മനാമ: ഭാരതത്തിന്റെ 80-ആം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ച് ബഹ്റൈൻ എ.കെ.സി. സി. ദേശീയ പതാക ഉയർത്തി ബഹ്റൈൻ പ്രസിഡണ്ടും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആയിരങ്ങളുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്…. അടിമത്ത വ്യാപാരികൾ ആയിരുന്ന സാമ്രാജ്യത്വത്തെ കപ്പൽ കയറ്റുക അത്ര ലളിതമായ കാര്യമായിരുന്നില്ല.

അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ് ജീവിക്കാനും, സ്വാതന്ത്ര്യം നിലനിർത്താനും നമുക്ക് കഴിയണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ഭരതമണ്ണിൽ ഒരാൾ മറ്റൊരാളെ ഭ്രഷ്ട് കൽപ്പിക്കാത്ത, ജാതിവ്യവസ്ഥ അപമാനമാണെന്ന് കരുതുന്ന ശാസ്ത്രബോധമുള്ള യുവതലമുറയുടെ വളർച്ച 80 കളിലെത്തിയ ഭാരതത്തിന്റെ വലിയ നേട്ടമാണെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു. പോളി വിതയത്തിൽ അധ്യക്ഷനായിരുന്നു. ജോജി കുര്യൻ സ്വാഗതവും ജെസ്സി ജെൻസൺ നന്ദിയും പറഞ്ഞു.


