Author: Reporter

പത്തനംതിട്ട: കണ്ണൂർ ജില്ലയിലെ കാപ്പ കേസിലുൾപ്പെട്ട പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അടൂർ പൊലീസ് സ്റ്റേഷനിലെ രണ്ടു കാപ്പ കേസ് പ്രതികളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ ജെറിൽ പി ജോർജിനെ (25) ക്രൂരമായി പരുക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ക്രിമിനൽ കേസ് പ്രതികളായ ഏഴംകുളം നെടുമൺപറമ്പ് വയൽകാവ് മുതിരവിള പുത്തൻവീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന വിഷ്ണു വിജയൻ (30), കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭി വീട്ടിൽ കാർത്തിക് (26), ഏഴംകുളം വയല കുതിരമുക്ക് ഉടയാൻവിള കിഴക്കേതിൽ ശ്യാം (24) എന്നിവരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 18നാണ് കേസിന് ആസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായതിനെത്തുടർന്ന്, കാപ്പ നടപടിപ്രകാരം ജയിലിലായ അടൂർ ഇളമണ്ണൂർ മാരൂർ സ്വദേശികളായ സൂര്യലാൽ, ചന്ദ്രലാൽ എന്നീ സഹോദരങ്ങളുടെ വീട്ടിൽവച്ചാണ് പ്രതികൾ ജെറിലിനെ മർദിച്ചത്. കാപ്പ നടപടികൾക്കു വിധേയനായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ…

Read More

ദില്ലി: കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെയുള്ള സമരത്തിനായി ദില്ലിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടു. ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻഡിഎ ഇതര സർക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിൻ്റെത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. വായ്പാ പരിധിയിൽ വൻ തോതിൽ വെട്ടി കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ ശുപാർശകൾ പാർലമെന്റ, രാഷ്ട്രപതി എന്നിവർ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങൾ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി…

Read More

തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ് ആപ്പ്. വിവരങ്ങള്‍ കൈമാറാന്‍ അധികാരം ഇല്ലെന്ന് വാട്‌സ്ആപ്പ് ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങള്‍ നല്‍കാന്‍ കോടതി വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വാട്‌സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്‌സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്‌സ്ആപ്പ് പ്രതിനിധി അറിക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.

Read More

ബലൂചിസ്താൻ: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ തുടർച്ചയായുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. 30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായ അസ്ഫൻഡ്യാർ കാക്കറിന്റെ ഓഫീസിന് സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. ഇതിൽ 14 പേരാണ് കൊല്ലപ്പട്ടത്. തൊട്ടുപിന്നാലെ ഖില സൈഫുല്ലയിൽ ജെ.യു.ഐ-എഫ് സ്ഥാനാർഥിയുടെ ഓഫീസിലും സ്‌ഫോടനമുണ്ടായി. 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇരുസ്‌ഫോടനങ്ങളെയും പ്രധാനമന്ത്രി അൻവറുൽ ഹഖ് ശക്തമായി അപലപിച്ചു. ബലൂചിസ്താൻ ചീഫ് സെക്രട്ടറിയോട് സ്‌ഫോടനത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടങ്ങളില്‍ സ്ഫോടനങ്ങളുണ്ടായതായി പാകിസ്താന്‍ ഇലക്ഷന്‍ കമ്മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതായും കമ്മിഷന്‍ അറിയിച്ചു. ആക്രമണത്തെ ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി ജാന്‍ അചാക്സായി അപലപിച്ചു. തിരഞ്ഞെടുപ്പ് മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.പിഷിനിലുണ്ടായ സ്ഫോടനത്തെ ഇടക്കാല കാവല്‍മന്ത്രി ഗോഹര്‍ ഇജാസ് അപലപിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശേചനം അറിയിച്ചു.

Read More

കൊല്ലം: നഗരമധ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പട്ടത്താനം ഓറിയന്റൽ നഗർ 191, സക്കീർ മൻസിലിൽ നിന്നും ചാത്തിനാംകുളം പത്തായക്കല്ലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിക്ക് (25) ആണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 10 മണിയോടെ പോലീസ് നടത്തിയ പരിശോധനയിൽ ചിന്നക്കട കേരളാ ബാങ്കിനു സമീപത്തെ ബസ്സ് സ്റ്റോപ്പിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. കഞ്ചാവുമായി അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ കൊല്ലത്ത് എത്തിയ പ്രതിയെ പോലീസ് സംഘം പിടികൂടി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കരിക്കോടുള്ള സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്‍പ്പെടെ വിതരണത്തിനായി ആന്ധ്രപ്രദേശിൽനിന്നും ബെം​ഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്.

Read More

കണ്ണൂർ: ജ്യോഗ്രഫി പഠനവകുപ്പിൽ അസി.പ്രഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിച്ചതു വിസിയുടെ ഉത്തരവില്ലാതെയാണെന്ന ആരോപണവുമായി കെപിസിടിഎ. ജ്യോഗ്രഫി (ജനറൽ വിഭാഗം) അധ്യാപക തസ്തികയിലെ നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുന്നതിനിടെയാണു സംവരണ തസ്തികയിൽ ഒന്നാം റാങ്ക് നേടിയയാൾക്കു ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. മുൻ വിസി, റാങ്ക് പട്ടികയിൽ ഇടപെട്ടതു നേരത്തെ വിവാദമായിരുന്നു. നിയമന ഉത്തരവിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണു നിയമന ഉത്തരവില്ലാതെയാണു ജോലിയിൽ പ്രവേശിപ്പിച്ചതെന്നു മനസിലായത്. സർവകലാശാലയിൽ എന്തും നടക്കുമെന്നതിന് ഉദാഹരണമാണിതെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ പ്രസിഡന്റ്‌ ഡോ.ഷിനോ പി.ജോസ് പറഞ്ഞു. ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയ കണ്ണൂർ സർവകലാശാലാ റജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ചയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ വിസിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി. അതേസമയം, ചട്ടപ്രകാരമാണ് ജ്യോഗ്രഫി അസി.പ്രഫസർ സംവരണ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചയാൾ ജോലിയിൽ പ്രവേശിച്ചതെന്നു സർവകലാശാല അറിയിച്ചു. ഒന്നാം റാങ്ക് ലഭിച്ചയാൾക്കു സർവകലാശാല അപ്പോയിന്റ്മെന്റ് മെമ്മോ…

Read More

ഊട്ടി: ഊട്ടിക്ക് സമീപം ഗാന്ധിനഗറില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍ പെട്ടത്. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നുവീണതാണ് അപകടത്തിനു കാരണമായത്. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. 6 സ്ത്രീകളും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തോളം തൊഴിലാളികളാണ് മണ്ണെടുക്കൽ ജോലിയിൽ ഉണ്ടായിരുന്നത്. ഗാന്ധിനഗറിലെ ഷകില (30) സംഗീത (35) ഭാഗ്യ (36) ഉമ (35) മുത്തു ലക്ഷ്മി (36) രാധ (36) എന്നിവരാണ് മരിച്ചത്. 4 തൊഴിലാളികൾ ഗുരുതര പരുക്കോടെ ചികിത്സയിലാണ്.

Read More

തൃശൂര്‍: വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ’ഭാരത്’ അരിവില്‍പ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശൂരില്‍ 29 രുപ നിരക്കില്‍ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വില്‍പ്പന നടത്തി. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതല്‍ വാഹനങ്ങളില്‍ വിതരണം തുടങ്ങും അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. തൃശൂരില്‍ 10 വാഹനങ്ങള്‍ ‘ഭാരത’് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നേരിട്ടുള്ള ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിസിഎഫ് നേതൃത്വത്തില്‍ ആരംഭിച്ചു. അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എന്‍സിസിഎഫ് പദ്ധതിയിടുന്നത്. അതേസമയം, കേരളത്തില്‍ അരിവില കൂട്ടാന്‍ കേന്ദ്രം ബോധപൂര്‍വം…

Read More

പോത്തൻകോട്: വോളന്റിയർ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ രാത്രി ഫോണിൽ വിളിച്ച് എ.എസ്.ഐ അശ്ലീലം പറഞ്ഞെന്ന് പരാതി. തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഫെസ്റ്റിവലിൽ വോളന്റിയറായ കോളേജ് വിദ്യാർത്ഥിനിയോടാണ് അവിടെത്തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി.നസീം അശ്ലീലം പറഞ്ഞത്.ഡ്യൂട്ടിയിലുണ്ടായിരുന്ന പെൺകുട്ടികളോട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കണമെന്നുപറഞ്ഞ് ഇയാൾ സ്വന്തം നമ്പർ നൽകുകയും അവരുടെ നമ്പർ വാങ്ങുകയും ചെയ്തിരുന്നു. പിന്നാലെ രാത്രിയിൽ ഇയാൾ പെൺകുട്ടിയെ നിരന്തരമായി ഫോൺ വിളിച്ചു. വീഡിയോ കോൾ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയതോടെ പെൺകുട്ടി കോൾ കട്ടു ചെയ്തു. വിളി തുടർന്നതാേടെ ഇന്നലെ മറ്റുള്ള വോളന്റിയർമാർക്കൊപ്പം വിദ്യാർത്ഥി എ.എസ്.ഐയോട് കാര്യം തിരക്കാനെത്തിയിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പ്രശ്നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.മുൻപ് പാങ്ങോട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ സമാനമായ പ്രശ്നത്തിൽ നടപടി നേരിട്ടയാളാണ് കെ.പി.നസീം. കൊല്ലത്തായിരുന്ന ഇയാളെ ശിക്ഷാനടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. പരാതിയുമായെത്തുന്ന സ്ത്രീകളുടെ നമ്പറിൽ രാത്രികാലങ്ങളിൽ…

Read More

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. യു.എ.പി.എ. പ്രകാരമുള്ള രണ്ട് കുറ്റങ്ങള്‍ ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. വ്യാഴാഴ്ച ശിക്ഷയിന്മേലുള്ള വാദം നടക്കും. ഇതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക. കാസര്‍കോട് ഐ.എസ്. കേസിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്‍.ഐ.എ.യുടെ പിടിയിലായത്. തുടര്‍ന്ന് റിയാസ് അബൂബക്കറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മുഖ്യപ്രതി റിയാസ് ഉള്‍പ്പെടെ മൂന്നുപ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് മാപ്പുസാക്ഷികളായി. അറസ്റ്റിലായ റിയാസ് അബൂബക്കര്‍ അഞ്ചുവര്‍ഷത്തിലേറെയായി ജയിലിലാണ്. റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇതിന്റെ നിരവധി തെളിവുകളും പ്രതിയില്‍നിന്ന് എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. ചില വോയിസ് ക്ലിപ്പുകളടക്കമുള്ള തെളിവുകളാണ് അന്വേഷണസംഘത്തിന് കിട്ടിയത്. സ്വയം ചാവേറായി ആക്രമണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നും എന്‍.ഐ.എ. സംഘം പറഞ്ഞിരുന്നു. അഡ്വ. ശ്രീനാഥായിരുന്നു കേസിലെ പ്രോസിക്യൂട്ടര്‍. പ്രതിക്കായി…

Read More