Author: Reporter

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ്റെ ടീനേജ് വിദ്യാർഥികളുടെ കൂട്ടായ്മയായ “ടീൻ ഇന്ത്യ” വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ കെ.വി അബ്ദുറസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. https://youtu.be/Tc56hRFlXX4?si=rDCvcnjdRsMExHfY&t=154 ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാലയളവും അപകടകരമായ കാലവും കൗമാരകാലമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവരെ ചീത്തയാക്കുന്നതോ നല്ലതാക്കുന്നതോ കൂട്ടു കെട്ടും സാഹചര്യങ്ങളാണ്. നല്ല സൗഹൃദങ്ങളെ ചേർത്ത് പിടിക്കാൻ ശ്രമിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ താൽകാലിക രസത്തിന് വേണ്ടിയോ പലതരം ലഹരി ഉപയോഗങ്ങൾ ശീലമാക്കുന്ന പ്രായം കൂടിയാണ് ടീനേജ് കാലം. ലഹരി ഉപയോഗം ജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കി മാറ്റും. നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുകഎന്നത് സുപ്രധാനമാണ്. മദ്യം, പുകവലി, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുത്. തനിച്ച് നേരിടാൻ പറ്റാത്ത പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുമ്പാൾ മാതാപിതാക്കളോട് തുറന്നു പറയണം. ജീവിത പാതയിൽ ദൈവിക മൂല്യങ്ങൾ മുറുകെപിടിക്കാൻ ശ്രദ്ധാലു ക്കളാകണമെന്നും അദ്ദേഹം…

Read More

മനാമ: യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം റിപ്പബ്ലിക്ക് ദിന സംഗമം യങ് ഇന്ത്യ ഐ വൈ സി സി നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു,സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടി രാജസ്ഥാൻ യൂത്ത്‌ കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ ഖാലിദ് ഉദ്ഘാടനം ചെയ്തു. https://youtu.be/Tc56hRFlXX4?si=scLtfYS5iH5dqSQL&t=124 രാജ്യത്തിന്റെ ഭരണ ഘടന തത്വങ്ങൾ പോലും മറന്നു കൊണ്ട് വർഗീയ ധ്രുവീകരണം നടത്തി അധികാരം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടം ഇന്ത്യയെ നാശത്തിലേക്ക് ആണ് കൊണ്ട് പോകുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു, പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ കെ എം സി സി നേതാക്കൾ ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ കെ പി,വൈസ് പ്രസിഡന്റ് ഷംസുദീൻ വെള്ളിക്കുളങ്ങര,യൂത്ത്‌ ഇന്ത്യ നേതാവ് അനീസ് വി കെ, അമൽ ദേവ് ഓ കെ എന്നിവർ സംസാരിച്ചു, അനസ് റഹിം അവതാരകൻ ആയ പരിപാടിക്ക് ജോ. സെക്രട്ടറി ജയഫർ അലി സ്വാഗതവും ട്രഷറർ നിതീഷ്…

Read More

മനാമ: വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കുമ്പോൾ 2 ശതമാനം ടാക്സ് ഈടാക്കണമെന്ന ബഹ്റൈൻ പാർലിമെന്റ് എംപിമാരുടെ നിർദേശം ഉപരിസഭയായ ശൂറ കൗൺസിൽ തള്ളി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകൾക്ക് ഹാനികരമായ നിർദേശമാണിതെന്ന് ശൂറ കൗൺസിൽ വ്യക്തമാക്കി. ഇത്തരം ഒരു തീരുമാനം വന്നാൽ ബ​ഹ്​​റൈ​നി​ൽ നി​ന്നും നി​യ​മ വി​ധേ​യ​മാ​യി അ​യ​ക്കു​ന്ന പ​ണ​ത്തി​ൽ കു​റ​വു​ണ്ടാ​വു​ക​യും നി​യ​മ വി​രു​ദ്ധ വ​ഴി​ക​ളി​ലൂ​ടെ പ​ണം അ​യ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഉണ്ടാവുകയും ചെയ്യൂമെന്ന് ശൂറ കൗൺസിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. https://youtu.be/Tc56hRFlXX4?si=D3iDD30EQSNvF7RO&t=2 കൂടാതെ കള്ളപണ ഇടപാടുകൾ വർദ്ധിക്കുകയും രാ​ജ്യ​ത്തി​ന്‍റെ പ​ദ​വി​ക്കും പ്ര​ശ​സ്​​തി​ക്കും മ​ങ്ങ​ലേ​ൽ​ക്കു​ക​യും ചെ​യ്യു​മെ​ന്നും വ്യക്തമാക്കി. ഇതോടൊപ്പം മറ്റ് പല രാജ്യങ്ങളുമായി ബഹ്റൈൻ ഉണ്ടാക്കിയിട്ടുള്ള കരാറുകൾ ലംഘിക്കപ്പെടാനും ഇത്തരമൊരു നീക്കം വഴിവെക്കുമെന്നും അത് വഴി വിദേശനാണ്യത്തിന്റെ ഒഴുക്ക് കുറയുമെന്നും ശൂറകൗൺസിൽ വ്യക്തമാക്കി. പാ​ർ​ല​മെ​ന്‍റ്​ നി​ർ​ദേ​ശ​ങ്ങ​ൾ ശൂ​റ കൗ​ൺ​സി​ൽ പാ​സാ​ക്കി​യാ​ൽ മാ​ത്ര​മേ മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച​ക്ക്​ വ​രു​ക​യു​ള്ളൂ.

Read More

ചണ്ഡീഗഡ്: ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഷൂട്ടറെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാണയിലെ യമുനാനഗര്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് നിരവധി അക്രമങ്ങളില്‍ പ്രതിയായ അധോലോക സംഘാഗം രാജന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്ന മൃതദേഹത്തിന്‍റെ നിരവധി ഭാഗങ്ങള്‍ നഷ്ടമായ നിലയിലായിരുന്നു. ലഡ്വ സ്വദേശിയായ രാജൻ കുടുംബവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. വിവാഹിതനായ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. രാജന്റെ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗ്യാങ്സ്റ്റർ ദേവീന്ദർ ബംബിഹ ഏറ്റെടുത്തു. ഗായകന്‍ സിദ്ധു മൂസാവാലയുടെയും രജ്പുത് നേതാവ് സുഖ്ദേവ് സിങ് ഗോഗാമെഡിയുടെയും കൊലപാതകങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ബാംബിഹ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂസാവാല 2022-ലും ഗോഗാമെഡി 2023 ഡിസംബറിലുമായിരുന്നു വെടിയേറ്റ് മരിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുമായും ഗോള്‍ഡി ബ്രാറുമായും അടുത്ത ബന്ധമുള്ള രോഹിത് ഗൊദാരയായിരുന്നു ഈ രണ്ടുകേസിലും പ്രതി.

Read More

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനത്തെ വിമർശിച്ചതിനുപിന്നാലെ കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്ന് റിയാസ് പറഞ്ഞു. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും റിയാസ് വിമർശിച്ചു. ആകാശത്ത് റോഡ് നിർമ്മിച്ചിട്ട് താഴെ കൊണ്ടുപോയി ഫിറ്റ് ചെയ്യാൻ പറ്റില്ല. റോട്ടിൽ തന്നെ നടത്തണം. എല്ലാം ഒരുമിച്ചു നടത്താതെ ചിലത് മാത്രം നടത്തി ചിലത് നടത്താതെ പോയാൽ, അപ്പോൾ വരുന്ന ചർച്ച എന്തുകൊണ്ട് നടത്തുന്നില്ല, നടന്നു പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും എന്നാണ്. ഇപ്പോൾ എല്ലാവരും ചേർന്ന് പ്രവൃത്തി നടത്തുന്നു. ഇത് ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്നം. ചില വിമർശനങ്ങൾ അനാവശ്യമായി ചില മാധ്യമങ്ങൾ ഉന്നയിക്കുന്നു. കാരാറുകാരനെ പിരിച്ചുവിട്ടതിൽ ചിലർക്ക് പൊള്ളിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചിലരുടെ ശരീരത്തിലുണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ പ്രയാസങ്ങൾ ഉണ്ട്, റിയാസ് പറഞ്ഞു. വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണെന്നും വികസനപദ്ധതികളുടെ പേരിൽ…

Read More

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Read More

മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഇല്ലാതായെന്നും മേഘ രഞ്ജിത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഇതിനെ ഒക്കെ ന്യായീകരിക്കുകയാണ്. പ്രവർത്തകരെ അക്രമിക്കുന്നതിന് കണക്കില്ലാത്ത അവസ്ഥയാണ്. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരിക്കേറ്റ പെൺകുട്ടിയെ സന്ദർശിച്ചു. വളരെ ഗുരുതരമായ പരിക്കുകളാണ് അവർക്കുള്ളത്. ആൺപൊലീസുകാരാണ് പെൺകുട്ടിയെ മർദ്ദിച്ചത്. എന്താണ് ഇതിൽ നിന്ന് പിണറായി വിജയൻ നേടിയത് എന്ന് മനസിലാവുന്നില്ല. മർദനം മൂലം സമരത്തിൻ്റെ ശക്തി കുറഞ്ഞില്ല, കൂടിയിട്ടെ ഉള്ളൂ. ഇങ്ങനെ അടിച്ചില്ല എങ്കിൽ നേരത്തെ സമരത്തിൻ്റെ ശക്തി കുറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് എക്സാലോജിക് ഇടപാട് പേടിസ്വപ്നമായിമാറിയതിനാലാണ് അയോധ്യാക്കേസില്‍ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനെ കേരള സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയത്. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല. സുപ്രീംകോടതിയില്‍ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സ്റ്റാന്റിങ് കോൺസൽ ഉള്ളപ്പോഴാണ് ക്ഷേമപെന്‍ഷന്‍ പോലും നല്‍കാന്‍ പണമില്ലാത്തപ്പോള്‍…

Read More

തിരുവനന്തപുരം: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ മര്‍ദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും മര്‍ദിച്ചത് ശ്രദ്ധയില്‍ വന്നിട്ടില്ല. നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ ഉമാ തോമസ്, കെ. ബാബു, ടി. സിദ്ദിഖ് എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ സമരങ്ങള്‍ക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ചുമതലയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. വാഹനത്തിന് നേരെ അക്രമം സംഘടിപ്പിച്ചുവെന്നും മറുപടിയില്‍ പറയുന്നു. വനിതാ പ്രതിഷേധക്കാരുടെ വസ്ത്രം വലിച്ചുകീറി എന്ന പരാതി ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു. സമരംചെയ്യുന്നവരെ പോലീസ് അടിക്കുന്നതിന് നിയമപരമായി വ്യവസ്ഥയില്ലെന്നും മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. സി.ആര്‍. മഹേഷിന്റെ ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്. ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിസ്ഥാനമാക്കി, സമരം…

Read More

കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. വൈപ്പിൻ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൊട്ടിക്കത്തറ കെ.കെ.ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്. കോൺഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണൻ കോൺഗ്രസ് പിന്തുണയോടെയാണ് പ്രസിഡന്റായത്. ജനുവരി 21–നായിരുന്നു കേസിനാസ്പദമായ സംഭവം. സംഗീതാധ്യാപകൻ കൂടിയായ പ്രതി മാലിപ്പുറം വളപ്പിൽ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്. സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസ്സുകാരിയെ ഉണ്ണികൃഷ്ണൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ മാതാവ് ഞാറയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു നേതാക്കളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്‍യു നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ(30.01.2024) കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‍യു അറിയിച്ചു.

Read More