Author: Reporter

തിരുവനന്തപുരം: വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഗൗരവമുള്ള വിഷയമെങ്കിലും ചർച്ച ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനം വന്യജീവി സംരക്ഷണം ആണ്. പക്ഷെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സർക്കാരാണ്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിൽ നിന്നാണ് ആന വന്നത്. റേഡിയോ കോളർ സിഗ്നൽ എടുക്കാനായില്ലെന്നത് തുടക്കത്തിൽ പ്രശ്നം ആയിരുന്നു. മൂന്ന് മണിക്കൂർ വൈകിയാണ് സിഗ്നൽ കിട്ടിയത്. ഒരു സംസ്ഥാനത്തെ ഈ ഘട്ടത്തിൽ കുറ്റപ്പെടുത്തുന്നില്ല എങ്കിലും വൈകി. ഇത്തരം സംഭങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ആശയവിനിമയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നേതൃത്വത്തിൽ…

Read More

ന്യൂഡൽഹി: ഒന്നര വർഷം ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിലാണു ഖത്തറിലെ ജയിലില്‍ മരണത്തെ മുഖാമുഖം കണ്ട എട്ടു നാവികർക്കു മോചനം സാധ്യമായത്. ഖത്തറുമായി നടത്തിവന്നിരുന്ന നയതന്ത്ര ഇടപെടലുകളെ തുടർന്നു കഴിഞ്ഞ ഡിസംബർ 28നു നാവികരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചിരുന്നു. നാവികരുടെ മോചനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചതിനൊപ്പം തുറുപ്പുച്ചീട്ടാക്കിയതു ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ. കഴിഞ്ഞ ഒരുവർഷത്തിനിടെ പലതവണ ഡോവൽ ഖത്തർ സന്ദർശിച്ചതായാണു വിവരം. ഖത്തർ അധികാരികളുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ നിലപാട് വ്യക്തമാക്കിയത് അജിത് ഡോവലാണ്. മോദി വഴി അജിത് ഡോവൽ നടത്തിയ ഇടപെടലുകൾ ഇന്ത്യൻ നീക്കങ്ങൾ വേഗത്തിലാക്കിയെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 2022 ഓഗസ്റ്റ് 30നു ഖത്തറിലെ അൽ ദഹ്റ കമ്പനിയിൽ ഉദ്യോഗസ്ഥരായിരുന്ന എട്ട് ഇന്ത്യക്കാരെ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് അറസ്റ്റു ചെയ്തത്. ഇസ്രായേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവർ‌ക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തി. ക്യാപ്റ്റൻ നവതേജ് സിങ്…

Read More

കൊച്ചി: തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. പടക്കശാല ജീവനക്കാരനായ വിഷ്ണു ആണ് മരിച്ചത്. 12 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ് മൂന്നു പേരെ കളമശേരി മെഡിക്കൽ കോളജിലും മറ്റുള്ളവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലാണ് ഇത്. വലിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികൾ പറയുന്നു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന് വീട്ടുകാർ പറയുന്നു. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നിടത്താണ് അപകടമെന്ന് കരുതുന്നു. പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ആറു തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ്…

Read More

കൊല്ലം: മതിലിന്റെ ചുവട്ടില്‍ മൂത്രമൊഴിച്ചതിന്റെപേരില്‍ മധ്യവയസ്‌കന്റെ വാരിയെല്ല് കമ്പിവടികൊണ്ട് അടിച്ചൊടിച്ച കേസില്‍ രണ്ടുപേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസംമുന്‍പാണ് കേസിനാസ്പദമായ സംഭവം. വെളിയം ആരൂര്‍കോണം കുന്നില്‍വീട്ടില്‍ രാംദാസി(65)നാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയം ലളിതാമന്ദിരത്തില്‍ ചന്തു (25), ബന്ധുവായ സുനില്‍കുമാര്‍ (44) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങിവരികയായിരുന്ന രാംദാസ് ചന്തുവിന്റെ വീടിന്റെ മുന്നിലെ മതിലില്‍ മൂത്രമൊഴിച്ചു. ഇത് ചോദ്യംചെയ്ത ചന്തുവും സുനില്‍കുമാറും ചേര്‍ന്ന്  രാംദാസിനെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ രാംദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനുശേഷം പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കി. പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കോഴിക്കോട്: കോഴിക്കോട്ട് വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്ച രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്ഥലത്തെത്തിയിരുന്നു. നിലവിൽ ആന കാടുകയറിയതായാണ് വിവരം. കഴിഞ്ഞ മാസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

Read More

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ കുടിശികയാണ്. ഇതില്‍ രണ്ടുമാസത്തേത് കൊടുക്കാനാണ് തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണു സംസ്ഥാന സമിതിയുടെ കണക്കുകൂട്ടല്‍. അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടക്കുമെന്നാണു റിപ്പോര്‍ട്ട്. ഈ മാസം 16നാണ് സിപിഎം സെക്രട്ടേറിയറ്റ് ചേരുക. തെരഞ്ഞെടുപ്പില്‍ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. ഡല്‍ഹി സമരവും നവകേരള സദസ്സും എല്‍ഡിഎഫിന് മേല്‍ക്കൈ നല്‍കിയെന്നാണു നേതൃത്വത്തിന്റെ നിഗമനം. സിപിഎം15, സിപിഐ4, കേരള കോണ്‍ഗ്രസ് (എം)1 എന്നിങ്ങനെയാണ് എല്‍ഡിഎഫില്‍ മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്ന കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ അവര്‍ യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച കോട്ടയം ലഭിക്കും. സിപിഎമ്മും…

Read More

ഇടുക്കി: വനിത ജീവനക്കാരെ മാനസികമായും ജോലിപരമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.സി. വിനോദിനെ സസ്പെൻഡ് ചെയ്തു. നഗരംപാറ വനം വകുപ്പ് റെയ്ഞ്ചിലെ രണ്ട് വനിതാ ജീവനക്കാരുടെ പരാതിക്കു പിന്നാലെയാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും കാണിച്ചുകൊണ്ടാണ് ഇരുവരും പൊലീസിന് പരാതി നൽകിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടുക്കി നഗരംപാറ റേഞ്ച് ഓഫീസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരാതി നൽകിയത്. അശ്ലീല സംഭാഷണം എതിർത്തതോടെ ജോലിപരമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റിയും കോട്ടയം ഡിഎഫ്ഓയും പ്രാഥമിക അന്വേഷണം നടത്തി. ഇതിനുപ്പൊമാണ് പാൽക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. രണ്ടു വിഷയങ്ങൾ കൂടി പരിഗണിച്ചാണ് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫ് ഡോ.പി പുകഴേന്തി സസ്പെൻഡ് ചെയ്തത്.

Read More

കൊച്ചി: എറണാകുളത്ത് മസ്സാജ് സെന്റര്‍ കേന്ദ്രീകരിച്ചു രാസലഹരി വില്പന. മൂവര്‍ സംഘം പിടിയില്‍. ഇടപ്പള്ളി പച്ചാളം ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ നിന്ന് 50 ഗ്രാം ഗോള്‍ഡന്‍ മെത്ത് പിടികൂടി. എറണാകുളം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധനയില്‍ പാര്‍ലറില്‍ നിന്നും എംഡിഎംഎ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. കണ്ണൂര്‍ തള്ളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജൂദീന്‍ എന്നിവരാണ് അറസ്റ്റിലായത്. സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവില്‍ എംഡിഎംഎ ഒളിപ്പിച്ചു വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍. മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാര്‍ ആയിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 15 സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) രണ്ടാമതൊരു സീറ്റും ആര്‍ജെഡി ഒരു ലോക്‌സഭാ സീറ്റും ആവശ്യപ്പെട്ടെങ്കിലും സിപിഎം അംഗീകരിച്ചില്ല. കേരള കോണ്‍ഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ആര്‍ജെഡിയും ഒരു ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഘടകകക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആര്‍ജെഡിയെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ 16 സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും ആണ് മത്സരിച്ചുവന്നിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവര്‍ മത്സരിച്ചുവന്നിരുന്ന കോട്ടയം സീറ്റ് നല്‍കിയത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയിലെ മൂന്ന് കക്ഷികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ്…

Read More

കോഴിക്കോട്: കുന്ദമംഗലത്ത് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. പൊയ്യം പുളിക്കമണ്ണിലാണ് അപകടമുണ്ടായത്. കാരിപ്പറമ്പത്ത് മിനി(48), ആതിര(28),അദ്വൈത്(12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഒരാളെ ഫയര്‍ഫോഴസ് രക്ഷപ്പെടുത്തി. കുഴിമണ്ണയില്‍ സിനുജ(30) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണ്. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വൈകീട്ടായിരുന്നു അപകടം.

Read More