Author: News Desk

തിരുവനന്തപുരം: വിചാരണകൂടാതെ ഒരു വര്‍ഷമായി യു.പി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത്, മകന്‍ മുസ്സമ്മില്‍ എന്നിവര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.

Read More

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവർ നിയമസഭയിൽ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി പി വി അൻവർ എംഎൽഎ. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു. ധാർമ്മികതയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പഠിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം ഗുരുവായ പ്രതിപക്ഷ നേതാവിനെ കുതികാൽ വെട്ടിയവനാണ് വി ഡി സതീശനെന്നും പി.വി.അൻവർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അൻവർ, സതീശന് മറുപടി നൽകിയത്. പ്രതിപക്ഷ നേതാവിൻ്റെ സഹായവും ഉപദേശവും തനിക്ക് വേണ്ടെന്നും പി വി അൻവർ എംഎൽഎ വീഡിയോയിൽ പറഞ്ഞു. കോൺഗ്രസിന്റെ മുഴുവൻ ദേശീയ നേതാക്കളെയും കളത്തിലിറക്കി, കിട്ടാവുന്നതിൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചു. അന്ന് സതീശന്റെ ആവശ്യം താൻ നിയമസഭയിൽ വരരുതെന്നായിരുന്നു. ഇപ്പോൾ നിയമസഭയിൽ തന്നെ കാണാത്തതിൽ സതീശന് വിഷമമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഇത്രയൊക്കെ സ്നേഹമുള്ള പഴയകാല കോൺഗ്രസ് നേതാക്കൾ ഇന്നും കേരളത്തിലുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം വർദ്ധിക്കുന്നുവെന്നും അൻവർ…

Read More

കൊല്ലം: കോവിഡ് മഹാമാരിക്കാലത്ത് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവശ്യം വേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ മേഖലകളിലും സഹായം എത്തിക്കാന്‍ കഴിഞ്ഞുവെന്ന് സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കേരള ബാങ്ക് നല്‍കുന്ന പരസ്പര ജാമ്യ വായ്പയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ കീഴില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള വായ്പാ സഹായം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കേരള ബാങ്കാണ് ആസൂത്രണം ചെയ്തത്. പദ്ധതി സംസ്ഥാന വ്യാപകമായാണ് നടപ്പിലാക്കുന്നത്. ക്ഷേമനിധി അംഗങ്ങളായ ചുമട്ടു തൊഴിലാളികള്‍ക്ക് കേരള ബാങ്കിന്‍റെ ശാഖകളില്‍ നിന്നും വായ്പ ലഭ്യമാക്കും. കേരള ബാങ്ക് കൊല്ലം മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ വായ്പാ പദ്ധതിയെ കുറിച്ച്…

Read More

തിരുവനന്തപുരം : വിശപ്പുരഹിത കേരളം യാഥാര്‍ത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രസ്ഥാനത്തെ ഇകഴ്ത്തികാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്നലെ മനോരമ ന്യൂസ് ജനകീയ ഹോട്ടലുകള്‍ക്കെതിരായി പ്രക്ഷേപണം ചെയ്ത വാര്‍ത്തയുടെ പൊള്ളത്തരം തുറന്നുകാട്ടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ മന്ത്രി കുടുംബശ്രീയേയും ജനകീയ ഹോട്ടലുകളെയും തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ചു. ജനകീയ ഹോട്ടലുകള്‍ പ്രവത്തിക്കുമ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ പുലരുന്നുണ്ടെന്നും മായം ചേര്‍ക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാര്‍ക്ക് കുറഞ്ഞ ചിലവില്‍ കഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കാനും ജനകീയ ഹോട്ടല്‍ സംരംഭത്തെ കൂടുതല്‍ മികവുറ്റതാക്കി മാറ്റാനും കൈകള്‍ കോര്‍ക്കാമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആഹ്വാനം ചെയ്തു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവന്‍ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ്. അവരെ ശാക്തീകരിക്കാനും ദാരിദ്ര്യാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനും അവരുടെ പദവി ഉയര്‍ത്താനും കുടുംബശ്രീയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഗുണപ്പെടുന്നുണ്ട്. കേരളത്തിലെ ഈ വനിതാ മുന്നേറ്റത്തെ പകര്‍ത്താന്‍…

Read More

തിരുവനന്തപുരം: കോവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓവര്‍സീസ് എംപ്ലോയീസ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 12ന് നടക്കും. നോര്‍ക്ക വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ തൊഴില്‍ദാതാക്കള്‍, പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികള്‍, നയതന്ത്ര വിദഗ്ധര്‍, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കും. ഓണ്‍ലൈനായും തിരുവനന്തപുരത്തു നിയമസഭയുടെ ശങ്കരനാരായണന്‍ തമ്പി ഹാളിലുമായാണ് കോണ്‍ഫറന്‍സ് നടക്കുക. 12 ന് രാവിലെ 11.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.തൊഴില്‍ മേഖലയുടെ ഭാവിയും നവനൈപുണ്യവികസനവും, തൊഴില്‍ കുടിയേറ്റം- ഉയരുന്ന പുതിയ വിപണികള്‍, പുതിയ മാര്‍ക്കറ്റുകള്‍: ജപ്പാനും ജര്‍മനിയും തുടങ്ങിയ സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്. ഓപ്പണ്‍ ഹൗസ്, ചോദ്യോത്തര സെഷന്‍, ഉദ്ഘാട-സമാപന സെഷനുകളും നടക്കും.തൊഴില്‍ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക്് പരമാവധി സൗകര്യം ഒരുക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും പരിഹാര മാര്‍ഗങ്ങളെയും…

Read More

കൊച്ചി : കൊച്ചിയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസറായി (RPO) ശ്രീ മിഥുൻ ടി. ആർ. ഇന്ന് (06.10.2021) ചുമതലയേറ്റു. ഇന്ത്യൻ ഫോറിൻ സർവീസ് 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ആർ‌പി‌ഒയുടെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ബംഗ്ലാദേശിലെ ധാക്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ആദ്യ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു.

Read More

ന്യൂ ഡൽഹി : ആംബുലന്‍സ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്താണ്? ഉറപ്പായും അതിന്റെ സൈറണായിരിക്കും. മുന്നിലുള്ള ഏതു വാഹനത്തെയും റോഡില്‍നിന്നും വശങ്ങളിലേക്ക് മാറ്റാന്‍ കഴിയുന്ന ഒന്നാണ് മൂര്‍ച്ചയുള്ള ആ സൈറണ്‍. ആംബുലന്‍സുകള്‍ കാണുമ്പോള്‍ തന്നെ ശബ്ദവും ആ ശബ്ദം കേള്‍ക്കുമ്പോള്‍ ആംബുലന്‍സും ഓര്‍മ്മവരുന്നത്ര നമുക്ക് പരിചിതമാണ് അത്. എന്നാല്‍, കഥ മാറുകയാണ്. നമുക്ക് പരിചിതമായ ആംബുലന്‍സുകളുടെ സൈറണ്‍ മാറുകയാണ്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ശബ്ദത്തിനു പകരം ആകാശവാണിയില്‍ അതിരാവിലെ കേള്‍ക്കാറുള്ള സംഗീതശകലം ഉപയോഗിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. നമ്മുടെ ഉള്ളില്‍ ഭീതി നിറക്കുന്ന ആംബുലന്‍സുകളുടെ സൈറണ്‍ ശബ്ദത്തിന് പകരം കാതിന് കൂടുതല്‍ ഇമ്പം പകരുന്ന സംഗീത ശകലം ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്. നാസിക്കിലെ ഒരു ഹൈവേ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലന്‍സുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായെന്നും ഗഡ്കരി പറഞ്ഞു. ആംബുലന്‍സുകളില്‍ മാത്രമല്ല,…

Read More

കൊച്ചി: കലൂരിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു നി‍ർമ്മാണ തൊഴിലാളി മരിച്ചു. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. രണ്ട് പേ‍ർ മതിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇതിലൊരാളെ അഗ്നിരക്ഷാസേന പ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കാല് കുടുങ്ങിയ ആളേയും കോൺ​ക്രീറ്റ് പൊളിച്ച് രക്ഷാപ്രവ‍ർത്തകർ പുറത്തെടുത്തു. ഇതിനിടയിലാണ് മൂന്നാമതൊരാൾ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. ഇയാളേയും അ​ഗ്നിരക്ഷാ സേനാ പ്രവ‍ർത്തകർ പിന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ധനപാലൻ എന്ന തൊഴിലാളിയാണ് മരിച്ചത്. ശിവാജി, ബംഗാരു സ്വാമി നായിക് എന്നിവ‍ർക്കാണ് പരിക്കേറ്റത്. മൂവരും ആന്ധ്ര ചിറ്റൂർ സ്വദേശികളാണ്. കൊച്ചി ന​ഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാ​ഗമായിട്ടുള്ള ഓട നിർമ്മാണത്തിൽ ഏ‍ർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഓട വെട്ടുന്നതിനിടെ സമീപത്തുണ്ടായിരുന്ന മതിൽ ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.

Read More

യുഎഇ : യു.എ.ഇയുടെ ബഹിരകാശ ഗവേഷണം പുതിയ ദിശയിലേക്ക്​ പ്രവേശിക്കുന്നു. ശുക്രന്റെയും സൗരയൂഥത്തിലെ മറ്റ് എഴ്​ ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതി​ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചു​.രാജ്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന പദ്ധതികളുടെ ദൗത്യം യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ പ്രഖ്യാപിച്ചത്​ ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹവലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ,2028 ലേക്കാണ് പേടകം വിക്ഷേപിക്കുന്നതിനായി ആസൂത്രണം ചെയ്​തിരിക്കുന്നത്​. ഭൂമിയിലേക്ക്​ പതിക്കുന്ന മിക്ക ഉല്‍ക്കകളുടെയും ഉല്‍ഭസ്​ഥാനമെന്ന നിലയിലാണ്​ ഇവിടം പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് 3.6 ബില്യണ്‍ കിലോമീറ്റര്‍, ചൊവ്വയിലേക്കുള്ള ഹോപ്​ പേടകത്തി​ന്റെ ഏഴ്​ മടങ്ങ് യാത്ര, പിന്നിട്ട്​ ആദ്യ അറബ് ബഹിരാകാശ ദൗത്യം ഛിന്നഗ്രഹത്തില്‍ എത്തിച്ചേരുന്ന ദൗത്യമാണിതെന്ന്​ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ട്വിറ്ററില്‍ കുറിച്ചു.

Read More

തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ്റെ നിര്യാണത്തിൽ സ്പീക്കർ ശ്രീ.എം ബി രാജേഷ് അനുശോചിച്ചു. രാഷ്ട്രീയ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്ക് കാർട്ടൂൺ വരച്ച് മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതിയാണ് അദ്ദേഹം എന്നും സ്പീക്കർ അനുസ്മരിച്ചു. പ്രമുഖമായ ഒട്ടേറെ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ നിര്യാണം കേരള കാർട്ടൂൺരംഗത്തിന് കനത്ത നഷ്ടമാണ്.

Read More