മനാമ: ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെയും (ജിസിസി) അറബ് രാജ്യങ്ങളിലെയും ദേശീയ ടീമുകളെ പങ്കെടുപ്പിച്ച് യുഎഇ ആതിഥേയത്വം വഹിച്ച യുഎഇ ഓപ്പൺ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ബോക്സർമാർ തിളങ്ങി. ഏഴ് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 10 മെഡലുകളാണ് ബഹ്റൈൻ നേടിയത്.
ബഹ്റൈൻ ദേശീയ ബോക്സിംഗ് ടീമിന്റെ മികച്ച പ്രകടനത്തെ ബഹ്റൈൻ ബോക്സിംഗ് ഫെഡറേഷൻ പ്രസിഡന്റ് റാഷിദ് ഇസ ഫ്ലൈഫൽ അഭിനന്ദിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയാണ് ബഹ്റൈൻ ബോക്സർമാരുടെ നേട്ടങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.