മനാമ: കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ബഹ്റൈനിൽ നിര്യാതനായി. 49 വയസായിരുന്നു. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രീതയാണ് ഭാര്യ. ബേക്കറി മാനേജ്മെന്റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടത്തി വരുന്നു.
സഹോദരങ്ങൾ: നാണു, ബാലൻ, കുഞ്ഞിക്കണ്ണൻ, അശോകൻ, വിനോദൻ, മനോജൻ.