- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു
- താജിക്- കിര്‍ഗിസ്- ഉസ്ബെക്ക് കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പോലീസ് കസ്റ്റഡിയില്‍ ഗോകുലിന്റെ മരണം: 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
- മലപ്പുറം പ്രത്യേക രാജ്യം, ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാവില്ല: വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
- ആശ സമരം; ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് വിഡി സതീശൻ
- ഐ.സി.ആര്.എഫും ബി.ഡി.കെയും രക്തദാന ക്യാമ്പ് നടത്തി
- പോലീസ് സ്റ്റേഷനില്‍ ഗോകുലിന്റെ മരണം: ആദിവാസി സംഘടനകള്‍ സമരത്തിലേക്ക്
- ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; 4 പേര് പിടിയില്‍
Author: Reporter
കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം 11 ഇടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങളും വരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരോ കേന്ദ്രങ്ങളുമാണ് ഉണ്ടാവുക. 2008-ലെ ‘ദേശീയപാതകളില്‍ ചുങ്കം പിരിക്കാനുള്ള നിയമം’ അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്കുകള്‍ നിശ്ചയിക്കുക. ഇതുപ്രകാരം കാറില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 65 പൈസയാണ് നല്‍കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍, മിനി ബസുകള്‍ തുടങ്ങിയവയ്ക്ക് 1.05 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 2.20 രൂപയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 3.45 രൂപയുമാണ് നിരക്കുകള്‍. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ചുങ്കം ബാധകമല്ല. ദേശീയപാത-66ന്റെ വികസം പൂര്‍ത്തിയാകുന്നതോടെ ചുങ്കം പിരിവ് ഉപഗ്രഹാധിഷ്ഠിതമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ചുങ്കം പിരിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് തുക ഈടാക്കുന്നത്. പുതിയ സംവിധാനം നടപ്പായാല്‍ ചെറിയദൂരം യാത്രചെയ്താലും തുക നല്‍കണം. അതിനിടെ, ദേശീയപാതയിലെ ചുങ്കം നിരക്കുകളില്‍ ധാരണയായി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയന്റെ ചികിത്സാ ചെലവുകൾക്കായി 2,69,434 രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പിന്റേതാണ് അനുമതി ഉത്തരവ്. 24.7.2023 മുതൽ 2.8.2023 വരെയുള്ള കാലയളവിൽ ചികിത്സയ്ക്കു ചെലവായ തുകയിൽ അനുവദനീയമായ പണമാണ് അനുവദിച്ചിരിക്കുന്നതെന്നു ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘ഡസ്റ്റ് ഡെവിൾ’ വീശിത്തുടങ്ങി; ചുഴലിക്കാറ്റിനു സമാനമായി ശക്തമായി കാറ്റ്; പൂജപ്പുര മൈതാനത്ത് ചുഴലിക്കാറ്റ്
തിരുവനന്തപുരം: പകൽ സമയത്ത് ചൂട് കടുത്തതോടെ പലയിടങ്ങളിലായി ചെറുചുഴലിയായ ‘ഡസ്റ്റ് ഡെവിൾ’ വീശിത്തുടങ്ങി. ഇന്നലെ ഉച്ചയോടെ പൂജപ്പുര മൈതാനത്ത് ചുഴലിക്കാറ്റിനു സമാനമായി ശക്തമായി കാറ്റ് വീശി. ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നതിനിടെയാണ് സംഭവം. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി. ചിലർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ചൂടുപിടിച്ച കാലാവസ്ഥയിൽ പൊടിപടലങ്ങൾ കാറ്റിനൊപ്പം പറക്കുന്നതാണ് ഡസ്റ്റ് ഡെവിൾ എന്ന പ്രതിഭാസം. പൊടിക്കാറ്റിനോടും ചുഴലിക്കാറ്റിനോടും ഏറെ സാമ്യമുള്ളതാണിത്. കാലാവസ്ഥയിലുണ്ടാകുന്ന പ്രകടമായ വ്യതിയാനമാണ് പ്രധാന കാരണം. ഇതിന് 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ ഉയരം ഉണ്ടാവാം. ഇത്തരം ചെറുചുഴലികൾ അപകടകാരികളല്ലെങ്കിലും ഇതിനിടയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.
മലപ്പുറം: മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. പദ്ധതികളില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളെ നിരന്തരം അവഗണിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. യു.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ് ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായെത്തി മുദ്രാവാക്യംവിളിക്കുകയായിരുന്നു. ഇതോടെ ഇരുപക്ഷവും തമ്മിൽ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. പോലീസെത്തി രംഗം ശാന്തമാക്കി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ആറ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ബജറ്റ് രേഖ കീറിയെറിഞ്ഞ പ്രതിപക്ഷം, ചര്‍ച്ചയില്‍ പങ്കെടുക്കാതെ സഭയ്ക്കുപുറത്ത് പ്രതിഷേധിച്ചു.
കാസര്‍കോട്: രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന അനുശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ഭരണഘടനാ പദവിയിലുള്ളവർ തന്നെ ഇതിനു നേതൃത്വം നൽകുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. കാസർകോട് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു: റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്
കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്. 2018 ലാണ് റിയാസ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. റിയാസ് അബൂബക്കര്‍ കേരളത്തില്‍ ഭീകരസംഘടനയായ ഐഎസിന്റെ ഘടകം ഉണ്ടാക്കാനും, അതുവഴി കേരളത്തില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താനും പദ്ധതിയിട്ടു എന്നാണ് കേസ്. റിയാസിനെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. കാസര്‍കോട് ഐ എസ് റിക്രൂട്ട്‌മെന്റ് കേസുമായി ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്‌മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയിൽ നിന്നും ആവേശം ഉൾക്കൊണ്ട്, ലങ്കൻ സ്ഫോടനങ്ങളുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ…
ന്യൂഡല്‍ഹി: കേരളം കടമെടുക്കുന്നത് കാരണം സമ്പദ്ഘടന തകരുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പല വസ്തുതകളും മറച്ചു വെച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്രസര്‍ക്കാരിന്‍റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടം. കേരളം കടമെടുക്കുമെന്നതുകൊണ്ട് സമ്പദ് ഘടന തകരാറിലാകുമെന്ന അറ്റോര്‍ണി ജനറലിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തില്‍ കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ സാഹചര്യം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. കേരളത്തില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ബജറ്റില്‍ നീക്കിവെക്കുന്നത് വലിയ തുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെ നീക്കിവെക്കുന്നില്ല. ഇപ്രകാരം നീക്കിവെക്കുന്നതു മൂലം സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങളില്‍ വലിയ നേട്ടമുണ്ടാകുന്നുണ്ട്. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല. സംസ്ഥാനത്തിന്റെ അവകാശമാണ്. നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല. വിഹിതശതമാനം കണക്കാക്കിയതില്‍ കേരളത്തോട് നീതികേട് കാട്ടി. സാമൂഹിക സൂചികകളില്‍ കാലോചിതമായ മാറ്റം വരുത്തണം. ജിഎസ്ടി നഷ്ടപരിഹാര തുകയും…
മനാമ: കായിക ലോകത്തെ നാളെയുടെ പ്രതിഭകളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024 നു ആവേശകരമായ പര്യവസാനം. ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ കളറുകളിൽ വർണപ്പക്ഷികളെപോലെ ഹമല സെൻട്രൽ സ്പോർട്സ് ഗ്രൗണ്ടിൽ നിറഞ്ഞാടിയ കൗമാര പ്രതിഭകൾ വിവിധ മത്സരങ്ങളിലൂടെ അവരുടെ കായിക മികവ് തെളിയിച്ചു. മികച്ച കോച്ചിങ് നൽകി കൈപിടിച്ചുയർത്തിയാൽ നമുക്കിടയിലും മെസ്സിയും, റൊണാൾഡോയും നെയ്മറുമൊക്കെ ഉണ്ടാവുമെന്ന് ഫുട്‌ബോൾ മത്സരത്തിലൂടെ കണ്ട മഴവിൽ ഗോളും എതിരാളിയെ കവച്ചുവെക്കുന്ന ഡ്രിബിളിംഗുമെല്ലാം തെളിയിച്ചു. ഓട്ടവും, ചാട്ടവും, ടഗ് ഓഫ് വാറുമെല്ലാം പുരുഷമേധാവിത്ത കളികളല്ലെന്നും മറിച്ചു പെൺകുട്ടികൾക്കും സന്ദർഭങ്ങൾ കിട്ടിയാൽ ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നും മെഡലുകൾ വാരിക്കൂട്ടിയ പെൺകുട്ടികൾ ഓർമ്മിപ്പിച്ചു. ഒട്ടുമിക്ക മത്സരങ്ങളിലും ഗോൾഡ് മെഡൽ കരസ്ഥമാക്കി ബിർഷാദ് അബ്ദുൽ ഗനി നേതൃത്വം നൽകിയ ‘മഞ്ഞപ്പട’ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ തൊട്ടടുത്ത പോയിന്റുമായി സമീർ റിഫയുടെ ‘പച്ചപ്പട’ റണ്ണർ അപ്പുമായി. ഉസ്മാൻ ഈസ ടൗൺ നയിച്ച ‘ചെമ്പട’ യും…
മനാമ: ബഹ്റൈനിൽ അനധികൃത ടാക്സി സർവിസ് നടത്തിയതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 648 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടാതെയാണ് ഇവർ ടാക്സി സർവിസ് നടത്തിയത്. ടാക്സിയായി ഓടാൻ അനുമതിയില്ലാത്ത വാഹനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. മുൻകൂർ അനുമതിയില്ലാതെ അനധികൃത പൊതുഗതാഗത സേവനങ്ങൾ നൽകുന്ന വ്യക്തികൾക്ക് ആറ് മാസം വരെ തടവോ അല്ലെങ്കിൽ 1000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. യാത്രക്കാരുടെയും മറ്റ് ഡ്രൈവർമാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായിട്ടാണ് ഇത്തരം നിയമലംഘനങ്ങൾക്കെതിരായ നടപടി കൈക്കൊള്ളുന്നത്. രാജ്യത്തെ എല്ലാ ഡ്രൈവർമാരും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയും ഏകോപനത്തോടെയും എല്ലാ ഗവർണറേറ്റുകളിലും നിയമം നടപ്പാക്കുന്നത് തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
മനാമ: കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്റൈൻ നാവിക കപ്പലായ ആർബിഎൻഎസ് ഖാലിദ് ബിൻ അലി, സൽമാൻ നേവൽ ബേസിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബിഡിഎഫ്) സ്ഥാപിതമായതിൻ്റെ 56-ാം വാർഷികത്തെ തുടർന്നുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്. സായുധ സേനയുടെ പരമോന്നത കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ പ്രതിനിധീകരിച്ചാണ് സൽമാൻ രാജകുമാരൻ ചടങ്ങിൽ പങ്കെടുത്തത്. ഉയർന്ന സൈനിക ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ടവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.