Author: staradmin

തിരുവനന്തപുരം: കൊലപാതകക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം. ട്രാക്കര്‍ ഡോഗ് ജെറിയെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. സംസ്ഥാന പോലീസ് മേധാവി, ഡി.ജി.പിയുടെ കമന്‍റേഷന്‍ മെഡല്‍ ജെറിയെ അണിയിച്ചു. പോലീസ് നായയുടെ ഹാന്‍റ്ലര്‍മാരായ വിഷ്ണു ശങ്കര്‍.വി.എസ്, അനൂപ്.എം.വി എന്നിവര്‍ക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശും ചടങ്ങില്‍ സംബന്ധിച്ചു. കടയ്ക്കാവൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പോലീസിനെ സഹായിച്ച ജെറിയെ കോടതി അഭിനന്ദിച്ചിരുന്നു. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പെട്ട ജെറി 2016 ലാണ് തിരുവനന്തപുരം റൂറല്‍ പോലീസിന്‍റെ ഭാഗമായത്. അഞ്ചുവര്‍ഷത്തെ സേവനത്തിനിടെ പാലോട്, കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ തെളിയിക്കാന്‍ ജെറി സഹായിച്ചു. മികച്ച ട്രാക്കര്‍ ഡോഗിനുളള മെഡല്‍ ലഭിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: മുന്‍ കെഎസ്ഐഡിസി ചെയര്‍മാന്‍ കെ വിജയചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിന്റെ വ്യവസായ വികസനത്തിന് അദ്ദേഹം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവ മെച്ചപ്പെടുത്താന്‍ സഹായകമായ നിരവധി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖം അറിയിക്കുന്നു.

Read More

യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ് . ഉയർന്ന പ്രായപരിധി 35 വയസ്സ് .ഐ . സി. യു, പോസ്റ്റ് പാർട്ടം, എൻ.ഐ.സി യു, മെഡിക്കൽ സർജിക്കൽ , തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ . വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3 – 1.5 ലക്ഷം രൂപ.അപേക്ഷ www.norkaroots.org യിൽ ആഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800425 3939 (ഇന്ത്യയിൽ നിന്നും ) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് കണക്കില്‍പ്പെടാത്ത 7316 കോവിഡ് മരണങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതു വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടു. 2020 ജനുവരി മുതല്‍ 2021 ജൂലൈ 13 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കണക്കുകളിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്കുകളിലുമാണ് വൈരുധ്യം. സര്‍ക്കാര്‍ പറയുന്ന കണക്ക് അനുസരിച്ച് സംസ്ഥാനത്ത് കോവിഡ് മരണം 16,170 ആണ്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനമാക്കി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ കണക്ക് പ്രകാരം സംസ്ഥാനത്ത് കോവിഡ് മരണം 23,486 ആണ്. കേരള സര്‍ക്കാരിന്റെ കോവിഡ് മരണക്കണക്കില്‍ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് വിവരാവകാശ രേഖയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More

തൃശൂർ കുന്നംകുളം നഗരാസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഐഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്‌സൺ അനുമതി നൽകിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്ന് യോഗത്തിൽ ചേരിതിരിഞ്ഞ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ വനിതാ കൗൺസിലർ ബോധംകെട്ട് വീണു. സിപിഎമ്മിന്റെ ഭരണത്തിലുള്ളതാണ് കുന്നംകുളം നഗരസഭ. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. അടിയന്തര പ്രമേയത്തിന് പതിനാല് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. എന്നാൽ സിപിഐഎം കൗൺസിലർമാർ അനുമതി തേടിയിരുന്നില്ല. എന്നാൽ ചെയർപേഴ്‌സൺ അനുമതി നൽകുകയും ചെയ്തു. ഇതേ ചൊല്ലി തർക്കം മുറുകുകയും യോഗം പിരിച്ചു വിടുന്നതായി ചെയർപേഴ്‌സൺ അറിയിക്കുകയും ചെയ്തു. തുടർന്നാണ് സിപിഐഎം, ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയായിരുന്നു കൗൺസിലർമാരുടെ സംഘട്ടനം.

Read More

കൊച്ചി: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. നിമിഷയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിനായി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Read More

ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തു. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തമൻ, സുലോചന എന്നിവരെയാണ് ചെങ്ങന്നൂർ ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ജൂൺ 22നാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ ഉത്തമനും സുലോചനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാർച്ച് 21നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം. സൈനികനായ വിഷ്ണു മേയിൽ ജോലി സ്ഥലമായ ജാർഖണ്ഡിലേക്ക് മടങ്ങിയിരുന്നു.

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം  ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തകർക്കും സഹകാരികൾക്കുമായി ‘പെരുന്നാൾ കിസ്സ’ എന്ന പേരിൽ ഓൺ ലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു.വനിതാ വിഭാഗം പ്രസിഡന്റ്‌ ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം നബിയുടെ ദൈവത്തിലുള്ള അചഞ്ചല വിശ്വാസവും സമർപ്പണവുമാണ്  ഓരോ ബലിപെരുന്നാളും ഓർമിപ്പിക്കുന്നത്. ഓരോരുത്തരുടെയും ജീവിതം ദൈവത്തിലേക്കുള്ള സമർപ്പണമായിരിക്കണമെന്നും അവർ ഓർമിപ്പിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ  ഷാനി റിയാസ്, നജ്ദ റഫീഖ്, റുബീന ഫിറോസ്, സഈദ റഫീഖ്, ഉമ്മുസൽ‍മ, ഷൈമില നൗഫൽ എന്നിവർ ഗാനങ്ങൾ ആലപിക്കുകയും  ഫാത്തിമ വസീം  കവിത, റഷീദ ബദറുദ്ധീൻ നാടൻ പാട്ട്, റഷീദ സുബൈർ കഥ, നസീമ ചരിത്രത്തിൽ നിന്ന്, സജ്‌ന, സുബൈദ മുഹമ്മദലി എന്നിവർ കുസൃതി ചോദ്യങ്ങളും  അവതരിപ്പിച്ചു. ഷദ ഷാജിയുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ വനിതാ വിഭാഗം സെക്രട്ടറി നദീറ ഷാജി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സാജിദ സലീം നന്ദിയും പറഞ്ഞു. ഷൈമില നൗഫൽ  പരിപാടി  നിയന്ത്രിച്ചു.സോന സകരിയ, അമീറ,…

Read More

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ദിനംപ്രതി കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുന്ന അത്യന്തം സ്‌ഫോടനാത്മകായ സ്ഥിതിവിശേഷം സംസ്ഥാനത്ത് ഉണ്ടായിട്ടും ഇടതുസര്‍ക്കാര്‍ കയ്യുംകെട്ടി ഇരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇനിയെത്ര ജീവനെടുത്താലാണ് സര്‍ക്കാര്‍ ഉണരുകയെന്ന് അദ്ദേഹം ചോദിച്ചു. ജൂലൈ മാസത്തില്‍ മാത്രം 12 പേരാണ് ആത്മഹത്യ ചെയ്തത്. പാലക്കാട് മൂന്നു ദിവസത്തിനിടയില്‍ രണ്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണന്‍കുട്ടി കൃഷിക്കെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിമൂലമാണ് ജീവനൊടുക്കിയത്. വള്ളിക്കോട് പറളോടി വേലുക്കുട്ടിയും വട്ടിപ്പലിശക്കാരെ ഭയന്ന് ജീവനൊടുക്കി. ഇടുക്കിയില്‍ ഏലം കര്‍ഷകന്‍ സന്തോഷാണ് മരിച്ചത്. തിരുവന്തപുരം നന്തന്‍കോട്ട് സ്വര്‍ണപ്പണിക്കാരന്‍ മനോജും കുടുംബവും കൂട്ടആത്മഹത്യ നടത്തി. അടിമാലിയില്‍ ബേക്കറി കടയുടമ വിനോദ്, തിരുവനന്തപുരം തച്ചോട്ടുകാവില്‍ സ്‌റ്റേഷനറി കടയുടമ വിജയകുമാര്‍, പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പൊന്നുമണി, വയനാട്ടില്‍ ബസുടമ പിസി രാജാമണി, തൃശൂരില്‍ ഡ്രൈവര്‍ ശരത്തും പിതാവ് ദാമോദരനും തുടങ്ങി നാനാ ജീവിതതുറകളില്‍പ്പെട്ടവരാണ്…

Read More