Author: staradmin

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ എല്ലാവരും ‘ട്രമ്പ് വാക്‌സിന്‍’ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കബി. മാസങ്ങള്‍ക്കു മുമ്പു തന്നെ ഞാന്‍ ‘ട്രമ്പ് വാക്‌സിന്‍’ സ്വീകരിച്ചതായി ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാറാ അവകാശപ്പെട്ടു. ട്രംപും കുടുംബവും വാക്സിൻ സ്വീകരിച്ചതാണ്. അവർക്ക് ആകാമെങ്കിൽ നമുക്കും ആകാം- അവർ പറയുന്നു. അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ 36 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 11.34 ശതമാനമാണ് ഇപ്പോള്‍ ഇവിടെ പോസിറ്റീവ് റേറ്റ് എന്ന ജോണ്‍സ് ഹോപ്കിന്‍സ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.ട്രമ്പിന്റെ വാക്‌സിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രസിഡന്റ് ബൈഡന്‍, കമലഹാരിസ്, ആന്റണി ഫൗച്ചി എന്നിവരെ സാറ ഹക്കബി നിശിതമായി വിമര്‍ശിച്ചു. ട്രമ്പാണ് വാക്‌സിന്‍ കണ്ടെത്താന്‍ മുന്‍കൈ എടുത്തതും അതിന് ആവശ്യമായ യുദ്ധകാലാടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നും സാറാ ഹക്കബി  പറഞ്ഞു. അര്‍ക്കന്‍സാസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ട്രമ്പിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് സാറാ ഹക്കബി മത്സരരംഗത്തെത്തിയിരിക്കുന്നത്. അര്‍ക്കസാസിലെ കോവിഡ് മരണവും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നതു…

Read More

ഷുഗർലാൻന്റ്  :  ഹൂസ്റ്റൺ ഷുഗർലാൻന്റിൽ നിന്നുള്ള സിമോൺ മാനുവേലിന് ടോക്കിയോ ഒളിമ്പിക്സ് 4×100 ഫ്രീസ്റ്റെയിൽ റിലേയിൽ ഓട്ടു മെഡൽ ജൂലായ് 25 ഞായറാഴ്ച മത്സരത്തിൽ ഓസ്‌ട്രേലിയ ഗോൾഡ് മെഡൽ നേടിയപ്പോൾ നേരിയ വ്യത്യാസത്തിനാണ് മാനുവേലിന് വെള്ളിമെഡൽ നഷ്ടപ്പെട്ടത് , കാനഡ വെള്ളിമെഡൽ കരസ്ഥമാക്കി. ഹൂസ്റ്റൺ ഫോർട്ട് ബെന്റ് ഹൈസ്‌കൂൾ ഗ്രാജുവേറ്റായ സിമോൺ ആഷ്‌ലി മാനുവൽ 1996 ആഗസ്ത് 2 നാണ് ജനിച്ചത് . ചെറുപ്പത്തിൽ തന്നെ നീന്തൽ മത്സരങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ഇവർ 2016 റിയോ ഒളിമ്പിക്സിൽ 2 ഗോൾഡ് മെഡലും 2 സിൽവർ മെഡലും നേടിയിരുന്നു . 100 മീറ്റർ ഫ്രീസ്റ്റെയിലിൽ കനേഡിയൻ താരവുമായി തുല്യത പാലിച്ചുവെങ്കിലും, അമേരിക്കയിലെ വ്യക്തിപര ഗോൾഡ് മെഡൽ നേടിയ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതയെന്ന ബഹുമതി ഇവർക്കു ലഭിച്ചിരുന്നു . സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി , സ്റ്റീഫൻ എഫ് ഓസ്റ്റിൻ സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇവർ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഷുഗർലാന്റിൽ ജനിച്ചു ഒളിമ്പിക് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കൊയ്ത സീമോൻ…

Read More

ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ താപനില ആദ്യമായി ഈ വര്‍ഷം നൂറു ഡിഗ്രിയിലേക്ക്. ജൂലായ് 25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്കാണ് നാഷ്ണല്‍ വെതര്‍ സര്‍വീസ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ 100 ഡിഗ്രി താപനില രേഖപ്പെടുത്തിയതായി അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയുള്ള താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. നോര്‍ത്ത് ടെക്‌സസ്സില്‍ വെതര്‍ സര്‍സീവ് ഹീറ്റ് അഡ് വൈസറി ഞായറാഴ്ച രാവിലെ നല്‍കിയിരുന്നത് രാത്രി 7 മണിയോടെ അവസാനിച്ചു. ആഗസ്റ്റ് 3 മുതല്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും 100 ഡിഗ്രി ഫാരന്‍ ഹീറ്റിലേക്ക് (37.8 ഡിഗ്രി സെല്‍ഷിയസ്) താപനില ഉയരുമെന്ന് വെതര്‍ സര്‍വീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചൂട് വര്‍ദ്ധിച്ചതോടെ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളുമായി വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഇവയെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്നും, ഇതു കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും മുന്നറിയിപ്പുണ്ട്. വാഹനത്തില്‍ കുട്ടികളെ ഇരുത്തി ഷോപ്പിനു പുറത്തുപോകുന്നതും ഗുരുതരമായ കുറ്റമാണ്. ചൂടേറ്റ് കുട്ടികള്‍ മരിക്കുന്ന സംഭവം അമേരിക്കയില്‍ ഓരോ വര്‍ഷവും…

Read More

ഹൂസ്റ്റണ്‍: കേരളത്തില്‍ വന്നു മുതല്‍ മുടക്കാനും വ്യവസായ വ്യാപാര സംരംഭങ്ങള്‍ തുടങ്ങാനുമുള്ള ആഹ്വാനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ആ അഭ്യർഥനകള്‍ മാനിച്ചു കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയ തദ്ദേശികളും പ്രവാസികളും പലപ്പോഴും അവിടത്തെ പല രാഷ്ട്രീയ നേതാക്കളില്‍ നിന്നും, ജന പ്രതിനിധികളില്‍ നിന്നും, ഉദ്യോഗസ്ഥരില്‍ നിന്നും വളരെ കൈപ്പേറിയതും അന്യായവുമായ പ്രതിബന്ധങ്ങളാണ് കൂടുതായി നേരിടേണ്ടി വരുന്നത്. അവിടെ മുതല്‍ മുടക്കി വിജയിച്ചവര്‍ പരിമിതമാണ്. പരമാർഥങ്ങള്‍ വെളിപ്പടുത്തുമ്പോള്‍ അതു കേരളത്തിനോ ദേശത്തിനോ വിരുദ്ധമാണെന്നു വ്യാഖ്യാനിക്കപ്പെടരുത്. നാടിനും നാട്ടാര്‍ക്കും തൊഴില്‍പരമായും സാമ്പത്തികമായും മറ്റും വളരെ അധികം നേട്ടങ്ങളുണ്ടാകുന്ന പദ്ധതികളുമായി മുന്നോട്ടു വരുന്ന പ്രവാസികള്‍ തദ്ദേശീയരോടൊപ്പം അല്ലെങ്കില്‍ അവര്‍ക്കു നൂറു നൂറു വിലങ്ങു തടികളിടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രവര്‍ത്തകരേക്കാള്‍ ദേശത്തെ സ്നേഹിക്കുന്നവരാണ്. പ്രവാസികളുടെ സംഭാവനകളാണ് കേരളത്തിന്‍റെ സമ്പത്തിന്‍റെ നട്ടെല്ല് എന്നതും മറക്കരുത്. പ്രവാസികളുടെ നാട്ടിലുള്ള സ്വത്തുവകകള്‍ക്കും ന്യായമായ സംരക്ഷണം കിട്ടുന്നില്ല. പ്രവാസികള്‍ പ്രത്യേകമായി കബളിക്കപ്പെടാറില്ലേ? പീഡനങ്ങള്‍ ഏറ്റു വാങ്ങാറില്ലെ? അവരുടെ നാട്ടിലുള്ള സ്വത്തു വകകള്‍ ന്യായമായി ക്രയവിക്രയങ്ങള്‍…

Read More

ബെംഗളൂരു: ബി എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയിലെ ശിക്കാരിപുരയില്‍ അതൃപ്തി. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചാണ് യെദിയൂരപ്പയുടെ അനുകൂലികള്‍ പ്രതിഷേധിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. പുരസഭ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ട് തവണ ഇതേ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് യെദിയൂരപ്പ. രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. മുഖ്യമന്ത്രിയായി രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജി. യെദിയൂരപ്പയുടെ പിന്‍ഗാമിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. അതുവരെ കാവല്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ തുടരും.

Read More

തിരുവനന്തപുരം: പാളയം രക്തസാക്ഷി മണ്ഡപത്തിന് എതിർ വശത്തെ റോഡിന് സമീപം ആയി സ്ഥാപിച്ചിരിക്കുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രതിമ. അവഗണനയിൽ മേൽ കൂര തകർന്ന് ചോർന്നൊലിച്ച് പ്രതിമ നശിക്കുന്ന രീതിയിൽ ഇരിക്കുന്നു. പത്രപ്രവർത്തകരുടെ ഗുരുസ്ഥാനീയനായിട്ടുള്ള പ്രതിമയുടെ അവഗണന വിപ്ലവ പാർട്ടി നെഞ്ചിലേറ്റിയ മഹാന്റെ അവഗണനക്കെതിരെ തിങ്കളാഴ്ച കോർപ്പറേഷൻ മേയർക്കും സാംസ്കാരികമന്ത്രിക്കും നിവേദനം നൽക്കും. റോഡ് വികസനം നടത്തിയപ്പോൾ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് നെയ്യാറ്റിൻകര പൗരാവലിയുടെ നേത്യത്വത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ച് പാളയത് സ്ഥാപിക്കാൻ മുൻ കൈ എടുത്ത മഞ്ചന്തല സുരേഷിന്റെ നേത്യത്വത്തിൽ വീണ്ടും സമരം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

Read More

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവണ്മെന്റ് യു പി സ്കൂളിലെ നിർധനരായ നാലു വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി കൊണ്ട്, അതേ സ്കൂളിലെ 2001-2002 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി. സ്കൂൾ എച്ച് എം ഇൻചാർജ് വിൻസി, മുൻ പ്രധാന അധ്യാപിക വൃന്ദ , സീനിയർ അധ്യാപിക ഷക്കിന എന്നിവരുടെ സാന്നിധ്യത്തിൽ ബാച്ചിനെ പ്രതിനിധീകരിച്ച് ജെബീൽ സി ജെ, ഗോപകുമാർ എസ്, ഷബീർ എം എ,അൻസാർ ടി എ എന്നിവർ മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറി.ഇനിയും നൂറിൽ പരം കുട്ടികൾ ഫോണുകൾ ഇല്ലാത്തവരായി ഉണ്ടെന്നും സുമനസ്സുകൾ കനിയണമെന്നും ഈ സൽപ്രവർത്തിക്കു നേതൃത്വം നൽകിയ കോണത്തുകുന്ന് 2001-2002 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു.

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2100 പേരാണ്. 4524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19873 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 134 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 536, 67, 374തിരുവനന്തപുരം റൂറല്‍ – 4926, 334, 523കൊല്ലം സിറ്റി – 1832, 165, 24കൊല്ലം റൂറല്‍ – 96, 96, 176പത്തനംതിട്ട – 102, 101, 156ആലപ്പുഴ – 52, 19, 184കോട്ടയം – 235, 217, 391ഇടുക്കി – 119, 33, 55എറണാകുളം സിറ്റി – 135, 60, 28എറണാകുളം റൂറല്‍ – 182, 53, 270തൃശൂര്‍ സിറ്റി – 103, 111, 135തൃശൂര്‍ റൂറല്‍ – 89, 94, 304പാലക്കാട് – 150,…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാനായിരുന്നു ലക്ഷ്യം വച്ചത്. ഇതില്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്ന വിഭാഗമായതിനാലാണ് വാക്‌സിനേഷന്റെ മുന്‍ഗണനാ പട്ടികയില്‍ മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളിലുള്ളവരേയും 45 നും 60 നും ഇടയ്ക്ക് പ്രായമുള്ള അനുബന്ധ രോഗമുള്ളവരേയും ഉള്‍പ്പെടുത്തിയത്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിച്ചു. കൃത്യമായ പ്ലാനിംഗിലൂടെ…

Read More

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി പ്രസിഡന്‍റ് കെ കെ ദിവാകരൻ എന്നിവരെയാണ് പുറത്താക്കിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.

Read More