Author: staradmin

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡിൻ്റെ പുന:സംഘടന നടത്തി ഉത്തരവിട്ടത്. അബ്ദുള്ള മുഹമ്മദ് അൽ മസ്റോയിയാണ് ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ. യൂസഫലിയോടൊപ്പം അലി ബിൻ ഹർമാൽ അൽ ദാഹിരി വൈസ് ചെയർമാനായും, മസൂദ് റഹ്‌മ അൽ മസൂദ്, ട്രഷറർ, സയ്യിദ് ഗുംറാൻ അൽ റിമൈത്തി, ഡെപ്യൂട്ടി ട്രഷറർ ഉൾപ്പെടെ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടർ ബോർഡിൽ നിയമിച്ചത്. ഡയറക്ടർ ബോർഡിലുള്ള ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി ചേംബർ ഡയറക്ടർ ബോർഡിലേക്കുള്ള നിയമനത്തെ കാണുന്നതെന്ന് എം.എ.യൂസഫലി പ്രതികരിച്ചു. ഈ രാജ്യത്തിൻ്റെ ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നിൽ അർപ്പിതമായ ഉത്തരവാദിത്വം…

Read More

മടപ്പള്ളി സ്ക്കൂൾ അലൂമ്നി ഫോറം ബഹ്റൈൻ (MAF), ജി.വി.എച്ച്.എസ്. സ്ക്കൂൾ മടപ്പള്ളി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനോപകരണ സഹായ ഫണ്ടിലേക്ക് സ്വരൂപിച്ച ഒരു ലക്ഷം രൂപ സ്കൂൾ പി ടി എക്ക് കൈമാറി. മാഫ് ബഹ്റൈൻ ഉപദേശക സമിതി അംഗം ശ്രീജിത്ത് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വടകര എംഎൽഎ കെ കെ രമ പഠനോപകരണ ഫണ്ട് പി ടി എ പ്രസിഡൻ്റ്‌ പി പി ദിവാകരന് കൈമാറി. ചടങ്ങിൽ ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച പ്രഭാകരൻ മാസ്റ്റർക്ക് സ്കൂളിലെ ഏറ്റവും സീനിയർ പൂർവ്വവിദ്യാർത്ഥികളിൽ ഒരാളായ ഡോ. അബ്ദുൾ റഹ് മാൻ മാഫ് ബഹ്റൈൻ്റെ പേരിൽ സ്നേഹോപഹാരം നൽകി. പരിപാടിയിൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ കെ എൻ ജിതേന്ദ്രൻ, വി എച്ച് എസ് സി പ്രിൻസിപ്പാൾ സിജു, സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാൽ കെ കെ എന്നിവർ…

Read More

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടുംബങ്ങളാണ് ബഹ്‌റൈനില്‍ താമസിക്കുന്നത്. ഈ കുടുംബങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ നീറ്റ് അടക്കമുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്. നിലവില്‍, ബഹ്‌റൈനില്‍ പരീക്ഷാകേന്ദ്രം അനുവദിക്കാത്തപക്ഷം ഇത്തരത്തിലുള്ള നിരവധി കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും അതിനാല്‍ യാത്രാപരിമിതിയുടെ ഇക്കാലത്ത് എല്ലായിടങ്ങളിലും പരീക്ഷാകേന്ദ്രം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും കെഎംസിസി ബഹ്‌റൈന്‍ ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം, ആക്ടിംഗ് ജന. സെക്രട്ടറി കെപി മുസ്തഫ എന്നിവര്‍ പറഞ്ഞു. വര്‍ഷങ്ങളോളമുള്ള പരിശീലനവും തയാറെടുപ്പും നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. അതിനാല്‍തന്നെ പരീക്ഷാകേന്ദ്രങ്ങളുടെ അഭാവം കാരണം കുട്ടികളുടെ ഭാവി തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകരുത്. നിലവിൽ യു എ ഇയിലും കുവൈത്തിലും നീറ്റിന് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. സമാനമായി ബഹ്‌റൈനിലും പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കുന്നതിന് തടസങ്ങളൊന്നും തന്നെയില്ല. ഈ സാഹചര്യം മനസിലാക്കി വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ബഹ്‌റൈനിലും…

Read More

മനാമ: ബഹ്‌റൈനിൽ ജൂലൈ 25 ന് നടത്തിയ 14,878 കോവിഡ് -19 ടെസ്റ്റുകളിൽ 128 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 39 പേർ പ്രവാസി തൊഴിലാളികളാണ്. 62 പുതിയ കേസുകൾ സമ്പർക്കം മൂലവും 27 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 2,68,541 ആയി. 0.86% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 108 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,66,321 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 99.17 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 1,381 ആയി. മരണനിരക്ക് 0.52 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 837 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 832 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 0.31 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…

Read More

ടൊറേന്റോ(കാനഡ ): മുസ്ലിം മലയാളി അസോസിയേഷൻ കാനഡയുടെ കീഴിൽ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മിസ്സിസാഗാ എംപി റുഡോ കുസറ്റോ പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു. ഈദ് പ്രാർഥനക്കും ഖുതുബക്കും ഇമാം സുലൈമാൻ ദാവൂദ് നേത്രത്വം നൽകി. കോവിഡ് മാനദണ്ഡം പാലിച്ചു കാറുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ചു ഈദ് പ്രാർത്ഥന നിർവ്വഹിച്ചത് പങ്കെടുത്തവർക്ക് ഒരു പ്രത്യേക അനുഭൂതിയും സന്തോഷവും ഇളവാക്കുന്നതായിരുന്നു.പാന്റാമിക് കാലത്തിനു ശേഷം ഒരുമിച്ചു ഒത്തുകൂടാൻ കഴിഞ്ഞതിന്റെ ഉന്മേഷവും സന്തോഷവും പരിപാടിയിലുടനീളം എല്ലാവരിലും  പ്രകടമായിരുന്നു. കാനഡയിലെ വിവിധ മലയാളി മുസ്ലിം സംഘടനകളുടെ മുൻകാല പ്രവർത്തകരും കമ്മ്യൂണിറ്റിയ്ക്കും എല്ലാവിഭാഗം ജനങ്ങൾക്കും വേണ്ടി നി ലകൊണ്ടിരുന്നവരുമായവരെ പ്രതേക മൊമെന്റോ എംപി റൂഡി കുസാറ്റൊ വിതരണം ചെയ്തു . ആദ്യകാല ക്യാനഡ മലയാളിങ്ങളുടെ ഇടയിൽ സജീവ് മുഖമായിരുന്നതും കമ്മ്യൂണിറ്റിയുടെ വളർച്ചയിൽ നട്ടെല്ലായിരുന്നതും ആയ മർച്ചന്റ് ഫൌണ്ടേഷൻ സ്ഥാപക നേതാവും മലബാർ ഡെവലപ്മെന്റ് കാനഡ ചാപ്റ്റർ പ്രസിഡന്റും കേഎംസിസി യു…

Read More

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ  ഹൗസ്” സംഘടിപ്പിച്ചു. കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആണ് ഓപ്പൺ ഹൌസുകൾ സംഘടിപ്പിച്ചത്.      ഏരിയ കോ-ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ ഉത്‌ഘാടനം ചെയ്ത  ഓപ്പൺ ഹൌസിൽ  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകളും അറിയിച്ചു. കെ.പി.എ ഹിദ്ദ് ഏരിയ പ്രസിഡന്റ് സ്മിതീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു  ഏരിയ സെക്രട്ടറി സജി കുളത്തിങ്കര സ്വാഗതവും ട്രെഷറർ ജ്യോതിഷ് നന്ദിയും അറിയിച്ചു. തുടർന്ന് കോ-ഓർഡിനേറ്റർ റോജി ജോൺ നിയന്ത്രിച്ച ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം,  നോർക്ക പദ്ധതി സംശയ നിവാരണം,  തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു.  

Read More

ഡാളസ് : അടുത്ത ദിവസങ്ങളിൽ ഡാളസ് കൗണ്ടിയിൽ കോവിഡ് 19 കേസ്സുകൾ സാവകാശം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള യെല്ലോ അലർട്ട് ഏറ്റവും വലിയ അലർട്ടിന്റെ രണ്ടാം സ്ഥാനത്തുള്ള ഓറഞ്ച് അലർട്ടിലേക്ക് മാറ്റുന്നതായി ജൂലൈ 23 വെള്ളിയാഴ്ച വൈകിട്ട് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അറിയിച്ചു. ജനങ്ങൾ കൂടുതൽ ഗൗരവത്തോടെ കോവിഡ് 19-നെ കാണണമെന്നും ജഡ്ജി ആഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ വാക്സിനേറ്റ് ചെയ്യാത്തവർ കൂടുതൽ ജാഗ്രത പുലർത്തണം. മാത്രമല്ല ഏവരും വാക്സിനേഷൻ സ്വീകരിക്കണമെന്നും ജഡ്ജി അറിയിച്ചു. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. കടയിൽ നിന്നും ഡ്രൈവ് ത്രൂവിലൂടെ സാധനങ്ങൾ വാങ്ങണം. ആഘോഷങ്ങളിൽ നിന്നും ഒഴിവായിരിക്കണം. കഴിയുമെങ്കിൽ മതപരമായ ചടങ്ങുകളിൽ നിന്നും വലിയ കൂട്ടങ്ങളിൽ നിന്നും ഒഴിവാകണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു. ഡാളസ് കൗണ്ടിയിൽ വെള്ളിയാഴ്ച 434 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും 292 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഡാളസ് കൗണ്ടിയിൽ ഇതുവരെ 49.08 ശതമാനം…

Read More

മനാമ: മനാമയിൽ ലോകാരോഗ്യ സംഘടനയുടെ ഓഫീസ് തുറക്കുന്നതിനായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ബഹ്‌റൈനിൽ എത്തി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് സ്വാഗതം ചെയ്തു. നിലവിലെ ആഗോള പാൻഡെമിക് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ സന്ദർശനം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽ സാലിഹ് പറഞ്ഞു. മനാമയിൽ ഓഫീസ് സ്ഥാപിക്കുന്നതിലൂടെ ബഹ്‌റൈൻ സർക്കാരും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള പ്രവർത്തന ബന്ധം വികസിപ്പിക്കാൻ സാധിക്കും. ഇതിലൂടെ അധികാരികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിടാനും സാധിക്കുമെന്ന് അവർ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശത്തിനായാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ രാജ്യത്ത് എത്തിയിരിക്കുന്നത്. ജൂലൈ 26 നാണ് ലോകാരോഗ്യ സംഘടനയുടെ മനാമയിലെ ഓഫീസ് ഉദ്‌ഘാടനം ചെയ്യുക. ലോകാരോഗ്യസംഘടനയുടെ 152-ാമത്തെ ഓഫീസാണ് മനാമയിൽ തുറക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി ബഹ്‌റൈനിൽ…

Read More

മനാമ: ഐ വൈ സി സി മൗലാനാ അബുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ധർമടം നിയോജകമണ്ഡലത്തിൽ പെട്ട ചെമ്പിലോട്ട് പഞ്ചായത്തിൽ മുതു കുറ്റി ദേവാനന്ദ് ഷിബുവിൻ ന് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറി. മുതു കുറ്റിയിൽ ഷോക്കേറ്റ് പിടഞ്ഞ മൂന്ന് പേരെ സമയോചിത ഇടപെടൽ നടത്തി രക്ഷിച്ച കുട്ടിയാണ് ദേവാനന്ദ്. കണ്ണൂർ എംപി കൂടിയായ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ അഭിനന്ദനം അറിയിക്കാൻ ദേവാനന്ദിനെ വിളിച്ചപ്പോൾ ആണ് പഠിക്കുവാൻ അസൗകര്യം ഉള്ള കാര്യം അറിയിച്ചത്. അദ്ദേഹം അറിയിച്ചതനുസരിച്ച് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെസി മുഹമ്മദ് ഫൈസൽ ഐ വൈ സി സി പ്രവർത്തകനായ കിഷോർ ചെമ്പിലോഡിനെ അറിയിച്ചത് അനുസരിച്ചാണ് ഫോൺ കൈമാറിയത്. ചെമ്പിലോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ മൊബൈൽ ഫോൺ നൽകി. ചടങ്ങിൽ…

Read More

ഐവൈസി സി ബഹ്റൈന് കീഴിൽ കോൺഗ്രസ്സ് അനുഭാവികളായ വനിതകൾക്കായി വനിതാ വേദി രൂപീകരിക്കുന്നു. 2013 ൽ രൂപം കൊണ്ട ഐവൈ സിസി ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ ആണ് വനിതാ വേദി രൂപീകരിക്കുന്നത്,ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് അനുഭാവികളായ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചു പ്രവാസ ലോകത്ത് കോൺഗ്രസ്സ് കുടുംബ സാന്നിധ്യം ശക്തിപ്പെടുത്തുക ആണ് ലക്ഷ്യം, കൂട്ടായ്മയിൽ അംഗമാകാൻ താൽപര്യം ഉള്ള വനിതകൾ വിളിക്കുക ,36938090, 33874100.

Read More