മനാമ: അവേഞ്ചേഴ്സ് ഇലവെൻ ബഹ്റൈൻ സംഘടിപ്പിച്ച വിന്റർ കപ്പ് സീസൺ 1 ക്രിക്കറ്റ് ടൂർണമെറ്റ് ഫൈനലിൽ കേരള കോബ്രസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി അവേഞ്ചേഴ്സ് ഇലവെൻ ബഹ്റൈൻ ജേതാക്കളായി,ടൂർണമെന്റഇന്റെ താരമായും ഫൈനലിന്റെ താരമായും അവേഞ്ചേഴ്സ് ഇലവെൻ താരമായ ജിജോ കോന്നികലിനെ തിരഞ്ഞെടുത്തു.
ടൂർണമെന്റിന് , റസാഖ് ബാബു , ജിജോ കോന്നിക്കൽ , ലാലു കിളികുന്നപറമ്പിൽ, ഷഫീക് എസ് , ജിഷ്ണു ജനാർദ്ദനൻ , സാന്റോ സാമുവേൽ തുടങ്ങിയർ നേതൃത്വം നൽകി.