- സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടികളും പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
Author: Reporter
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഇല്ലാതായെന്നും മേഘ രഞ്ജിത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഇതിനെ ഒക്കെ ന്യായീകരിക്കുകയാണ്. പ്രവർത്തകരെ അക്രമിക്കുന്നതിന് കണക്കില്ലാത്ത അവസ്ഥയാണ്. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരിക്കേറ്റ പെൺകുട്ടിയെ സന്ദർശിച്ചു. വളരെ ഗുരുതരമായ പരിക്കുകളാണ് അവർക്കുള്ളത്. ആൺപൊലീസുകാരാണ് പെൺകുട്ടിയെ മർദ്ദിച്ചത്. എന്താണ് ഇതിൽ നിന്ന് പിണറായി വിജയൻ നേടിയത് എന്ന് മനസിലാവുന്നില്ല. മർദനം മൂലം സമരത്തിൻ്റെ ശക്തി കുറഞ്ഞില്ല, കൂടിയിട്ടെ ഉള്ളൂ. ഇങ്ങനെ അടിച്ചില്ല എങ്കിൽ നേരത്തെ സമരത്തിൻ്റെ ശക്തി കുറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് എക്സാലോജിക് ഇടപാട് പേടിസ്വപ്നമായിമാറിയതിനാലാണ് അയോധ്യാക്കേസില്‍ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് സി.എസ്. വൈദ്യനാഥനെ കേരള സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയത്. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല. സുപ്രീംകോടതിയില്‍ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സ്റ്റാന്റിങ് കോൺസൽ ഉള്ളപ്പോഴാണ് ക്ഷേമപെന്ഷന് പോലും നല്കാന് പണമില്ലാത്തപ്പോള്‍…
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്മാന് മര്‍ദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്മാന് മര്‍ദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മര്‍ദിച്ചത് ശ്രദ്ധയില്‍ വന്നിട്ടില്ല. നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ ഉമാ തോമസ്, കെ. ബാബു, ടി. സിദ്ദിഖ് എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ സമരങ്ങള്‍ക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ചുമതലയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. വാഹനത്തിന് നേരെ അക്രമം സംഘടിപ്പിച്ചുവെന്നും മറുപടിയില്‍ പറയുന്നു. വനിതാ പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചുകീറി എന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു. സമരംചെയ്യുന്നവരെ പോലീസ് അടിക്കുന്നതിന് നിയമപരമായി വ്യവസ്ഥയില്ലെന്നും മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്കി. സി.ആര്. മഹേഷിന്റെ ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്. ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിസ്ഥാനമാക്കി, സമരം…
കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. വൈപ്പിൻ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൊട്ടിക്കത്തറ കെ.കെ.ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്. കോൺഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണൻ കോൺഗ്രസ് പിന്തുണയോടെയാണ് പ്രസിഡന്റായത്. ജനുവരി 21–നായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതാധ്യാപകൻ കൂടിയായ പ്രതി മാലിപ്പുറം വളപ്പിൽ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്. സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസ്സുകാരിയെ ഉണ്ണികൃഷ്ണൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ മാതാവ് ഞാറയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു നേതാക്കളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്യു നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്യു നേതാവ് നെസ്ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ(30.01.2024) കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്യു അറിയിച്ചു.
രാജാക്കാട് (ഇടുക്കി): രാജാക്കാട് ടൗണിന് സമീപം ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട് കത്തിനശിച്ചു. മമ്മട്ടിക്കാനം ഇഞ്ചനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാടകവീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.45-ഓടെ കത്തിനശിച്ചത്. പൂക്കുളത്ത് സന്തോഷ്, ഭാര്യ ശ്രീജ, മകന് സാരംഗ് എന്നിവരാണ് ഈ വീട്ടിലെ താമസക്കാര്‍. പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റാണ് സന്തോഷും കുടുംബവും ജീവിക്കുന്നത്. സന്തോഷ് രാവിലെ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം. ഉപയോഗിച്ചു കൊണ്ടിരുന്ന ഗ്യാസ് അടുപ്പിലെ തീ കുറഞ്ഞതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് കുറ്റിയുടെ അടപ്പ് തുറന്നപ്പോള്‍ ഗ്യാസ് ചോരുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നു. തീ പിടിച്ചതോടെ വീട് പൂര്‍ണമായി കത്തിനശിച്ചു. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ സന്തോഷിനെയും ശ്രീജയെയും മകന് സാരംഗിനെയും സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്കു ശേഷം അടിമാലിയിലെ പൊള്ളല്‍ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. വീടിന്റെ മുറ്റത്തിരുന്ന ബൈക്കും തീപ്പിടിത്തത്തെ തുടര്‍ന്ന് പൂര്‍ണമായി കത്തിനശിച്ചു. കുടിവെള്ള ടാങ്കും ഉരുകി നശിച്ചു. അടിമാലി, നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്നി രക്ഷാ സേനയെത്തി രാവിലെ ഏഴോടെ തീയണച്ചു. രാജാക്കാട്…
കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസിനു ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ സ്വകാര്യ വാഹനം ഒരുക്കിയതിൽ തെറ്റില്ലെന്ന റിപ്പോർട്ടുമായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്. പൊലീസ് വാഹനം കേടായിരുന്നെന്നും സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ലെന്നുമാണു കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ വാഹനം ഉപയോഗിക്കണമെങ്കിൽ സാധാരണഗതിയിൽ സർക്കാരിന്റെ ഉത്തരവ് അടക്കം വേണം. എന്നാൽ അടിയന്തര സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് പ്രത്യേക തീരുമാനം കൈക്കൊള്ളാം. സിറ്റി പൊലീസ് കമ്മിഷണറാണ് ആവശ്യം ഉന്നയിച്ച് കത്തുനൽകിയത്. ഈ ആവശ്യപ്രകാരമാണ് അനുമതി നൽകിയതെന്നും കലക്ടർ റിപ്പോർട്ടിൽ വിശദീകരിച്ചു. പരേഡുകൾക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂർ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവർണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡിൽ മന്ത്രി ഉപയോഗിച്ചത്. കരാറുകാരന്റെ സ്വകാര്യ വാഹനം റിപ്പബ്ലിക് ദിനത്തിനു നാലുദിവസം മുൻപാണ് ക്യാംപിൽ എത്തിച്ചത്. വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ കരാർ കമ്പനിയുടെ പേരുണ്ടായിരുന്നതിനു മേലേയാണ് ത്രിവർണ റിബൺ സ്റ്റിക്കർ ഒട്ടിച്ചത്.…
പുണെ: ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന വനിതാ സോഫ്റ്റ്വെയര് എന്‍ജിനീയർ പുണെയിലെ ഹോട്ടലില്‍ വെടിയേറ്റു മരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള വന്ദനാ ദ്വിവേദി (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പുണെയ്ക്കു സമീപത്തുള്ള ഹോട്ടലിലായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് വന്ദനയുടെ കാമുകൻ ഋഷഭ് നിഗത്തെ (30) മുംബൈയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന പിസ്റ്റൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഹിൻജേവാരി മേഖലയിലെ ഒയോ ഹോട്ടലിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലെ മുറിയിൽനിന്ന് വെടിയൊച്ച കേട്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മുറി തുറന്ന് പരിശോധിച്ചപ്പോൾ വന്ദനയുടെ മൃതദേഹം കണ്ടെത്തി. നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലാകെ രക്തക്കറയുമുണ്ടായിരുന്നു. കൊല്ലപ്പെട്ട വന്ദനയും ഋഷഭും ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരും തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്നും പത്തു വർഷത്തോളമായി പ്രണയത്തിലാണെന്നും പൊലീസ് അറിയിച്ചു. ബന്ധത്തിലുണ്ടായ ഉലച്ചിലുകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. ഋഷഭിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ലക്നൗവിൽ ജോലി ചെയ്യുന്ന ഋഷഭ്,…
കൊൽക്കത്ത: രാജ്യത്ത് ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗാനയിൽ ഞായറാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പാക്കുന്നത് പശ്ചിമ ബംഗാളിൽ വോട്ടുയർത്താൻ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ‘‘അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സിഎഎ ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കും.’’ മന്ത്രി പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ ക്രൈസ്തവ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം. കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിര താമസമാക്കിയവർക്ക് മാത്രമായിരുന്നു മുൻപ് പൗരത്വം നൽകിയിരുന്നത്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയതോടെ രാജ്യത്താകെ വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. പൗരത്വ…
പുൽപ്പള്ളി: പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് (14) ഗുരുതരമായി പരുക്കേറ്റത്. പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ശരത്തിനെ ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞു. രക്ഷപ്പെട്ട സുഹൃത്തുക്കളാണ് ശരത്ത് ആക്രമിക്കപ്പെട്ട വിവരം മറ്റുള്ളവരെ അറിയിച്ചത്. ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
