Author: staradmin

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന്റെ ഭാ​ഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. സ്വപ്നയെ പേ റോളിൽ നിന്ന് മാത്രമാണ് മാറ്റിയത്. വിദേശ ഫണ്ട് ലഭിക്കാൻ സ്വപ്നയുടെ സഹായം അത്യാവശ്യമാണ്. അതിനാൽ സ്വപ്നക്ക് എച്ച് ആർ ഡിഎസിൽ‌ ഉന്നത പദവി നൽകിയിരിക്കുകയാണെന്നും അജി കൃഷ്ണൻ പറഞ്ഞു. സഹായം അത്യാവശ്യമായതിനാലാണ് അവരെ ഒപ്പം നിർത്തുന്നതെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു. സ്വപ്നയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐഎമ്മിൽ നിന്നു പോലും പലരും വിളിച്ചെന്നും അജി കൃഷ്ണൻ ആരോപിച്ചു. എന്തിനാണ് സ്വപ്നയെ ജോലിക്ക് നിർത്തുന്നത് എന്ന് പലരും ചോദിച്ചു. പുറത്താക്കാൻ വലിയ സമ്മർദ്ദമുണ്ടായിരുന്നതായും അജി കൃഷ്ണൻ ആരോപിച്ചു. ചോദ്യം ചെയ്യലിൽ ഇക്കാര്യം പൊലീസും നിരന്തരം ചോദിച്ചു. സ്വർണക്കടത്ത് കേസിൽ സ്വപ്നക്ക് തെറ്റുപറ്റിയതാണ്. അക്കാര്യം അവർ ഏറ്റുപറഞ്ഞതാണെന്നും അജി കൃഷ്ണൻ പറഞ്ഞു. എച്ച്ആര്‍ഡിഎസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണ്. കൂടുതൽ അന്വേഷണ ഏജൻസികളാണ് ഇപ്പോൾ തന്നെ ചോദ്യം ചെയ്യുന്നതെന്നും അജി കൃഷ്ണൻ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: കെഎസ്ആർടിസി 2009- 13 , 15-16 കാലഘട്ടങ്ങളിൽ സിറ്റി സർവ്വീസിന് ജൻറം സ്കീമിൽ വാങ്ങിയ വോൾവോ ലോ ഫ്ലോർ എ.സി ബസുകളിൽ ദീർഘയാത്ര കൂടുതൽ സുഖപ്രദമാക്കുന്നതിന് വേണ്ടി സെമി സ്ലീപ്പർ മാതൃകയിലുള്ള റിക്ലൈനിം​ഗ് ( പുറകോട്ട് ചരിക്കാനാകുന്ന സീറ്റുകൾ) സീറ്റുകളിലേക്ക് മാറ്റുന്നു. ഇത് പരീക്ഷണാർത്ഥം JN 470, JN 505 നമ്പരുകൾ ഉള്ള 2 ബസുകളിലും ഇതിനകം സീറ്റുകൾ മാറ്റിക്കഴിഞ്ഞു. ഈ സീറ്റുകൾ ഉപയോ​ഗിച്ച് ഒരുമാസം തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ പരീക്ഷണ സർവ്വീസ് നടത്തും. യാത്രക്കാരുടേയും , ജീവനക്കാരുടേയും അഭിപ്രായം ലഭ്യമായ ശേഷം അനുയോജ്യമാണെങ്കിൽ 180 വോൾവോ ലോഫ്ലോർ എ.സി , ബസുകളിലും ഇത്തരം സീറ്റ് ഘടിപ്പിച്ച് ദീർഘ ദൂര സർവ്വീസ് നടത്താനാണ് പദ്ധതി.ഒരു ബസിന് സീറ്റിന് മാറ്റുന്നതിന് വേണ്ടി ശരാശരി 3,14,684 രൂപയാണ് ചിലവ്. കെഎസ്ആർടിസിക്ക് 2009 – 13 കാലഘട്ടത്തിൽ 80 ഉം, 2015 – 16 കാലഘട്ടത്തിൽ 110 ഉം വോൾവോ ലോ ഫ്ലോർ…

Read More

തിരുവനന്തപുരം: വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി ജയരാജൻ വിമര്‍ശിച്ചു. https://youtu.be/D91_izL621Q നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തിൽ മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെന്ന് ഇ പി ജയരാജൻ സ്വീരീകരിച്ചു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയിൽ നിന്ന് ഓൺലൈൻ ഡിസ്കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇ പി പറഞ്ഞു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കണമായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം…

Read More

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്. തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസൃതമായി സത്വരനടപടികള്‍ സ്വീകരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പോലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. വിദേശത്ത് വീട്ടുജോലിക്കായി പോകുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ല. എന്നാല്‍ ഈ യോഗ്യത ഇല്ലാത്തവര്‍ക്ക് ഗാര്‍ഹിക തൊഴില്‍ ചെയ്യുന്നതിന് ക്ലിയറന്‍സ് ആവശ്യമാണ്. ഇവരെ വിസിറ്റിംഗ് വിസയില്‍ വിദേശത്ത് കൊണ്ടുപോകുകയും അവിടെനിന്നും മറ്റു രാജ്യങ്ങളില്‍ എത്തിക്കുന്നതുമാണ് അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ രീതി.…

Read More

മനാമ : ഐവൈസിസി ബഹ്‌റൈൻ ട്യൂബ്ലി – സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയാ കമ്മിറ്റി നൽകുന്ന ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് ഈ വർഷം കാസറഗോഡ് ജില്ലയിൽ നൽകാൻ തീരുമാനിച്ചു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഐവൈസിസി ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും പ്രവർത്തനത്തിൽ ഭാഗമാവാനും അർഹരായവരിലേക്കു എത്തിക്കുവാൻ സാധിക്കുന്നതായും ഏരിയാ കമ്മറ്റി പ്രസിഡന്റ് മഹേഷ് ടി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം, ദേശീയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിനു ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് നവീൻ ചന്ദ്രൻ സ്വാഗതവും ഏരിയാ ട്രഷറർ ഷാഫി വയനാട് നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: ബോണ്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അസ്ഥികളിലെ അര്‍ബുദത്തെക്കുറിച്ചുള്ള പതിമൂന്നാമത് മെഡിക്കല്‍ കോണ്‍ഫറന്‍സായ ‘ഇന്‍സൈറ്റ് 2022’ കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാമകൃഷ്ണന്‍ എസ് ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോപീഡിക്‌സ്, പാത്തോളജി, റേഡിയോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക്ക് ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെ പ്രബന്ധം അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ബോണ്‍ കാന്‍സര്‍ ചികിത്സയിലെ നൂതന സാങ്കേതിക രീതികളെ പറ്റി വിശദമായ ചര്‍ച്ചകളും പരിപാടിയില്‍ ഉള്‍പ്പെടുത്തി. അസ്ഥികളില്‍ കാന്‍സര്‍ ബാധിച്ച രോഗികളെ സഹായിക്കുവാനും പൊതുജനങ്ങളില്‍ ഈ അസുഖത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും ലക്ഷ്യമിട്ടാണ് ബോണ്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത്. ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. സുബിന്‍ സുഗത്, സൈന്റിഫിക് പ്രോഗ്രാം ചെയര്‍മാന്‍ ഡോ. യോഗേഷ് പഞ്ച്വാഗ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എബിന്‍ റഹ്മാന്‍, ഡോ. ശ്രീരാജ് രാജന്‍ ഉള്‍പ്പെടെ നൂറോളം ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

Read More

തിരുവനന്തപുരം: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചത്.16 വർഷം മുമ്പാണ് ആന്‍റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്‍റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല. കുറ്റപത്രം സമർപ്പിച്ച് 16 വർഷം കഴി‌ഞ്ഞിട്ടും ആന്‍റണി രാജു പ്രതിയായ കേസിലെ വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷപ്പെടാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. കുറ്റപത്രം സമർപ്പിച്ച 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. മയക്ക് മരുന്ന കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കുന്നതിന് ഗൂഢാലോചന നടന്നതിയതായി തെളിഞ്ഞ ആന്‍റണി രാജു മന്ത്രിസഭയിൽ അംഗമായിക്കുമ്പോള്‍ വിചാരണ നടപടികളും അനന്തമായി നീളുകയാണ്. അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി…

Read More

ജിദ്ദ: അറബ് ഉച്ചകോടി സമാപിച്ചു. ജിസിസി രാജ്യങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു. സംയുക്ത സഹകരണത്തിന്റെ ഒരു പുതിയ യുഗം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ്, ജോർദാൻ രാജാവ് അബ്ദുല്ല ബിൻ അൽ ഹുസൈൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി, ബഹ്‌റൈൻ രാജാവ് ഹമദ് അൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഒമാൻ ഉപപ്രധാനമന്ത്രി അസദ് ബിൻ താരിഖ് ബിൻ തൈമൂർ അൽ സെയ്ദ് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.

Read More

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ഷാര്‍ജ- ഹൈദരാബാദ് വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മറ്റൊരു ഇന്ത്യന്‍ വിമാനം യാത്രാമധ്യേ കറാച്ചിയില്‍ ഇറക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൈലറ്റ് കറാച്ചിയിലേക്ക് വിമാനം വഴിതിരിച്ച് വിടുകയായിരുന്നു. യാത്രക്കാരെ ഹൈദരാബാദിലേക്ക് എത്തിക്കാന്‍ മറ്റൊരു വിമാനം അയക്കുമെന്ന് കമ്പനി അറിയിച്ചു. ”ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം 6E-1406 കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. സാങ്കേതിക തകരാർ പൈലറ്റ് കണ്ടെത്തുകയായിരുന്നു. ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് മുൻകരുതൽ എന്ന നിലയിൽ വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നതിനായി ഒരു അധിക വിമാനം കറാച്ചിയിലേക്ക് അയയ്ക്കുന്നു, ” എന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

Read More