Author: Reporter

മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്‌റൈനിലാണ് മേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കും. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികൾ ഉണ്ടാകും. മറാസി ബീച്ചിലെ പ്രധാന വേദിയിൽ ബഹ്‌റൈൻ കലാകാരന്മാരെയും പ്രാദേശിക ബാൻഡുകളേയും അവതരിപ്പിക്കുന്നതിനു പുറമേ, ഇസ്മായേൽ ദവാസ് ബാൻഡ്, ദി റേവൻസ്, എക്യു ജാസ് എക്സ്പീരിയൻസ്, ഡിജെ സ്വിഫ്, ഒറാക്കിൾ പ്രോജക്റ്റ്, റീലോക്കേറ്റേഴ്സ്, ഫൈവ് സ്റ്റാർ എന്നിവയും ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള അംഗീകൃത പാചകക്കാരുടെ പങ്കാളിത്തത്തോടെ തത്സമയ പാചക പരിപാടിയും ഫുഡ് ഫെസ്റ്റിവലിൽ സംഘടിപ്പിക്കും. കൂടാതെ കിഡ്‌സ് സോണും അവതരിപ്പിക്കും. https://youtu.be/iXoFG4VP9R4?si=JknauD0qyCKzPETv 18 വയസും അതിൽ കൂടുതലും പ്രായമുള്ള പാചക പ്രേമികൾക്കായി ഗ്രേറ്റ് ഐലൻഡ് ഷെഫ്…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉജ്ജ്വലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അഭിമാനത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും നിറവിൽ വിദ്യാർത്ഥികൾ അവരുടെ സ്‌കൂളിനോട് വിട പറഞ്ഞു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ സീനിയേഴ്‌സിനായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചു. സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങളായ രഞ്ജിനി മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഏകോപനം ഹെഡ്റെ ടീച്ചർ റെജി വറുഗീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നിർവഹിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അനുമോദന പ്രസംഗം നടത്തി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ നിശ്ചയദാർഢ്യത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞു. സ്‌കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും നിശ്ചയദാർഢ്യവും ഉൾപ്പെടെ സ്കൂളിൽ നിന്ന് പഠിച്ച…

Read More

മനാമ: യംഗ് ഒളിമ്പിയ മാർഷ്യൽ ആർട്സ് അക്കാദമി ഇൻ്റർനാഷണലിന്റെ (yomai) രണ്ടാം ബ്ലാക്ക് ബെൽറ്റ്‌ വിതരണ ചടങ്ങും, പത്താം വാർഷിക ആഘോഷവും സിഞ്ച് അൽ അഹ്‌ലി സ്പോർട്സ് ഇൻഡോർ സ്റ്റേസിയത്തിൽ വച്ച് നടന്നു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് പരിപാടിയുടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള 70 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹൂറ ബ്രാഞ്ചിലെ ബ്ലാക്ക്ബെൽറ്റ് നേടിയ എട്ട് വിദ്യാർത്ഥികൾക്കും മറ്റു കളർ ബെൽറ്റ് വിദ്യാർത്ഥികൾക്കും ബഹ്‌റൈൻ കരാട്ടെ ഫെഡറേഷൻ മുഖ്യ പരിശീലകനും മുതിർന്ന അഡ്വൈസറുമായ മുഹമ്മദ്‌ ലർബിയുടെ സാന്നിധ്യത്തിൽ ശിഹാൻ നഹാസ് മാഹി സെൻസായി, നസീർ നാദാപുരം എന്നിവർ വിദ്യാർത്ഥികൾക്ക് ബെൽറ്റ് സമ്മാനിച്ചു. https://youtu.be/iXoFG4VP9R4?si=JknauD0qyCKzPETv സെമ്പായി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കരാട്ടെ ഡെമോൺസ്ട്രഷനും ജെ. പി മജീദ് ഗുരുക്കളുടെ നേതൃത്വത്തിൽ കളരി വിദ്യാർത്ഥികളുടെ ഡെമോൺസ്ട്രഷനും പരിപാടിക്ക് ആവേശം പകർന്നു. ഇന്ത്യൻ വനിതാ അസോസിയേഷൻ പ്രസിഡണ്ട്‌ ശാരദ അജിത്ത്, ബഹ്‌റൈനിലെ സാമൂഹിക…

Read More

മനാമ: വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024 തിത്തെയ്യ് തകതെയ് ഫെബ്രുവരി 9 നു വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ നടക്കും. വ്യത്യസ്തരീതിയിൽ ഡെസേർട്ട് സഫാരി, കുതിര സവാരി, സൺ സെറ്റ് വ്യൂ ആൻഡ് ഫോട്ടോഗ്രാഫി, ഫൺ ആൻഡ് ഗെയിംസ്, മ്യൂസിക് ആൻഡ് ഡാൻസ്, ക്യാമ്പ് ഫയർ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10.30 വരെയാണ് പരിപാടി നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കും കുതിര സവാരി പരിചയപ്പെടുത്തും. തുടർന്ന് കുതിരസവാരി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം കുറഞ്ഞ ചിലവിൽ ബഹ്‌റൈനിലെ പ്രശസ്തരായ ട്രെയിനികൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 33052485,36373564,33526661 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. https://youtu.be/iXoFG4VP9R4?si=JknauD0qyCKzPETv

Read More

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ് ഇന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദി പറയുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്ക് ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലംമുതല്‍ ഗോവയില്‍ ഏകസിവില്‍കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.

Read More

പത്തനംതിട്ട: കണ്ണൂർ ജില്ലയിലെ കാപ്പ കേസിലുൾപ്പെട്ട പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അടൂർ പൊലീസ് സ്റ്റേഷനിലെ രണ്ടു കാപ്പ കേസ് പ്രതികളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ ജെറിൽ പി ജോർജിനെ (25) ക്രൂരമായി പരുക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ക്രിമിനൽ കേസ് പ്രതികളായ ഏഴംകുളം നെടുമൺപറമ്പ് വയൽകാവ് മുതിരവിള പുത്തൻവീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന വിഷ്ണു വിജയൻ (30), കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭി വീട്ടിൽ കാർത്തിക് (26), ഏഴംകുളം വയല കുതിരമുക്ക് ഉടയാൻവിള കിഴക്കേതിൽ ശ്യാം (24) എന്നിവരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 18നാണ് കേസിന് ആസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായതിനെത്തുടർന്ന്, കാപ്പ നടപടിപ്രകാരം ജയിലിലായ അടൂർ ഇളമണ്ണൂർ മാരൂർ സ്വദേശികളായ സൂര്യലാൽ, ചന്ദ്രലാൽ എന്നീ സഹോദരങ്ങളുടെ വീട്ടിൽവച്ചാണ് പ്രതികൾ ജെറിലിനെ മർദിച്ചത്. കാപ്പ നടപടികൾക്കു വിധേയനായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ…

Read More

ദില്ലി: കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെയുള്ള സമരത്തിനായി ദില്ലിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടു. ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻഡിഎ ഇതര സർക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിൻ്റെത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. വായ്പാ പരിധിയിൽ വൻ തോതിൽ വെട്ടി കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ ശുപാർശകൾ പാർലമെന്റ, രാഷ്ട്രപതി എന്നിവർ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങൾ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി…

Read More

തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ് ആപ്പ്. വിവരങ്ങള്‍ കൈമാറാന്‍ അധികാരം ഇല്ലെന്ന് വാട്‌സ്ആപ്പ് ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന്‍ ചൗധരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങള്‍ നല്‍കാന്‍ കോടതി വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വാട്‌സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്‌സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്‌സ്ആപ്പ് പ്രതിനിധി അറിക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.

Read More

ബലൂചിസ്താൻ: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ തുടർച്ചയായുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. 30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായ അസ്ഫൻഡ്യാർ കാക്കറിന്റെ ഓഫീസിന് സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. ഇതിൽ 14 പേരാണ് കൊല്ലപ്പട്ടത്. തൊട്ടുപിന്നാലെ ഖില സൈഫുല്ലയിൽ ജെ.യു.ഐ-എഫ് സ്ഥാനാർഥിയുടെ ഓഫീസിലും സ്‌ഫോടനമുണ്ടായി. 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇരുസ്‌ഫോടനങ്ങളെയും പ്രധാനമന്ത്രി അൻവറുൽ ഹഖ് ശക്തമായി അപലപിച്ചു. ബലൂചിസ്താൻ ചീഫ് സെക്രട്ടറിയോട് സ്‌ഫോടനത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടങ്ങളില്‍ സ്ഫോടനങ്ങളുണ്ടായതായി പാകിസ്താന്‍ ഇലക്ഷന്‍ കമ്മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതായും കമ്മിഷന്‍ അറിയിച്ചു. ആക്രമണത്തെ ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി ജാന്‍ അചാക്സായി അപലപിച്ചു. തിരഞ്ഞെടുപ്പ് മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.പിഷിനിലുണ്ടായ സ്ഫോടനത്തെ ഇടക്കാല കാവല്‍മന്ത്രി ഗോഹര്‍ ഇജാസ് അപലപിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശേചനം അറിയിച്ചു.

Read More

കൊല്ലം: നഗരമധ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പട്ടത്താനം ഓറിയന്റൽ നഗർ 191, സക്കീർ മൻസിലിൽ നിന്നും ചാത്തിനാംകുളം പത്തായക്കല്ലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിക്ക് (25) ആണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 10 മണിയോടെ പോലീസ് നടത്തിയ പരിശോധനയിൽ ചിന്നക്കട കേരളാ ബാങ്കിനു സമീപത്തെ ബസ്സ് സ്റ്റോപ്പിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. കഞ്ചാവുമായി അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ കൊല്ലത്ത് എത്തിയ പ്രതിയെ പോലീസ് സംഘം പിടികൂടി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കരിക്കോടുള്ള സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്‍പ്പെടെ വിതരണത്തിനായി ആന്ധ്രപ്രദേശിൽനിന്നും ബെം​ഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്.

Read More