Author: Reporter

ക്ഷേമപെൻഷൻ മുടങ്ങിയതിൽ അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ  92 വയസുള്ള പത്മാവതിയും 67 വയസ്സുള്ള മകൾ ഇന്ദിരയും പ്രതിഷേധിച്ചിരുന്നു. വിഷയത്തിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി രംഗത്തെത്തി. അകത്തേത്തറയില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും. പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ എന്ന് നല്‍കുന്നുവോ അന്ന് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കും. സമരം അവസാനിപ്പിച്ച് മടങ്ങണമെന്നാണ് സുരേഷ് ഗോപിയുടെ അപേക്ഷ. ഇന്ന് രാവിലെയാണ് പഞ്ചായത്ത് തുറക്കുന്നതിനും മുമ്പ് വൃദ്ധയും മകളും കട്ടിലിട്ട് പ്രതിഷേധം ആരംഭിച്ചത്. ആറുമാസമായിട്ടും പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ്സമരം നടത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി. പെൻഷൻ പണം ലഭിക്കാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇതിന് പരിഹാരം കാണാതെ സമരം നിർത്തില്ലെന്നും വൃദ്ധ മാതാവ് പറഞ്ഞു.

Read More

കോഴിക്കോട്: കോന്നാട് ബീച്ചിൽ എത്തിയ കമിതാക്കളെ ചൂലെടുത്ത് അടിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി, മഹിള മോർച്ച പ്രവർത്തകർ. ബീച്ചിലെത്തുന്ന ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും മോശം പ്രവർത്തി കാരണമാണ് ചൂലെടുത്ത് പ്രതിഷേധിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. ആണും പെണ്ണും ഇവിടെ വന്നിരുന്ന് വേണ്ടാത്ത പ്രക്രിയകൾ കാണിക്കുകയാണ്. ഇത് പുരുഷന്മാർ ചോദ്യം ചെയ്താൽ അവർക്കെതിരെ കേസെടുക്കുകയാണ്. അതുകൊണ്ടാണ് തങ്ങൾ സ്ത്രീകൾ ഇറങ്ങി പ്രതിഷേധിച്ചതെന്ന് അവർ പറഞ്ഞു.’ഈ അടുത്ത് ഇങ്ങനെ ഒരു സംഭവം നടന്നപ്പോൾ പ്രതികരിച്ച ആണുങ്ങൾക്ക് 3000 രൂപയാണ് പൊലീസ് പിഴയിട്ടത്. പിന്നെ എങ്ങനെ ഞങ്ങളുടെ ആണുങ്ങൾക്ക് ഇതിനെതിരെ പ്രതികരിക്കാൻ പറ്റും. കഞ്ചാവും, എംഡിഎംഎ, ബ്രൗൺ ഷുഗർ എന്നിവയുമായാണ് ഇവർ ഇവിടെ എത്തുന്നത്. ഇതൊക്കെ ഇല്ലാതെ അവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ. അത്രയും വൃത്തികേടാണ് കുട്ടികൾ ഇവിടെ വന്ന് കാണിക്കുന്നത്’.’ഇതൊക്കെ കണ്ടാൽ നമുക്ക് തന്നെ സങ്കടം വരും, അയ്യോ നമ്മുടെ കുട്ടികളെ പോലുള്ള മക്കളാണല്ലോ എന്നുള്ള വിഷമമാണ്. ആ വിഷമം കൊണ്ടാണ് ഞങ്ങൾ പ്രതിഷേധവുമായി ഇറങ്ങുന്നത്. ഞങ്ങൾ…

Read More

മാനന്തവാടി : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ചർച്ചയിൽ സർക്കാരിനായി ജില്ലാ കളക്ടർ ഉറപ്പ് നൽകി. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റും. പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും. ഇന്ന് മയക്കുവെടിവെക്കാൻ സാധ്യത കുറവെന്നാണ് വിലയിരുത്തൽ. അജീഷിനെ കൊന്ന ആനയെ മയക്കുവെടി വെക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിലുളളത്. ആനയെ മയക്കുവെടിവെക്കാൻ വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

Read More

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ​ഗാന്ധി. വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞുവെന്നും രാഹുൽ എക്സിൽ കുറിച്ചു. തന്റെ ഹൃദയം മരിച്ച അജീഷിന്റെ കുടുംബത്തിനൊപ്പമാണ്, പ്രത്യേകിച്ച് അസുഖബാധിതയായ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം. അജീഷായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. വയനാട്ടിൽ വന്യജീവി ആക്രമണം വർധിച്ച് വരികയാണ്. വന്യജീവികൾ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾക്ക് വയനാട്ടിലെ ജനങ്ങൾ വലിയ വിലയാണ് നൽകേണ്ടി വരുന്നത്. ഈ പ്രശ്‌നം പരിഹരിക്കണമെന്ന്, പ്രത്യേകിച്ച് കര്‍ഷകരുടെ സംരക്ഷണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍, വിഷയം പരിഹരിക്കാനാവശ്യമായ ഒരു കർമപദ്ധതിയുടെ അഭാവം സംഘർഷങ്ങള്‍ രൂക്ഷമാക്കുന്നു. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിർണായക നടപടി സ്വീകരിച്ച് സമൂഹത്തേയും വന്യജീവിസമ്പത്തിനേയും സംരക്ഷിക്കുന്ന സംവിധാനമൊരുക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Read More

തൃശ്ശൂര്‍: പഴയന്നൂരില്‍ നൂറുഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. ആലുവ സ്വദേശികളായ നിധിന്‍ ജേക്കബ് (26) വിഷ്ണു കെ.ദാസ് (26) ഷാഫി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ തൃശ്ശൂര്‍ എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന്റെ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ. കടത്തിക്കൊണ്ടുവരുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയിലെ കുതിരാനില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ കാറിലെത്തിയത്. എന്നാല്‍, എക്‌സൈസ് സംഘം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ വാഹനവുമായി പാഞ്ഞു. തുടര്‍ന്ന് എക്‌സൈസ് സംഘം കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് പഴയന്നൂരില്‍വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. തൃശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ എന്‍. സുദര്‍ശനകുമാറിന്‍റെ നേതൃത്വത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സോണി കെ. ദേവസ്സി, സി.ഇ.ഒ വി. എസ്.സുരേഷ് കുമാര്‍, അഫ്‌സല്‍, ഡ്രൈവര്‍ സംഗീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More

കോഴിക്കോട്: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സിഗ്നല്‍ ലഭിക്കുന്നതില്‍ മൂന്ന് മണിക്കൂര്‍ നേരം ഗാപ്പ് ഉണ്ടായിരുന്നു. അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതില്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയാണ്. നിരീക്ഷണത്തിന് നിലവില്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ ഇല്ലെന്നും പ്രോട്ടോകോള്‍ വേണമെന്നും മന്ത്രി പറഞ്ഞു വയനാട്ടിലേക്ക് പോകേണ്ട സാഹചര്യുമുണ്ടായാല്‍ അങ്ങോട്ട് പോകും. എല്ലാവരും വനം വകുപ്പിനെതിരെയാണ് രംഗത്തുവരുന്നത്. കോടതിയും ജനവും വനംവകുപ്പിനെ വിമര്‍ശിക്കുന്നു. ഇത് ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തുമെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി…

Read More

തൃശൂർ: ചാലക്കുടി മുരിങ്ങൂരിലെ സി​ഗ്നൽ ജം​ഗ്ഷനിൽ കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് അപകടം. സി​ഗ്നലിൽ നിർത്തിയ കണ്ടെയ്നറിന് പിന്നിലേക്ക് മറ്റൊരു കണ്ടെയ്നർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിൽ വന്ന കണ്ടെയ്നറിന്റെ ക്യാബിൻ ചെയ്സിൽ നിന്നു വേർപെട്ട് അകത്തേയ്ക്ക് ഞെരിഞ്ഞമർന്ന് ഡ്രൈവർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം. എറണാകുളം ഭാഗത്തു നിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ സി​ഗ്നലിൽ നിർത്തിയ മറ്റൊരു കണ്ടെയ്നറിന് പിന്നിൽ വന്നിടിക്കുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിയപ്പോയ ഡ്രൈവർ കൊല്ലം സ്വദേശിയായ ബേബി (41) യെ ചാലക്കുടി അ​ഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. ​ ഗുരുതരമായി പരിക്കേറ്റ ബേബി ഉടൻ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി രമേശ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Read More

ബെംഗളൂരു: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ ‘പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്’ നടത്തിയ ഡോക്ടറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഡോ. അഭിഷേകിനെയാണ് സര്‍വീസില്‍നിന്ന് പുറത്താക്കിയത്. ഡോക്ടറും പ്രതിശ്രുതവധുവും ഒരുമിച്ചുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍വെച്ചാണ് പ്രതിശ്രുതവധുവിനൊപ്പം ഡോക്ടര്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ ശസ്ത്രക്രിയയില്‍ സഹായിക്കുന്നതുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വീഡിയോയിലുണ്ടായിരുന്നത്. സര്‍ജറി സമയത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഷൂട്ട് നടത്തുമ്പോള്‍ ക്യാമറാമാന്മാരും ആശുപത്രിയിലെ മറ്റുജീവനക്കാരും ചിരിക്കുന്നതും ഒടുവില്‍ രോഗിയായി അഭിനയിച്ചയാള്‍ എഴുന്നേറ്റിരിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നതോടെ ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ളതാണ്. അല്ലാതെ വ്യക്തികളുടെ ആവശ്യങ്ങള്‍ക്കുള്ളതല്ല. ഡോക്ടര്‍മാരുടെ അച്ചടക്കമില്ലാത്ത ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ സാധാരണ…

Read More

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം. ആനയെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഉത്തരവിടണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ തെരുവിൽ പ്രതിഷേധിച്ചു. ഇതിനിടെ സംഭവ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി.നാരായണന്റെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞ് ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തിയത്. എസ്പിയോടു വാഹനത്തില്‍നിന്ന് ഇറങ്ങി നടന്നുപോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിലേക്ക് വാഹനത്തില്‍നിന്നിറങ്ങി എസ്പി നടന്നാണ് പോയത്. മാനന്തവാടയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം നാട്ടുകാര്‍ ഉപരോധിക്കുകയാണ്. നേരത്തെ മൃതദേഹം ഏറ്റുവാങ്ങാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അജീഷിന്റെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളമായിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷി (47)നെയാണ് ശനിയാഴ്ച…

Read More

കോഴിക്കോട്: മാനന്തവാടിയില്‍ കാട്ടാനയാക്രമണത്തില്‍ 47-കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവകുപ്പിന് ചെയ്യാന്‍ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് അദ്ദേഹം പറഞ്ഞു. ഉന്നതതലയോഗം ഉടന്‍ ചേരും. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം നല്ലരീതിയില്‍ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ജനക്കൂട്ടമുണ്ടാകുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യയമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോണം. പ്രശ്‌നങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതല്‍ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. സാധാരണ നടപടികള്‍കൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആന ജനവാസമേഖലയില്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ അവിടേക്ക് എത്തിയിരുന്നു. കര്‍മനിരതരായ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒരു വര്‍ത്തമാനവും പറയാന്‍ പാടില്ല. ഉദ്യോഗസ്ഥരുമായി സഹകരിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച് ചെയ്ത്…

Read More