- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം
Author: staradmin
തിരുവനന്തപുരം: ‘മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമ’ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. അധികാരവും പൊലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറഞ്ഞു.
‘കേരളം ഭരിക്കുന്നത് ഒരുഭീരുവായ മുഖ്യമന്ത്രി, നാണംകെട്ട ഏർപ്പാടിനെ നിയമപരമായി നേരിടും’; ഷാഫി പറമ്പിൽ
തിരുവനന്തപുരം: കെ.എസ് ശബരിനാഥൻ്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. കേരളം ഭരിക്കുന്നത് ഭീരുവായ മുഖ്യമന്ത്രിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിമർശിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ മുഖ്യമന്ത്രിക്ക് കെൽപില്ല. പിണറായി വിജയൻ്റെ നാണംകെട്ട ഏർപ്പാടിനെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിമാന പ്രതിഷേധ കേസിൽ അറസ്റ്റിലായ മുൻ എംഎൽഎയെ സന്ദർശിക്കാൻ ശംഖുമുഖം എസിപി ഓഫീസിൽ എത്തിയതായിരുന്നു ഷാഫി. ശബരിനാഥൻ്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെയും പൊലീസിൻ്റെയും ഭീരുത്വമാണ് തെളിയിക്കുന്നത്. കരിങ്കോടി പ്രതിഷേധം നടത്താൻ പറയുന്നത് എങ്ങനെ വധശ്രമമാകും?സംഭവത്തെ രാഷ്ട്രീയമായി നേരിടാൻ യൂത്ത് കോൺഗ്രസിന് അറിയാം. ഇത് കൊണ്ടൊന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും ഷാഫി പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ പൊലീസ് വ്യാജരേഖ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസിൻ്റെയും സർക്കാരിൻ്റെയും ഒരു ഔദാര്യം യൂത്ത് കോൺഗ്രസിന് വേണ്ട. ഇതിനെ നിയമപരമായി നേരിടാൻ കോൺഗ്രസിന് അറിയാമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; വധശ്രമത്തിനുള്ള ഗൂഢാലോചനയ്ക്ക് ശബരീനാഥൻ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ വധശ്രമ ഗൂഢാലോചന കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനാണ് അറസ്റ്റ് ചെയ്തതായി കോടതിയെ അറിയിച്ചത്. ശംഖുമുഖം പൊലീസ് സ്റ്റേഷനിലാണ് ശബരീനാഥൻ ഉള്ളത്. സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയ്ക്കുള്ളിലെ വാട്സാപ്പ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശിച്ച തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിന് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നു. തിരുവനന്തപുരം ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. ശബരീനാഥൻ ഹാജരായതിനു പിന്നാലെയാണ് അറസ്റ്റ്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേർ വിമാനത്തിനുള്ളിൽ കയറി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് പൊലീസ് പറയുന്നത്. ശബരീനാഥിനെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. താൻ എംഎൽഎ ആയിരിക്കുമ്പോൾ രണ്ട് തവണയുണ്ടായ…
കുട്ടികൾക്ക് ഓൺലൈനുകളിലെ കരുതൽ “കൂട്ട്” പദ്ധതിക്ക് 26 ന് മുഖ്യമന്ത്രി തുടക്കം കുറിയ്ക്കും
തിരുവനന്തപുരം; വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും, ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുകയും, സംരക്ഷിക്കുന്നതിലേയ്ക്കുമായി കേരള പോലീസ്, ബച്പൻ ബച്ചാപൻ ആന്തോളൻ എന്ന സംഘടനയുമായി സംയുക്തമായി കേരളത്തിലുടനീളം തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ സൈബർ സുരക്ഷ്ക്കായി “കൂട്ട്” എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 26 ന് രാവിലെ 09.30ന് കോട്ടൺഹിൽ സ്കൂളിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ അതിപ്രസരത്തിൽ കുട്ടികൾക്കു നേരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. അപക്വമായ ഇത്തരം ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളാണ് എന്ന വസ്തുത മനസ്സിലാക്കി സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ്…
തിരുവനന്തപുരം: കെ കെ രമ എം എൽ എയെ അപമാനിച്ചിട്ടില്ലെന്ന് എം എം മണി എം എൽ എ.കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞത്. ഇനി പറയാനുള്ളത് നിയമസഭയിൽ പറയും. വിധി എന്ന് പറഞ്ഞതിനെ കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. താൻ നിരീശ്വരവാദിയാണെന്നും എം എം മണി പറഞ്ഞു. തനിക്കെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ അധിക്ഷേപത്തെ പുല്ല് പോലെയാണ് കാണുന്നത്. അദ്ദേഹം ലക്കും ലഗാനും ഇല്ലാത്ത ആളാണെന്നും എം എം മണി പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അറിയിച്ചു. കേസില്‍ ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. തെളിവുകൾ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരെ പുതിയതായി ചുമത്തുന്ന വകുപ്പുകള്‍. ശരത് പ്രതിയാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കേസിന്‍റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറിനെ സർക്കാർ കഴിഞ്ഞ ദിവസം നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അജകുമാർ. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായി സുനിൽകുമാറിനെയും നിയമിച്ചു. നടിയെ ആക്രമിച്ച കേസിൽ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോഴും അതിജീവിത പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. SUMMARY: More charges will be filed against Dileep in…
ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; ജനാഭിപ്രായം തേടുന്നു: മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ജോലി സംവരണം സംബന്ധിച്ച കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. പൊതുജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള ഏതഭിപ്രായവും രേഖപ്പെടുത്താൻ അവസരം നൽകുകയാണെന്ന് മന്ത്രി പറഞ്ഞു. 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of person with Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കാൻ സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന പൂർത്തിയായി. നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹയറിംഗ് (നിഷ്) ഉം സാമൂഹ്യനീതി വകുപ്പും ചേർന്നാണ് പരിശോധന പൂർത്തിയാക്കിയത്. തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകതകൾ പരിശോധിച്ച് തയ്യാറാക്കിയ കരടാണ് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.sjd.kerala.gov.in , www.nish.ac.in എന്നീ വെബ് സൈറ്റുകളിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ പരിശോധിക്കാം. rpnish@nish.ac.in എന്ന മെയിലിലോ ആർ.പി.ഡബ്ല്യു.ഡി പ്രോജക്റ്റ്, നാഷണൽ ഇൻസ്റ്റിറ്ട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ശ്രീകാര്യം പി.ഒ., തിരുവനന്തപുരം-695017 എന്ന വിലാസത്തിൽ തപാലായോ ജൂലൈ…
മനാമ: ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ആഗസ്റ്റ് രണ്ട് മുതൽ ബഹ്റൈനിൽനിന്ന് സർവീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. മുംബൈയിൽനിന്ന് ഇൻഡിഗോ ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്റൈനിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന് രണ്ടിലെത്തിയാണ് ആഭ്യന്തര റൂട്ടുകളിലേക്ക് യാത്ര ചെയ്യേണ്ടത്. ടെർമിനൽ മാറിക്കയറാൻ എയർലൈൻസിൻറെ ബസ് ഷട്ടിൽ സർവീസ് നടത്തും. യാത്രക്കാർ ഹാൻഡ് ബാഗേജ് മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക് ഇൻ ബാഗേജ് എയർലൈൻസ് തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും. കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് മുബൈയിൽ അഞ്ച് മണിക്കൂർ 10 മിനിറ്റ് കാത്തിരിപ്പുണ്ട്. അതേസമയം, കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക് മൂന്ന് മണിക്കൂർ 15 മിനിറ്റാണ് കാത്തിരിപ്പ് സമയം. മറ്റ് സ്ഥലങ്ങളിലേക്കും സമാന രീതിയിൽ കാത്തിരിപ്പ് സമയമുണ്ടാകും. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുമ്പോൾ മുംബൈയിലായിരിക്കും…
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “യവനിക 22′ എന്ന പേരിൽ നാടകോത്സവത്തിന് അരങ്ങുണർന്നു. നടൻ മുകേഷ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെട്ട പഴയകാല നാടക ഓർമകൾ മുകേഷ് പങ്കുവച്ചു. നാടകത്തിന് ഒരിക്കലും മരണമുണ്ടാകില്ല. അമേച്വർ, പ്രൊഫഷണൽ രംഗങ്ങളിൽ അതു തുടരും. നാടകങ്ങളെ സ്നേഹിക്കുന്ന ഒരു തലമുറ ഇപ്പോഴും ഇവിടുണ്ട്. ഇനിയും അതു തുടരും. ചിലപ്പോഴൊക്കെ നാടകവും ജീവിതവുമായി ചേർന്നു വരുന്ന കഥാ മുഹൂർത്തങ്ങളുണ്ടാകും. അത്രമേൽ നാടകങ്ങൾ ജനകീയവും ജീവിത ഗന്ഥിയുമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് പ്രിയദർശൻ സ്വാഗതം ആശംസിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ, രശ്മിത രാമചന്ദ്രൻ, ആനി ജോൺസൺ എന്നിവർ സംസാരിച്ചു. തുടർന്നു ഡ്രമാറ്റിക് ഡബിൾസ് കേരള അവതരിപ്പിച്ച നാടകം “മൃഗം’ അരങ്ങേറി. ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം എൻ. കൃഷ്ണപിള്ള നാടക വേദിയുടെ ചെങ്കോലും മരവുരിയും അരങ്ങേറും.…
വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപകനായ അയിലൂർ തിരുവഴിയാട് സ്വദേശി രാജുവാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. നൃത്തവിദ്യാലയത്തിൽ എത്തിയ കുട്ടിയെ അദ്ധ്യാപകൻ നിരന്തരം ശാരീരികമായി പീഠിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്.