Author: Reporter

കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്. 2018 ലാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. റിയാസ് അബൂബക്കര്‍ കേരളത്തില്‍ ഭീകരസംഘടനയായ ഐഎസിന്റെ ഘടകം ഉണ്ടാക്കാനും, അതുവഴി കേരളത്തില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താനും പദ്ധതിയിട്ടു എന്നാണ് കേസ്. റിയാസിനെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. കാസര്‍കോട് ഐ എസ് റിക്രൂട്ട്‌മെന്റ് കേസുമായി ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്‌മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയിൽ നിന്നും ആവേശം ഉൾക്കൊണ്ട്, ലങ്കൻ സ്ഫോടനങ്ങളുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ…

Read More

ന്യൂഡല്‍ഹി: കേരളം കടമെടുക്കുന്നത് കാരണം സമ്പദ്ഘടന തകരുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പല വസ്തുതകളും മറച്ചു വെച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്രസര്‍ക്കാരിന്‍റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടം. കേരളം കടമെടുക്കുമെന്നതുകൊണ്ട് സമ്പദ് ഘടന തകരാറിലാകുമെന്ന അറ്റോര്‍ണി ജനറലിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തില്‍ കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ സാഹചര്യം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. കേരളത്തില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ബജറ്റില്‍ നീക്കിവെക്കുന്നത് വലിയ തുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെ നീക്കിവെക്കുന്നില്ല. ഇപ്രകാരം നീക്കിവെക്കുന്നതു മൂലം സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങളില്‍ വലിയ നേട്ടമുണ്ടാകുന്നുണ്ട്. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല. സംസ്ഥാനത്തിന്റെ അവകാശമാണ്. നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല. വിഹിതശതമാനം കണക്കാക്കിയതില്‍ കേരളത്തോട് നീതികേട് കാട്ടി. സാമൂഹിക സൂചികകളില്‍ കാലോചിതമായ മാറ്റം വരുത്തണം. ജിഎസ്ടി നഷ്ടപരിഹാര തുകയും…

Read More

മനാമ: കായിക ലോകത്തെ നാളെയുടെ പ്രതിഭകളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024 നു ആവേശകരമായ പര്യവസാനം. ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ കളറുകളിൽ വർണപ്പക്ഷികളെപോലെ ഹമല സെൻട്രൽ സ്പോർട്സ് ഗ്രൗണ്ടിൽ നിറഞ്ഞാടിയ കൗമാര പ്രതിഭകൾ വിവിധ മത്സരങ്ങളിലൂടെ അവരുടെ കായിക മികവ്‌ തെളിയിച്ചു. മികച്ച കോച്ചിങ് നൽകി കൈപിടിച്ചുയർത്തിയാൽ നമുക്കിടയിലും മെസ്സിയും, റൊണാൾഡോയും നെയ്മറുമൊക്കെ ഉണ്ടാവുമെന്ന് ഫുട്‌ബോൾ മത്സരത്തിലൂടെ കണ്ട മഴവിൽ ഗോളും എതിരാളിയെ കവച്ചുവെക്കുന്ന ഡ്രിബിളിംഗുമെല്ലാം തെളിയിച്ചു. ഓട്ടവും, ചാട്ടവും, ടഗ് ഓഫ് വാറുമെല്ലാം പുരുഷമേധാവിത്ത കളികളല്ലെന്നും മറിച്ചു പെൺകുട്ടികൾക്കും സന്ദർഭങ്ങൾ കിട്ടിയാൽ ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നും മെഡലുകൾ വാരിക്കൂട്ടിയ പെൺകുട്ടികൾ ഓർമ്മിപ്പിച്ചു. ഒട്ടുമിക്ക മത്സരങ്ങളിലും ഗോൾഡ് മെഡൽ കരസ്ഥമാക്കി ബിർഷാദ് അബ്ദുൽ ഗനി നേതൃത്വം നൽകിയ ‘മഞ്ഞപ്പട’ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ തൊട്ടടുത്ത പോയിന്റുമായി സമീർ റിഫയുടെ ‘പച്ചപ്പട’ റണ്ണർ അപ്പുമായി. ഉസ്മാൻ ഈസ ടൗൺ നയിച്ച ‘ചെമ്പട’ യും…

Read More

മ​നാ​മ: ബഹ്‌റൈനിൽ അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 648 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ലൈ​സ​ൻ​സ് നേ​ടാ​തെ​യാ​ണ് ഇ​വ​ർ ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യ​ത്. ടാക്‌സിയായി ഓടാൻ അനുമതിയില്ലാത്ത വാഹനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ആ​റ് മാ​സം വ​രെ ത​ട​വോ അല്ലെങ്കിൽ 1000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശി​ക്ഷ ലഭിക്കും. യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് ഡ്രൈ​വ​ർ​മാ​രു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യിട്ടാണ് ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി കൈക്കൊള്ളുന്നത്. രാ​ജ്യ​ത്തെ എ​ല്ലാ ഡ്രൈ​വ​ർ​മാ​രും നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയും ഏകോപനത്തോടെയും എല്ലാ ഗവർണറേറ്റുകളിലും നിയമം നടപ്പാക്കുന്നത് തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

Read More

മനാമ: കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈൻ നാവിക കപ്പലായ ആർബിഎൻഎസ് ഖാലിദ് ബിൻ അലി, സൽമാൻ നേവൽ ബേസിൽ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബിഡിഎഫ്) സ്ഥാപിതമായതിൻ്റെ 56-ാം വാർഷികത്തെ തുടർന്നുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്. സായുധ സേനയുടെ പരമോന്നത കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് സൽമാൻ രാജകുമാരൻ ചടങ്ങിൽ പങ്കെടുത്തത്. ഉ​യ​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​രും ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Read More

മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്‌റൈനിലാണ് മേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കും. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികൾ ഉണ്ടാകും. മറാസി ബീച്ചിലെ പ്രധാന വേദിയിൽ ബഹ്‌റൈൻ കലാകാരന്മാരെയും പ്രാദേശിക ബാൻഡുകളേയും അവതരിപ്പിക്കുന്നതിനു പുറമേ, ഇസ്മായേൽ ദവാസ് ബാൻഡ്, ദി റേവൻസ്, എക്യു ജാസ് എക്സ്പീരിയൻസ്, ഡിജെ സ്വിഫ്, ഒറാക്കിൾ പ്രോജക്റ്റ്, റീലോക്കേറ്റേഴ്സ്, ഫൈവ് സ്റ്റാർ എന്നിവയും ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള അംഗീകൃത പാചകക്കാരുടെ പങ്കാളിത്തത്തോടെ തത്സമയ പാചക പരിപാടിയും ഫുഡ് ഫെസ്റ്റിവലിൽ സംഘടിപ്പിക്കും. കൂടാതെ കിഡ്‌സ് സോണും അവതരിപ്പിക്കും. https://youtu.be/iXoFG4VP9R4?si=JknauD0qyCKzPETv 18 വയസും അതിൽ കൂടുതലും പ്രായമുള്ള പാചക പ്രേമികൾക്കായി ഗ്രേറ്റ് ഐലൻഡ് ഷെഫ്…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉജ്ജ്വലമായ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അഭിമാനത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും നിറവിൽ വിദ്യാർത്ഥികൾ അവരുടെ സ്‌കൂളിനോട് വിട പറഞ്ഞു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ സീനിയേഴ്‌സിനായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചു. സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങളായ രഞ്ജിനി മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഏകോപനം ഹെഡ്റെ ടീച്ചർ റെജി വറുഗീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നിർവഹിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അനുമോദന പ്രസംഗം നടത്തി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ നിശ്ചയദാർഢ്യത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞു. സ്‌കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും നിശ്ചയദാർഢ്യവും ഉൾപ്പെടെ സ്കൂളിൽ നിന്ന് പഠിച്ച…

Read More

മനാമ: യംഗ് ഒളിമ്പിയ മാർഷ്യൽ ആർട്സ് അക്കാദമി ഇൻ്റർനാഷണലിന്റെ (yomai) രണ്ടാം ബ്ലാക്ക് ബെൽറ്റ്‌ വിതരണ ചടങ്ങും, പത്താം വാർഷിക ആഘോഷവും സിഞ്ച് അൽ അഹ്‌ലി സ്പോർട്സ് ഇൻഡോർ സ്റ്റേസിയത്തിൽ വച്ച് നടന്നു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് പരിപാടിയുടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള 70 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹൂറ ബ്രാഞ്ചിലെ ബ്ലാക്ക്ബെൽറ്റ് നേടിയ എട്ട് വിദ്യാർത്ഥികൾക്കും മറ്റു കളർ ബെൽറ്റ് വിദ്യാർത്ഥികൾക്കും ബഹ്‌റൈൻ കരാട്ടെ ഫെഡറേഷൻ മുഖ്യ പരിശീലകനും മുതിർന്ന അഡ്വൈസറുമായ മുഹമ്മദ്‌ ലർബിയുടെ സാന്നിധ്യത്തിൽ ശിഹാൻ നഹാസ് മാഹി സെൻസായി, നസീർ നാദാപുരം എന്നിവർ വിദ്യാർത്ഥികൾക്ക് ബെൽറ്റ് സമ്മാനിച്ചു. https://youtu.be/iXoFG4VP9R4?si=JknauD0qyCKzPETv സെമ്പായി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കരാട്ടെ ഡെമോൺസ്ട്രഷനും ജെ. പി മജീദ് ഗുരുക്കളുടെ നേതൃത്വത്തിൽ കളരി വിദ്യാർത്ഥികളുടെ ഡെമോൺസ്ട്രഷനും പരിപാടിക്ക് ആവേശം പകർന്നു. ഇന്ത്യൻ വനിതാ അസോസിയേഷൻ പ്രസിഡണ്ട്‌ ശാരദ അജിത്ത്, ബഹ്‌റൈനിലെ സാമൂഹിക…

Read More

മനാമ: വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024 തിത്തെയ്യ് തകതെയ് ഫെബ്രുവരി 9 നു വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ നടക്കും. വ്യത്യസ്തരീതിയിൽ ഡെസേർട്ട് സഫാരി, കുതിര സവാരി, സൺ സെറ്റ് വ്യൂ ആൻഡ് ഫോട്ടോഗ്രാഫി, ഫൺ ആൻഡ് ഗെയിംസ്, മ്യൂസിക് ആൻഡ് ഡാൻസ്, ക്യാമ്പ് ഫയർ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10.30 വരെയാണ് പരിപാടി നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കും കുതിര സവാരി പരിചയപ്പെടുത്തും. തുടർന്ന് കുതിരസവാരി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം കുറഞ്ഞ ചിലവിൽ ബഹ്‌റൈനിലെ പ്രശസ്തരായ ട്രെയിനികൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 33052485,36373564,33526661 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. https://youtu.be/iXoFG4VP9R4?si=JknauD0qyCKzPETv

Read More

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ് ഇന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദി പറയുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്ക് ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലംമുതല്‍ ഗോവയില്‍ ഏകസിവില്‍കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.

Read More