Author: News Desk

കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപ. സിഎന്‍ജിയുടെ വിലയും കൂട്ടി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്.

Read More

കൊളംബോ: ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പത്ര അച്ചടിയ്ക്ക് ആവശ്യമായ പേപ്പറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് രണ്ട് ശ്രീലങ്കന്‍ ദിനപത്രങ്ങള്‍ പ്രിന്റ് എഡിഷനുകള്‍ താത്കാലികമായി നിറുത്തി.തങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ‘ ദ ഐലന്‍ഡ് “, ഇതിന്റെ സിംഗള പതിപ്പായ ‘ ദിവൈന ” എന്നിവയുടെ പ്രിന്റ് എഡിഷനുകള്‍ പേപ്പര്‍ ക്ഷാമത്തെ തുടര്‍ന്ന് താത്കാലികമായി നിറുത്തുകയാണെന്നും ഓണ്‍ലൈന്‍ പതിപ്പുകള്‍ തുടരുമെന്നും ഉടമസ്ഥരായ സ്വകാര്യ കമ്ബനി ഉപാലി ന്യുസ്പേപ്പഴ്സ് അറിയിച്ചു. ന്യൂസ് പ്രിന്റ് വില കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്നിരട്ടിയായതും ഇറക്കുമതിയിലെ ബുദ്ധിമുട്ടും പരിഗണിച്ച്‌ രാജ്യത്തെ മറ്റ് പ്രധാന ദിനപത്രങ്ങള്‍ പേജുകള്‍ കുറയ്ക്കുകയാണ്. https://youtu.be/AA7iEm0y3pg അതേ സമയം, ഇന്ധന ക്ഷാമത്തില്‍ വലയുന്ന ശ്രീലങ്കയ്ക്ക് 40,000 ടണ്‍ ഡീസല്‍ നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 40,000 ടണ്‍ ഡീസല്‍ വൈകാതെ ശ്രീലങ്കയ്ക്ക് കൈമാറും. 500 മില്യണ്‍ ഡോളര്‍ ലൈന്‍ ഒഫ് ക്രെഡിറ്റിനാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം…

Read More

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണ വില ഇന്നും കുറഞ്ഞത്. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ വില ഗ്രാമിന് 4730 രൂപയാണ്. ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37840 രൂപയാണ്.

Read More

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഏറിയാട് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍.കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറിയാട്ട് സ്വദേശി റിന്‍സിയെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്തു തന്നെയുള്ള പറമ്ബിലാണ് റിയാസിന്റെ മൃതദേഹവും കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കടപൂട്ടി പോകുകയായിരുന്ന വസ്ത്രവ്യാപാരിയായ റിന്‍സി(30)യെയാണ് പ്രതി റിയാസ് വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റിന്‍സി ഇന്നലെ രാവിലെ മരിച്ചു. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന പ്രതി പെടുന്നനെ അക്രമം നടത്തുകയായിരുന്നു.അതുവഴി വന്ന ബൈക്ക് യാത്രികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് റിയാസ് സ്ഥലംവിട്ടു. ഇയാള്‍ക്കെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Read More

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിയ്ക്ക് എതിരെ വിവാദ പരാമർശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് തിരിച്ചയക്കുമെന്ന് സി വി വർഗീസ് പറഞ്ഞു. പാര്‍ട്ടിയെ സംരക്ഷയിക്കാന്‍ കവല ചട്ടമ്പിയുടെ വേഷമാണ് ചേരുന്നതെങ്കില്‍ അത് അണിയാന്‍ മടിയില്ലെന്നും സി.വി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു. നെടുങ്കണ്ടത്ത് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് കുരുടനാണെന്ന് സി വി വര്‍ഗീസ് പറഞ്ഞു. തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തേക്കൊണ്ട് ഇല്ല. തന്നെ കവലച്ചട്ടമ്പിയെന്നാണ് ഡീന്‍ വിളിച്ചത്. ‘സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഞാന്‍ കവലച്ചട്ടമ്പിയാകും,’ സി വി വര്‍ഗീസ് പറഞ്ഞു. തമിഴ് വംശജരെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് അനീഷ് രാജന്‍ കൊല്ലപ്പെട്ടതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

Read More

കണ്ണൂർ : ഒളവിലം എം.ടി.എം വഫിയ്യ കോളജ് ഒന്നാം സനദ് ദാന സമ്മേളനത്തിന് തുടക്കം. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ പതാക ഉയർത്തി. മഹല്ല് ഖാസി മജീദ്, ഷമീർ നിസാമി പ്രാർത്ഥന നടത്തി. പി. മൊയ്തു ഹാജി അധ്യക്ഷനായി. എം. സുലൈമാൻ, അലി ഹാജി തസ്നീം, ഒ. അബൂബക്കർ ഹാജി, സി.കെ മുഹമ്മദ് ഹാജി, പി.സി അബദുല്ല ഹാജി, സിദ്റ അലി ഹാജി, കെ.പി സഫീർ ഹാജി, കുഞ്ഞമ്മദ് ഫൈസി, സി.വി മുസ്തഫ ഹാജി സംസാരിച്ചു. തുടർന്ന് ആത്മീയ പ്രഭാഷണവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. ഫാത്തിമ വഫിയ്യ എട്ടിക്കുളം പ്രഭാഷണം നടത്തി. സയ്യിദത്ത് ഷാനിബ വഫിയ്യ പ്രാർത്ഥനക്ക് നേതൃത്വം നൽകി. നജീബ വഫിയ്യ, മറിയം നജ്മ, ഹാഫിളത്ത് സജ സംസാരിച്ചു.

Read More

പാണ്ടിക്കാട്: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മല്‍ സ്വദേശിയായ ആറുവിരലില്‍ ഹൗസില്‍, അബ്ദുള്‍ ജബ്ബാറിനെയാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്. അന്‍പതിയഞ്ചു വയസുള്ള പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. നാട്ടില്‍ പുറങ്ങളില്‍ കാണപ്പെടുന്ന പുളിവെണ്ട നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പ്രതി, കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കിലും, പ്രതിയെ ഭയന്ന് പുറത്ത് അറിയിച്ചിരുന്നില്ല. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ എസ് സി എസ് ടി വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

തൊടുപുഴ: മകനെയും കുടുംബത്തെയും തീവെച്ചു കൊന്ന സംഭവത്തിൽ പിതാവ് പൊലീസ് കസ്റ്റഡിയിലായി. ഇന്നലെ അർദ്ധരാത്രിയോടെ ഇടുക്കി ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ഹമീദാണ് (79) നാലംഗ കുടുംബത്തെ തീവെച്ച് കൊലപ്പെടുത്തിയത്. മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഹമീദ് പൊലീസിനോട് സമ്മതിച്ചു. ഇതേത്തുടർന്ന് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്. അവസരം വരുമ്പോൾ കത്തിക്കാനായി ഇയാൾ രഹസ്യമായി വീട്ടിൽ പെട്രോൾ കരുതിയിരുന്നു. കഴിഞ്ഞ ദിവസം എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ, വാതിൽ പുറത്തുനിന്ന് പൂട്ടുകയും ജനലിലൂടെ പെട്രോൾ കിടപ്പുമുറിയിലേക്ക് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തീ ആളികത്തുന്നത് കണ്ട് സമീപവാസികൾ തൊടുപുഴ ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഏറെക്കാലമായി സ്വത്ത് തർക്കത്തെ തുടർന്ന് ഹമീദും മുഹമ്മദ് ഫൈസലും തമ്മിൽ തർക്കത്തിലായിരുന്നു. ഇതേച്ചൊല്ലി…

Read More

മനാമ :ഭാരതത്തിൽ അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന അസ്സംബ്ലി തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടിയുടെ വൻ വിജയത്തെ നിറഞ്ഞ സന്തോഷത്തോടെ കാണുന്നു എന്ന് ബഹ്‌റൈൻ സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ പറഞ്ഞു . ഭാരതീയ ജനതാ പാർട്ടിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വെളിവാകുന്നത്. വർഗ്ഗീയ ധ്രുവീകരണമെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെ മികച്ച വോട്ട് ഷെയർ കൊണ്ട് അപ്രസക്തമാക്കി എന്നതാണ് റിസൾട്ട് പരിശോധിക്കുമ്പോൾ പൊതുവെ കാണാൻ സാധിക്കുക. ദുഷ്പ്രചരണങ്ങളെയെല്ലാം തന്നെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളും തള്ളി കളഞ്ഞു കൊണ്ട്, വികസനോൻമുഖവും അഴിമതി രഹിതവും, ജനക്ഷേമപരവുമായ ഭരണത്തിന് ഒപ്പം നിൽക്കുന്നു എന്നത് സന്തോഷകരമാണ്. ഇത് ഭാരതീയ ജനതാ പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനും ഒപ്പം തന്നെ ഭാവി ഭാരതത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നതായി ബഹ്റൈൻ സംസ്കൃതി പ്രസിഡണ്ട് പ്രവീൺ നായർ പറഞ്ഞു.

Read More

മനാമ : ഇന്ത്യയില്‍ വളരെ പതുക്കെയാണെങ്കിലും അരവിന്ദ് കെജ്രിവാല്‍ മുന്നോട്ടു വെക്കുന്ന നവ രാഷ്ട്രീയം കരുത്താര്‍ജിക്കുമെന്നു ആം ആദ്മി കൂട്ടായ്മ ബഹ്‌റൈന്‍ ഘടകം. വികസന രാഷ്ട്രീയം, ഭരണം സാധാരണക്കാര്‍ക്ക് വേണ്ടിയെന്ന മുദ്രാവാക്യം നിലവിലെ വര്‍ഗീയ-കുടുംബ രാഷ്ട്രീയത്തിന് ബദല്‍ ആകുന്ന കാലം വിദൂരമല്ല. അതില്‍ ഡല്‍ഹിക്ക് ശേഷം പഞ്ചാബ് ഒരു പ്രതീക്ഷ ആവുകയാണ്. ജാതി-മത ചിന്തയിലൂന്നിയുള്ള രാഷ്ട്രീയം മാറണം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും രാജ്യത്തിന്‍റെ വികസനവും ആയിരിക്കണം മുഖ്യ ലക്ഷ്യം. ദേശീയ പാര്‍ട്ടിയായി വളരുന്നതില്‍ ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബിലെ വിജയം കരുത്താണെന്നും വിജയിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ആം ആദ്മി കൂട്ടായ്മ-ബഹ്‌റൈന്‍ ഘടകം നേതാക്കള്‍ നിസാര്‍ കൊല്ലവും കെ.ആര്‍ നായരും പ്രസ്താവനയില്‍ അറിയിച്ചു. വിജയാഘോഷത്തില്‍ ഇന്ന് അവൈലബിള്‍ എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ചേര്‍ന്ന് മധുരം പങ്കുവെച്ചു. തുടര്‍ന്ന് മറ്റൊരു ദിവസം വിജയ്‌ദിവസായി എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Read More