- ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാവില്ല: ഹൈക്കോടതി
- ഒരു പത്രിക തള്ളി, നിലമ്പൂരിൽ അൻവർ തൃണമൂൽ സ്ഥാനാർഥിയാകില്ല; സ്വതന്ത്രനായി മത്സരിക്കും
- വൻ ബാങ്ക് കൊള്ള; കവർന്നത് 58 കിലോ സ്വർണം; ബാങ്കിനുള്ളിൽ വിചിത്രരൂപങ്ങൾ, ദുർമന്ത്രവാദം?
- ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള പാതിരാനിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി
- പോക്സോ കേസ് പ്രതി സ്കൂള്‍ പ്രവേശനോത്സവത്തിൽ മുഖ്യാതിഥി; റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി
- പ്ലസ്വൺ: ആദ്യ അലോട്മെന്റിൽ 2.49 ലക്ഷം പേർ, വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം
- മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
Author: News Desk
കോട്ടയം: മലയാള സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും. മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. ഇരുവർക്കും ജിമി എന്ന മകളുകൂടിയുണ്ട്. ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് എന്നിവരാണ് മരുമക്കൾ.
ദില്ലി: അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. നരേന്ദ്ര ഗിരിയുടെ മരണം വിവാദമായ സാഹചര്യത്തില്‍ അന്വേഷണം വിപുലീകരിക്കുകയാണ് പൊലീസ്. നരേന്ദ്ര ഗിരിയുടെ അനുയായികളായ ആറുപേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മഠത്തിലെ കാവല്‍ക്കാരനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്തേക്കും. നരേന്ദ്ര ഗിരിയുടെ മരണത്തിൽ യോഗി ആദിത്യനാഥ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉന്നതതല ഉദ്യോഗസ്ഥരെ നിയമിച്ചു. ഡിജിപിക്ക് മേൽനോട്ട ചുമതല നൽകിയെന്നും കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് പരിശോധിക്കുകയാണ്.
തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി. സർക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സർക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. അദ്ദേഹം രാഷ്ട്രീയക്കാരൻ മാത്രമല്ല, ഭരണകർത്താവ് കൂടിയാണ്. അദ്ദേഹം പറയേണ്ടതില്ല. ചെയ്താൽ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സർക്കാർ തീരുമാനം രാജ്യ താൽപ്പര്യത്തിന് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും സുരേഷ് ഗോപി കട്ടപ്പനയിൽ പറഞ്ഞു.
ദില്ലി: ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കൊവിഷീൽഡ് വാക്സീൻ അഗീകരിക്കാത്തതിൽ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നൽകി. സമാന വാക്സീൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നൽകി.കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.ആസ്ട്രസെനക്കയുടെ വാക്സീൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹ്‌റൈൻ , സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ യുകെയുടെ തീരുമാനം വെല്ലുവിളിയാകുകയാണ്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്. വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. വെള്ളിയാഴ്ച ക്വാഡ് യോഗം ചേരും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ മോദി അഭിസംബോധന ചെയ്യും. വാഷിങ്ടൺ ഡി.സിയിൽ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ.മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും.കൊവിഡ് മഹാമാരി ഇന്ത്യയിൽ സാന്നിധ്യം അറിയിച്ചതിനു ശേഷം പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വിദേശ നയതന്ത്ര യാത്രയാണിത്. 2014 മുതൽ നൂറിലധികം വിദേശ യാത്രകളാണ് നരേന്ദ്ര മോദി നടത്തിയത്. കുറഞ്ഞത് 60 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. എന്നാൽ കൊവിഡ് മഹാമാരി ഈ വർഷം ആദ്യം വരെ എല്ലാ നയതന്ത്ര യാത്രകളും സ്തംഭിപ്പിച്ചു. 2014 ന് ശേഷം മോദി ഒരു വിദേശ രാജ്യം സന്ദർശിക്കാത്ത ആദ്യ വർഷമായി 2020 മാറി.
ദുബൈ: കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിച്ചാല്‍ പിഴ ശിക്ഷയെന്ന് യു.എ.ഇ ഫെഡറല്‍ പബ്ലിക് പ്രോഷിക്യൂഷന്‍. വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം (രണ്ടു ലക്ഷം രൂപ) പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ആദ്യ തവണ 5,000 ദിര്‍ഹവും രണ്ടാം തവണ 10,000 ദിര്‍ഹവുമാണ് ചുമത്തുക. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘വദീമ ‘നിയമത്തിന്റെ ഭാഗമായാണിത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയിലയോ പുകയില ഉല്‍പന്നങ്ങളോ വില്‍ക്കാനും പാടില്ല. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ വില്‍പനക്കാര്‍ ചോദിക്കണമെന്നാണ് നിയമം. കുട്ടികളുള്ള വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ പുകവലിക്കുന്നതു കണ്ടാല്‍ പട്രോളിങ്ങിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നടപടിയെടുക്കാം. അതേസമയം, യു.എ.ഇയില്‍ ലഹരി വസ്തുക്കള്‍ കുട്ടികള്‍ക്ക് കൈമാറുന്നതും വദീമ നിയമം 12 അനുച്ഛേദപ്രകാരം ഗുരുതര കുറ്റമാണ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
തിരുവനന്തപുരം: ഇന്ന് കന്നി 5, ശ്രീ നാരയണ ഗുരു സമാധി ദിനം. ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം മാനവർക്ക് നൽകിയത്. 1928 ൽ സെപ്തംബർ ഇരുപതാം തീയതി ശിവഗിരിയിൽ വച്ചാണ് ഗുരു സമാധിയടഞ്ഞത്. ശ്രീ നാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിൻറെ പ്രവാചകനായിരുന്നു. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും ഗുരു നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഗുരുവിന്റെ ഉദ്‌ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണ് കേരളത്തെ പ്രബുദ്ധതയിലേക്ക് വളർത്തിയത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കർമ്മം കൊണ്ട് അഭിവൃദ്ധിനേടാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരുദേവൻ ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീ നാരായണഗുരു അതെങ്ങനെ പ്രയോഗിക ജീവിതത്തിൽ പകർത്തണമെന്ന് ജീവിച്ച് ബോദ്ധ്യപ്പെടുത്തി. രവീന്ദ്രനാഥ ടഗോർ,…
Govt announces probe against Cardinal Mar Alencherry തിരുവനന്തപുരം: വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഭ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്ന് പരിശോധിക്കും. തണ്ടപ്പേര് തിരുത്തിയോ എന്നും അന്വേഷിക്കും. ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഭൂമി ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണം സംഘം പരിശോധിക്കും.എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.
കണ്ണൂർ : വര്‍ഗീയ വിഷം ചീറ്റുന്ന ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എ. വിജയരാഘവന്‍ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത് ശരിയാണോ എന്നും അതാണ് വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സിപിഐഎം ചെയ്യുന്നത് എന്നും സുധാകരന്‍ പരിഹസിച്ചു. ഇതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന മത സൗഹാര്‍ദ യോഗത്തില്‍ പങ്കെടുക്കുമെന്ന് എല്ലാ മത സമുദായ നേതാക്കളും സമ്മതിച്ചിട്ടുണ്ടെന്നും, അതിന് മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
ന്യൂഡൽഹി: കേരളത്തിൽ ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്ന് സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡൽഹിയിലെ സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. സ്‌കൂളുകൾ തുറക്കുന്നതിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും മാർഗനിർദേശം നൽകണമെന്ന ആവശ്യത്തിൽ ഉത്തരവിറക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സങ്കീർണമായ വിഷയമാണെന്നും, സർക്കാരുകൾ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭരണനിർവഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ല. തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.