ്യ – സാമൂഹിക – വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറ സാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്റൈൻ തൃശൂർ കുടുംബം ( ബി. ടി. കെ ) അനുശോചനം രേഖപ്പെടുത്തി.
വൈദ്യ സേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും,
ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ബി. ടി. കെ. ഭാരവാഹികൾ അറിയിച്ചു.

