Author: Reporter

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ് ആറാംതവണയും തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. വിഷയത്തിൽ തങ്ങളുടെ നിലപാട് ആവർത്തിച്ച എഎപി ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും നോട്ടിസ് അയച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും പ്രസ്താവിച്ചു. ‘‘വിഷയത്തിൽ ഇഡി തന്നെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആവർത്തിച്ച് നോട്ടിസ് അയയ്ക്കുന്നതിനു പകരം കോടതി തീരുമാനം വരുന്നതു വരെ കാത്തിരിക്കാൻ ഇഡി തയാറാകണം’’ – പ്രസ്താവനയിൽ എഎപി പറഞ്ഞു. തുടർച്ചയായി ഇഡി നോട്ടിസ് തള്ളുന്നതിനാൽ ഒരുപക്ഷേ കേജ്‌രിവാളിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കാം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിലവിൽ അരവിന്ദ് കേജ്‌രിവാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. ഇതേ കേസിൽ എഎപിയുടെ മുതിർന്ന നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവർ അറസ്റ്റിലായിരുന്നു.

Read More

കോഴിക്കോട്: ചൊവ്വാഴ്ച വയനാട് ജില്ലയിൽ യു.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽ.എ. കളക്ട്രേറ്റ് പരിസരത്താണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 24 മണിക്കൂർ പ്രക്ഷോഭം സംഘടിപ്പിക്കുക. കെ. മുരളീധരൻ എം.പി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുമെന്നും ടി. സിദ്ദിഖ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമാണ്. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാവില്ല. ജനപ്രതിനിധികളെ അക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്. താനും മറ്റ് ജനപ്രതിനിധികളും പരാതി നൽകിയിട്ടില്ല. തങ്ങൾക്ക് പരാതിയുമില്ല. പൊലീസിന് ജനങ്ങളുടെ മേൽ കുതിരകയറാൻ എം.എൽ.എമാരെ ഉപയോഗിക്കുന്നു. അത് അനുവദിക്കില്ല. എല്ലാ കേസുകളും ഒഴിവാക്കണമെന്നാണ് ആവശ്യം. വനംമന്ത്രിക്ക് സ്ഥലം സന്ദർശിക്കാൻ വേണ്ടിയാണ് കേസെടുക്കുന്നത്. ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. ജില്ലയിൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് രാഹുൽ ഗാന്ധി എം.പിയുടെ സന്ദർശനത്തിന് പിന്നാലെ നൽകിയ സഹായത്തെക്കുറിച്ചും ടി.സിദ്ദിഖ് വിശദീകരിച്ചു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത്തിൻ്റെ ചികിത്സയ്ക്ക് 50,000 രൂപ നൽകും.…

Read More

തിരുവനന്തപുരം: കാണാതായ രണ്ടുവയസുകാരിക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും കുട്ടിയെ കണ്ടെത്തിയ ശേഷം ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ ആദ്യം കണ്ടെത്തുക എന്നതാണ് ഇപ്പോൾ പ്രധാനമെന്നും കൂടുതൽ പേരുമായി സംസാരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. പ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാവർഷവും ഇവർ രണ്ടോ മൂന്നോ മാസം കേരളത്തിൽ എത്താറുണ്ട്. കുട്ടിയെ കണ്ടെത്താനായി സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെ ആദ്യം കണ്ടെത്തണം. ശേഷം മാത്രമേ ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാകൂ. ഇത്രയും പ്ലാൻ ചെയ്ത് ഈ ഒരു സ്ഥലത്ത് വന്ന് ഈ ഒരു കുട്ടിയെ എടുത്തുകൊണ്ടു പോയതിനു പിന്നിൽ എന്താണ് ലക്ഷ്യമെന്നും പരിശോധിക്കുന്നുണ്ട്, സി.എച്ച് നാഗരാജു പറഞ്ഞു. സമീപപ്രദേശങ്ങളിലെ ആളൊഴിഞ്ഞവീടുകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കണമെന്ന് പോലീസിന് നിർദേശം നൽകിയതായി മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു. അന്വേഷണം കൊല്ലം, കന്യാകുമാരിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിവിധ പോലീസ് സ്റ്റേഷനുകളിൽ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം…

Read More

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ച ഹൈക്കോടതി വിധി ഏറ്റവും നല്ല വിധിയെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ കോടതി ശരിവച്ചുവെന്നും കെ കെ രമ. പി മോഹനൻ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട നടപടിയിൽ വീണ്ടും നിയമപോരാട്ടം തുടരും. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെ കണ്ടെത്താനുള്ള പോരാട്ടം തുടരും. അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി ആലോചിച്ച് ടി.പിയെ വെട്ടിക്കൊന്നത്. സിപിഐഎമ്മിന്റെ പങ്കാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്. വളരെ ഗൗരവമായി തെളിവുകള്‍ പരിശോധിച്ച കോടതി എല്ലാ വിശദാംശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത് എന്ന് പ്രോസിക്യൂഷനും കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനക്കേസില്‍ ഇത്രയധികം പേര്‍ ശിക്ഷിക്കപ്പെട്ട കേസുണ്ടാവില്ല. ടിപിക്കെതിെര പരസ്യമായി ഭീഷണി മുഴക്കിയ ആളാണ് കെ.കെ.കൃഷ്ണന്‍. ജ്യോതി ബാബു ഗൂഢാലോചനയില്‍ പങ്കാളിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 36 പ്രതികളിൽ 12 പേരെയാണ് 2014ൽ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് ശിക്ഷിക്കപ്പെട്ട പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ…

Read More

ചേർത്തല: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽവച്ച് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Read More

മാവേലിക്കര: കഴിഞ്ഞ ദിവസം കാണാതായ ബിരുദ വിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. തഴക്കര വെട്ടിയാർ മലയൻ മുക്കിന് സമീപം നമസ്യയിൽ കൃഷ്ണൻ നായരുടെയും ലതികയുടെയും മകൻ നിഷാന്ത് കൃഷ്ണന്റെ (19) മൃതദേഹം ആണ് അച്ചൻകോവിലാറിൽ കൊല്ലകടവ് പാലത്തിനു സമീപം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. നിഷാന്ത് ഓടിച്ച കാർ പാലത്തിന് സമീപം കണ്ടെത്തിയതിനെ തുടർന്നാണ് ആറ്റിൽ ഇന്നു രാവിലെ തെരച്ചിൽ നടത്തിയത്. കൊല്ലം കൊട്ടിയം ഡോൺ ബോസ്കോ കോളേജിലെ ഇംഗ്ലിഷ് ബിരുദ വിദ്യാർഥി ആയിരുന്നു. സഹോദരൻ: നവനീത് കൃഷ്ണൻ.

Read More

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തതായി കൽപറ്റ എംഎല്‍എ ടി. സിദ്ധിഖ്. ഇതിൽ 11 ലക്ഷം രൂപ എത്രയും പെട്ടെന്നു തന്നെ നൽകണം. പോളിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണെന്നും ടി. സിദ്ധിഖ് പറഞ്ഞു.

Read More

ഇടുക്കി: മൂവാറ്റുപുഴയിൽ സ്വകാര്യ ബാങ്ക് മാനേജരെ കണ്ണിൽ മുളകുപൊടി വിതറി സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാങ്ക് മാനേജർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മൂവാറ്റുപുഴ ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെയാണ് ആക്രമിച്ചത്. കണ്ണിൽ മുളക്പൊടി വിതറി ഇരുപത്തി ആറ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് രണ്ടംഗം സംഘം കവർന്നത്. മറ്റൊരു ബാങ്കിൽ നിന്നും ടേക്ക് ഓവർ ചെയ്ത സ്വർണവുമായി ബാങ്കിലേക്ക് പോകുകയായിരുന്നു രാഹുൽ. തൃക്ക ക്ഷേത്രത്തിൽ നിന്നും ചില്ലറ പൈസ കളക്ട് ചെയ്യുന്നതിനായി പോകുമ്പോൾ പുറകെ എത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. സംഘം രാഹുലിനെ മറികടന്ന് പോയതിനുശേഷം തിരികെയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് രാഹുൽ പറയുന്നത്. ഹെൽമറ്റ് ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. സംഭവം നടന്ന ഭാഗത്ത് സിസിടിവികളില്ല. ക്ഷേത്ര പരിസരത്ത് സിസിടിവി ഉണ്ടെങ്കിലും ഇവിടേക്കെത്തിയിട്ടില്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. പ്രതികൾ പോയ ഭാഗത്തുള്ള സിസിടിവകളിൽ…

Read More

ഹൈദരാബാദ്: സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ് സംഭവം. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ പ്രഹ്‌ളാദ് ഗുജ്ജര്‍ (38) ആണ് മരിച്ചത്. സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായാണ് ഇയാള്‍ കൂട്ടിലേക്ക് കയറിയതെന്നാണ് കരുതുന്നത്. പൊതുജനങ്ങള്‍ക്ക് പോകാന്‍ അനുമതിയില്ലാത്ത ഭാഗത്തുകൂടിയാണ് ഇയാള്‍ കൂട്ടിലേക്ക് കയറിയത്. മൃഗശാലാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച യുവാവ് കൂടിന്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞുകയറിയാണ് കൂട്ടിലേക്ക് ചാടിക്കടന്നത്. ജീവനക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് സിംഹം യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചാണോ മൃഗശാലയിലെത്തിയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ സാധിക്കൂ. പ്രഹ്‌ളാദ് ഗുജ്ജര്‍ ഒറ്റയ്ക്കാണ് മൃഗശാലയിലെത്തിയത്. ഇയാളുടെ കുടുംബവുമായി ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന് മൃഗശാലാ ക്യൂറേറ്റര്‍ സി. സെല്‍വം പറഞ്ഞു. മൂന്ന് സിംഹങ്ങളാണ് തിരുപ്പതി മൃഗശാലയില്‍ ഉള്ളത്. ദുംഗാര്‍പുരിന് പുറമെ കുമാര്‍, സുന്ദരി എന്നിവയാണ് തിരുപ്പതി മൃഗശാലയിലെ മറ്റ് സിംഹങ്ങള്‍. സംഭവത്തിന് ശേഷം ദുംഗാര്‍പുരിനെ മറ്റൊരു…

Read More

പത്തനംതിട്ട: ചിറ്റാര്‍ കൊടുമുടിയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവറായ വനിത മരിച്ചു. പടയണിപ്പാറ സ്വദേശിനി അനിത (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നേരിയ പരിക്കുപറ്റി. അപകടം നടന്ന ഉടന്‍തന്നെ പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Read More