Author: staradmin

തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 51 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Read More

കൊല്ലം: കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്‌ട്, സംസ്ഥാന കമ്മിറ്റിയംഗം പ്രദീപ്, മഹിളാ നേതാവ് ഹണി തുടങ്ങിയവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബെനഡിക്ടാണ് ഫോണ്‍കോള്‍ റെക്കോഡ് മാധ്യമങ്ങളിലെത്തിച്ചതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. പ്രദീപ് മന്ത്രിയെ ഫോണ്‍ വിളിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതി ഹണി വിറ്റോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

Read More

ന്യൂഡൽഹി: രാജ്യത്തെ ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഒരു ദേശീയ ഗവേഷണ ഫൗണ്ടേഷന് (NRF) രൂപം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഗവേഷണ വികസന പ്രവർത്തനങ്ങൾ, അക്കാദമിക സമൂഹം, വ്യവസായസംരംഭങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചട്ടക്കൂട് ആയാണ് ദേശീയ ഗവേഷണ ഫൗണ്ടേഷനെ വിഭാവനം ചെയ്യുന്നത്. അഞ്ചു വർഷക്കാലം കൊണ്ട് 50,000 കോടി രൂപ അടങ്കൽ ആണ് ദേശീയ ഗവേഷണ ഫൗണ്ടേഷനായി നീക്കിവെക്കുക. ഗവേഷണ സൗകര്യങ്ങൾ പ്രാരംഭദശയിലുള്ള രാജ്യത്തെ അക്കാദമിക സ്ഥാപനങ്ങളിൽ, പ്രത്യേകിച്ചും സർവകലാശാലകളിലും കോളേജുകളിലും ഗവേഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ് ദേശീയ ഗവേഷണ ഫൗണ്ടേഷന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്ന്. വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്നതും, വലിയതോതിൽ ഉള്ളതും, ഒന്നിലേറെ അംഗങ്ങൾ ഉൾപ്പെടുന്നതും, വിവിധ സ്ഥാപനങ്ങൾ, വിവിധ വിഭാഗങ്ങൾ, മറ്റു രാഷ്ട്രങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുമുള്ള പദ്ധതികൾക്ക് ഫൗണ്ടേഷൻ ധനസഹായം നൽകുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യും. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വകുപ്പുകൾ, മറ്റു ഗവൺമെന്റ്-ഗവൺമെന്റ് ഇതര സ്ഥാപനങ്ങൾ, പ്രത്യേകിച്ചും വ്യവസായ സമൂഹം എന്നിവയുടെ…

Read More

മനാമ:ലോകാരോഗ്യ സംഘടനയുടെ 152 മത് ഓഫീസ് ബഹ്‌റൈനിൽ തുറന്നു. മനാമയിൽ ആരംഭിച്ച ഓഫീസ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഉത്‌ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ്, ലോകാരോഗ്യ സംഘടനയുടെ ബഹ്‌റൈൻ പ്രതിനിധി ഡോ. തസ്നിം അതത്ര എന്നിവർ പങ്കെടുത്തു. https://youtu.be/nNl94PYXK2I ബഹ്‌റൈനിലെ ലോകാരോഗ്യ സംഘടന ഓഫീസ് ആരോഗ്യമേഖലയിൽ തന്ത്രപരവും സാങ്കേതികവുമായ പിന്തുണ നൽകുന്നു. ഇത് പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുടരുന്ന സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സഹായിക്കും. ഡോ. ഗെബ്രിയേസസ് പറഞ്ഞു. https://youtu.be/XvZC3cn9KVA ആശുപത്രികൾ, എക്സിബിറ്റ് സെന്ററുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി ബഹ്‌റൈനിലെ നിരവധി കോവിഡ് വാക്സിനേഷൻ സൈറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മറ്റു പല രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്‌റൈനിലെ ദിനം പ്രതിയുള്ള കോവിഡ് പരിശോധനകൾ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ കോവിഡ് പ്രതിരോധത്തിനായുള്ള നാഷണൽ മെഡിക്കൽ…

Read More

തിരുവനന്തപുരം:  നടനും എംഎൽഎയുമായ മുകേഷും ഭാര്യയും നർത്തകിയുമായ മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മേതിൽ ദേവിക എട്ടുവർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ വക്കീൽ നോട്ടീസ് അയച്ചതായി വാർത്തകൾ വന്നതിന് പിന്നാലെ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം – ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം: പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണക്കടത്ത് തടയൽ കേന്ദ്രനിയമത്തിന്റെ ഭാഗമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യം തടയാൻ നിയമ നിർമ്മാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന പൊലീസ് സേനയിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ തുടങ്ങുമെന്നും സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്സ് പദ്ധതി 197 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെകെ രമയ്ക്കും എതിരെ ഭീഷണിക്കത്ത് വന്ന സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് കാലത്ത്…

Read More

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 7.3 ശതമാനം ചുരുങ്ങി. എങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ പിന്തുണയില്‍ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും അവര്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തോടെയാണ് രാജ്യത്തെ സാമ്പത്തിക നില പ്രതിസന്ധിയിലായത്. 2000 രൂപയുടെ നോട്ടുകള്‍ അച്ചടി നിര്‍ത്തിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങിയത്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534…

Read More

ന്യൂഡൽഹി: ഗർഭവതികളായവർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സമീപകാല തീരുമാനത്തെക്കുറിച്ചും അമ്മയും കുഞ്ഞും കോവിഡ് ബാധിതരാകാതെ സ്വയം സംരക്ഷിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നതിനെക്കുറിച്ചും ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മഞ്ജു പുരി വിശദീകരിക്കുന്നു. ഗർഭകാലത്ത് പോലും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് സുരക്ഷിതമാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് എത്രമാത്രം സഹായകമാകും ? കോവിഡ് രൂക്ഷമാണെങ്കിൽ ഗർഭാവസ്ഥയിൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ചും അവസാന മൂന്നു മാസത്തിൽ ഗർഭപാത്രം വികസിക്കാനും ഡയഫ്രം അമരാനും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനെ നേരിടാനുള്ള ഒരു സ്ത്രീയുടെ കഴിവിനെ ബാധിക്കാനും സാധ്യതയുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ പോലും അപകടത്തിലാകും. ഗർഭിണികളായവരിൽ രോഗം ഗുരുതരമാകുന്നത് തടയാൻ വാക്സിനുകൾ സഹായിക്കും. കൂടാതെ, അമ്മയ്ക്ക് കുത്തിവയ്പ് നൽകുന്നത് നവജാതശിശുവിന് ഒരു പരിധിവരെ സംരക്ഷണം നൽകാനിടയുണ്ട്. വാക്സിനേഷനുശേഷം അമ്മയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ ഗർഭസ്ഥശിശുവിലേക്ക്…

Read More

തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനിലെ മുള്ളൂർ ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ശാസ്താംപൊയ്ക മേഖല മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല. പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ…

Read More