Author: Reporter

തൃശൂര്‍: ഇന്‍ഷുറന്‍സ് ക്ലെയിം രേഖകള്‍ തയ്യാറാക്കി നല്‍കുന്നതിന് 2,000 രൂപ വക്കീല്‍ ഗുമസ്തനോട് കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരന്‍ അറസ്റ്റില്‍. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷ് ആണ് വിജിലന്‍സ് പിടിയിലായത്. അപകടം സംബന്ധിച്ച ഇന്‍ഷുറന്‍സ് ക്ലെമിനായി രേഖകള്‍ ആവശ്യപ്പെട്ട് സീനിയര്‍ പൊലീസ് ഓഫീസര്‍ ആയ സജീഷിനെ സമീപിച്ച ഗുമസ്തന്‍ യേശുദാസിനോടാണ് തന്റെ ജോലിക്ക് പ്രതിഫലമായി 2000 രൂപ ആവശ്യപ്പെട്ടത്. വളരെയേറെ ബുദ്ധിമുട്ടിയാണ് നിങ്ങളുടെ ഫയല്‍ തയ്യാറാക്കിയതെന്നും വേണ്ടപോലെ കാണണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് ഓഫീസില്‍ ചെന്ന് ഡിവൈഎസ്പി മുമ്പാകെ വിവരം നല്‍കി.വിജിലന്‍സ് നല്‍കിയ 2,000 രൂപയുമായാണ് ഇന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. .ഫയല്‍ കൈമാറിയ സജീഷ് 2000 രൂപയും കയ്യോടെ വാങ്ങി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

Read More

ശ്രീനഗർ: ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിൻ്റെ വികസനം തടയാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ രാജ്യത്തിന്റെ കരുത്ത് വർധിച്ചതിന്റെ തെളിവാണെന്ന് ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കത്ര – ശ്രീനഗ‍ർ വന്ദേ ഭാരത് ട്രെയിൻ സർവീസ് മോദി ഫ്ലാഗ് ഓഫ് ചെയ്തു. ചെനാബ്, അഞ്ജി പാലവും മോദി ഉദ്ഘാടനം ചെയ്തു. ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവെ ലൈനിനും മോദി ഇന്ന് തുടക്കം കുറിച്ചു. ഓംകാരം ചൊല്ലി മാതാ വൈഷ്ണോ ദേവിയെ സ്തുതിച്ചാണ് പ്രധാനമന്ത്രി പ്രസം​ഗം തുടങ്ങിയത്. വീർ സൊറാവ‌ർ സിം​ഗിന്റെ നാടാണിത്, ഈ ഭൂമിയെ വണങ്ങുന്നു. ഈ പദ്ധതികൾ കേവലം പേരിൽ മാത്രമല്ല , വലിയ പ്രത്യേകതകളുള്ളതാണ്. പുതിയ വികസന പദ്ധതികൾ സംസ്ഥാനത്തിന് പുതിയ ഊർജം നൽകും.…

Read More

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഏജൻസിയിൽ നിന്നാണെന്ന വ്യാജേന പ്രവാസിയുടെ 400 ദിനാർ തട്ടിയെടുത്തതായി പരാതി. അഹമ്മദി ഗവർണറേറ്റിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നൽകിയത്. തന്‍റെ വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന കുവൈത്തി പൗരനാണെന്ന് പരിചയപ്പെടുത്തി ഒരാൾ തന്നെ ഫോണിൽ വിളിച്ചതായി പ്രവാസി പറഞ്ഞു. വിളിച്ചയാൾ തന്‍റെ വ്യക്തിഗത വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെടുകയും സിവിൽ ഐഡി, ബാങ്ക് കാർഡ് നമ്പറുകൾ എന്നിവ ചോദിക്കുകയും ചെയ്തു. വിവരങ്ങൾ നൽകിയതിന് തൊട്ടുപിന്നാലെ, അക്കൗണ്ടിൽ നിന്ന് 400 കുവൈത്ത് ദിനാർ പിൻവലിച്ചതായി ബാങ്കിൽ നിന്ന് പ്രവാസിക്ക് ഒരു സന്ദേശം ലഭിച്ചു. ഉടൻ തന്നെ ബാങ്കിനെ ബന്ധപ്പെടുകയും കൂടുതൽ അനധികൃത ഇടപാടുകൾ തടയുന്നതിനായി അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ റോയല്‍ ഇക്വസ്ട്രിയന്‍ ആന്റ് എന്‍ഡുറന്‍സ് ഫെഡറേഷനും (ബി.ആര്‍.ഇ.ഇ.എഫ്) എമിറേറ്റ്‌സ് അറേബ്യന്‍ ഹോഴ്സ് സൊസൈറ്റിയും സഹകരിച്ച് മെയ് 1, 2 തിയതികളില്‍ അല്‍ റിഫയിലെ മിലിട്ടറി സ്പോര്‍ട്സ് യൂണിയന്‍ അരീനയില്‍ 135 കുതിരകള്‍ പങ്കെടുക്കുന്ന എമിറേറ്റ്‌സ് അറേബ്യന്‍ ഹോഴ്സ് ഗ്ലോബല്‍ കപ്പ് സംഘടിപ്പിക്കും.ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധം വിവിധ മേഖലകളില്‍, പ്രത്യേകിച്ച് കായികരംഗത്ത് പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഒരു മാതൃകയായി വര്‍ത്തിക്കുന്നുണ്ടെന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു.അറേബ്യന്‍ കുതിരകളുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുള്ള ഒരു വിശിഷ്ട വേദിയാണ് ഈ പരിപാടി നല്‍കുന്നതെന്നും ആഴത്തില്‍ വേരൂന്നിയ സാംസ്‌കാരിക, കായിക പൈതൃകമായ കുതിരസവാരി സംരക്ഷിക്കാനും ഭാവി തലമുറകള്‍ക്ക് കൈമാറാനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഇതില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു

Read More

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) വ്യാപാര സഹകരണ സമിതിയുടെ 68ാമത് യോഗത്തിലും ജി.സി.സിയുടെ വ്യാവസായിക സഹകരണ സമിതിയുടെ 54ാമത് യോഗത്തിലും വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ ആദില്‍ ഫഖ്റുവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം പങ്കെടുത്തു. യോഗങ്ങളില്‍ ജി.സി.സി. സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും പങ്കെടുത്തു.ജി.സി.സിയും ആഗോള സാമ്പത്തിക ശക്തികളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ഗള്‍ഫ് സംരംഭകരെ പിന്തുണയ്ക്കാനും പ്രാദേശിക, അന്തര്‍ദേശീയ വിപണികളില്‍ അവരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുമുള്ള സംരംഭങ്ങള്‍, ഏകീകൃത ഗള്‍ഫ് പദ്ധതികള്‍, നിയമനിര്‍മ്മാണം എന്നിവയെക്കുറിച്ചും കമ്മിറ്റികള്‍ ചര്‍ച്ച ചെയ്തു.ജി.സി.സി. വ്യാപാര, വ്യവസായ മന്ത്രിമാരും വാണിജ്യ ചേംബര്‍ മേധാവികളും തമ്മിലുള്ള ആനുകാലിക കൂടിയാലോചന യോഗത്തിലും പ്രമുഖ ഗള്‍ഫ് സംരംഭകരുമായുള്ള അഞ്ചാമത് കൂടിയാലോചന യോഗത്തിലും മന്ത്രി ഫഖ്റു പങ്കെടുത്തു.

Read More

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യു.ജി.സി. ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ നിരീക്ഷിച്ചത്. നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് എതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം വേണമെന്ന് യു.ജി.സി. ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തെ സമയം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ യു.ജി.സിക്ക് സുപ്രീം കോടതി അനുവദിച്ചു. അതിന് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം പ്രിയ വര്‍ഗീസിനും കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനുശേഷമാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ ഹൈക്കോടതിവിധിക്ക് എതിരെ പരാമര്‍ശം നടത്തിയത്. യു.ജി.സി. ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കരോളിന്റെ നിരീക്ഷണം.…

Read More

തൃശൂർ: തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിൽപന തടഞ്ഞു. മുല്ലശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊലീസ് അരി വിതരണം തടഞ്ഞത്. ഈ വരുന്ന വ്യാഴാഴ്ചയാണ് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ടലംഘനമാണെന്ന് പൊലീസ് പറഞ്ഞു. ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് അരി വിൽപന പൊലീസ് തടഞ്ഞത്. സംഭവത്തിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി.കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 രൂപ നിരക്കിലാണ് ഭാരത് ബ്രാൻഡ‌ഡ് അരിവിൽപന നടത്തുന്നത്. സംസ്ഥാനതല വിതരണം കഴിഞ്ഞ മാസം ഏഴിന് തൃശൂരിൽ നടന്നിരുന്നു. ദേശീയതലത്തിലെ ഉദ്ഘാടനം അന്ന് ഡൽഹിയിലും നടന്നു. എല്ലാ വിഭാഗക്കാർക്കും 29 രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുന്നത്. ഇതിന് പിന്നാലെ ഇത് രാഷ്ട്രീയ ചർച്ചയായി. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

Read More

കൂരാച്ചുണ്ട്: കക്കയത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ വനംവകുപ്പ് വാച്ചർക്ക് പരുക്കേറ്റു. കാട്ടാനകളെ തുരത്താൻ ഗുണ്ട് ഉപയോഗിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിയാണ് വനം വകുപ്പ് താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിന് (44) പരുക്കേറ്റത്. കൈപ്പത്തിക്കും, ചെവിക്കും പരുക്കുണ്ട്. മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തും. കക്കയം ദശരഥൻകടവിൽ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി 9.45ന് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും സ്ഥലത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ 14ന് ആനക്കൂട്ടത്തെ ഓടിക്കാൻ പടക്കമെറിഞ്ഞപ്പോൾ താൽക്കാലിക വാച്ചർ 30-ാം മൈൽ പുഴയരികിൽ സതീശനും കൈക്ക് പരുക്കേറ്റിരുന്നു.

Read More

വടകര: കരുത്തരായ സ്ഥാനാർഥികളെ നേരിടാനാണ് ഇഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് സിപിഎം കെ.കെ.ശൈലജയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽനിന്ന് കോൺഗ്രസിനു വേണ്ടി കെ.മുരളീധരൻ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ‘‘കരുത്തരെ നേരിടാനാണ് എനിക്കിഷ്ടം. ടീച്ചറാണ് വരുന്നതെങ്കിൽ കരുത്തുള്ള സ്ഥാനാർഥിയാണ്. സ്ഥാനാർഥിയെ സിപിഎം തീരുമാനിക്കട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാൻ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത്. നല്ല രീതിയിൽ മത്സരം നടന്ന് ജയിച്ചുവരാൻ സാധിക്കും’’ – മുരളീധരൻ പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. ‘‘വന്യമൃഗങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാരിനു സാധിക്കുന്നില്ല. സ്വന്തം രക്ഷയ്ക്കായി സമരം ചെയ്യുന്നവരെ കേസിൽ പ്രതികളാക്കുന്നത് ആദ്യത്തെ സംഭവമല്ല. ഈ രീതിയിലാണ് സർക്കാർ പെരുമാറുന്നതെങ്കിൽ അതിശക്തമായ സമരം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. നാട്ടിലിറങ്ങുന്ന ആനകളെ കൂട്ടിലടയ്ക്കണം. എല്ലാവർക്കും മൃഗങ്ങളോട് സ്നേഹമുണ്ട്. പക്ഷേ, എല്ലാം മൃഗങ്ങൾക്കു വിട്ടുകൊടുക്കാനാകില്ല. കൃഷിക്കാർക്കു സംരക്ഷണം വേണം. സർക്കാർ കൃഷിക്കാരെയാണ്…

Read More

ചെന്നൈ∙ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) ചെന്നൈ ഓഫിസിലെത്തി. അരുൺ പ്രസാദ് എന്ന ഉദ്യോസ്ഥനു മുന്നിൽ മൊഴി നൽകാൻ എത്തിയതാണെന്നാണ് സൂചന. എസ്എഫ്ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയത്. അതീവരഹസ്യമായിട്ടായിരുന്നു യാത്ര. ടി. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഒരു സേവനവും നൽകാത്ത എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) കണ്ടെത്തൽ. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച…

Read More