Author: Reporter

തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാനുള്ള വ്യജാപ്രചാരണങ്ങളാണ് മണ്ഡലമകരവിളക്കു കാലത്തു നടന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ നിയമസഭയില്‍. യഥാര്‍ഥ ഭക്തര്‍ ആരും ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങിയിട്ടില്ലെന്നും പമ്പയിലും മറ്റിടങ്ങളിലും മാലയൂരിയോ തേങ്ങയുടച്ചോ തിരികെ പോയത് കപടഭക്തരാണെന്നും മന്ത്രി പറഞ്ഞു. ഭക്തര്‍ പമ്പയില്‍ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടായെന്ന എ.വിന്‍സെന്റിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കുറി ശബരിമല തീര്‍ഥാടനം ദുരിതപൂര്‍ണമായിരുന്നുവെന്നു വിന്‍സെന്റ് പറഞ്ഞു. മണ്ഡല മകരവിളക്ക് സീസണില്‍ ഏതാണ്ട് 52 ലക്ഷത്തിലധികം ആളുകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി മന്ത്രി പറഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ തിരക്ക് വര്‍ധിച്ചിരുന്നുവെന്നും ചില ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു. പക്ഷെ അതുപയോഗിച്ചുകൊണ്ട് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടായി. സന്നിധാനത്ത് ഭക്തരെ തല്ലിച്ചതയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഒരു വിഡിയോ പ്രചരിപ്പിച്ചത് അതിനുദാഹരണമാണ്. യഥാര്‍ഥത്തില്‍ ഭക്തനെന്നു പറയുന്നയാളെ മര്‍ദിച്ചത് ആന്ധ്രയിലോ തെലങ്കാനയിലോ വച്ചാണ്. എന്നാല്‍ ശരണംവിളിയുമായി കൂട്ടിയോജിപ്പിച്ചാണ്…

Read More

മാലെ: മാലദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റതായി റിപ്പോർട്ട്. മുൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ജനറലിന് കുത്തേറ്റതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തത്. നിലവിലെ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ആണ് ഹുസൈൻ ഷമീമിനെ പ്രോസിക്യൂട്ടർ ജനറലായി നിയമിച്ചത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ എംഡിപി അടുത്തിടെ ആരംഭിച്ചിരുന്നു. ഇന്നു പുലർച്ചെ നഗരത്തിലെ വഴിയിൽവച്ചാണ് ഹുസൈൻ ഷമീമിനെതിരെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രോസിക്യൂട്ടർ ഓഫിസ് ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഹമ്മദ് മുയിസിന്റെ ചൈന അനുകൂല നിലപാടിനെതിരെ വൻ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചൈനീസ് ചാരക്കപ്പൽ മാലദ്വീപ് തലസ്ഥാനമായ മാലെയിൽ നങ്കൂരമിട്ടത് വൻ വിവാദമായിരുന്നു. പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെൻ്റ് നടപടികൾ ആരംഭിക്കാനുള്ള തീരുമാനം പാർലമെന്റിൽ വൻ ബഹളത്തിലാണ് കലാശിച്ചത്. ഞായറാഴ്ച ഭരണ–പ്രതിപക്ഷ എംപിമാർ പാർലമെന്റിനുള്ളിൽ തമ്മിലടിച്ചിരുന്നു. മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാനായി പ്രസിഡന്റ് മുഹമ്മദ് മുയിസു വിളിച്ചുചേർത്ത പ്രത്യേക സമ്മേളനമാണ് അലങ്കോലമായത്. വോട്ടെടുപ്പിനു…

Read More

തിരുവനന്തപുരം: നികുതി പിരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയെന്നും കേന്ദ്ര സർക്കാരിനെ സംസ്ഥാനം കുറ്റംപറയുകയാണെന്നും മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞു. കടമെടുക്കുന്നതിന്റെ പരിധി കേന്ദ്രം കുറച്ചെന്ന് പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. 39.1 ശതമാനമാണ് കേരളത്തിന്റെ കടബാധ്യത. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 30 ശതമാനത്തിലും താഴെയായിരുന്നു. സർക്കാർ അധികാരമേറ്റ് ഏഴ് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ കടബാധ്യത ഉണ്ടായത്. എന്നിട്ട് പറയുകയാണ്, ഇനിയും കടമെടുക്കാനുള്ള അനുമതി തരണമെന്ന്, മാത്യു കുഴൽ നാടൻ പറഞ്ഞു. കേരള സദസിൽ സർക്കാരും ധനമന്ത്രിയും ജനങ്ങളോട് പറഞ്ഞത് 57,000 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളതെന്നായിരുന്നു, എന്നാൽ, കേന്ദ്രത്തിന് ധനമന്ത്രി അയച്ച കത്തിൽ പറയുന്നത് 31,869 കോടി രൂപയാണെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. 39.1 ശതമാനം കടബാധ്യതയുമായി നിന്ന് ഇനിയും കടമെടുക്കാൻ ഞങ്ങൾക്ക് അനുമതി വേണമെന്നാണ് സർക്കാർ…

Read More

കൊച്ചി: മലിനമായി കിടന്ന ഫോർട്ട്കൊച്ചി ബീച്ച് റഷ്യയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ശുചീകരിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ, ടൂറിസം വകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടി. റഷ്യൻ വിനോദസഞ്ചാരികൾ മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചു വെയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ചാക്ക് കെട്ടുകൾക്ക് നടുവിൽ കൊച്ചിക്കാർക്കായി ഒരു സന്ദേശവും ഇവർ എഴുതി വെച്ചിരുന്നു. ‘‘നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക’’, എന്നാണ് ഈ സന്ദേശത്തിൽ എഴുതിയിരുന്നത്. വീഡിയോ വൈറലായതിനു പിന്നാലെ പല കോണുകളിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധവും ഉയർന്നിരുന്നു. ഓൾ കേരള ടൂർ ഗൈഡ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി സതീഷിന്റെ സാന്നിധ്യത്തിലാണ് റഷ്യൻ സംഘം ബീച്ച് വ‍ൃത്തിയാക്കിയത്. ഇദ്ദേഹമാണ് ഈ വിനോദസഞ്ചാരികളുടെ സംഘത്തെ നയിച്ചിരുന്നത്. പ്ലാസ്റ്റിക്, കുളവാഴ, തെർമോക്കോൾ, ഗ്ലാസ് ബോട്ടിലുകൾ തുടങ്ങിവയൊക്കെയാണ് ഫോർട്ട് കൊച്ചി ബീച്ചിലെ മാലിന്യങ്ങളിൽ അധികവും.

Read More

തൃശൂർ: വടക്കാഞ്ചേരിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് കൂട്ടത്തല്ലുണ്ടായത്. ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘർഷം. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകർക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്. നേരത്തെ മുതൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ തമ്മിൽ പോരുള്ള സ്ഥലമായിരുന്നു വടക്കാഞ്ചേരി. സംഭവത്തിൽ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പിജി ജയദീപ് പറഞ്ഞു. ജയദീപിന് നേരെ അസഭ്യം മുഴക്കുകയും ഭീഷണിപ്പെടുത്തിയതായും നഗരസഭാ കൗൺസിലർ ആസാദിനെ ആക്രമിച്ചുവെന്നും ജയദീപ് പക്ഷം പറയുന്നു. മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം നിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓഫീസിലെ കയ്യാങ്കളിയെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി.സി.സി നേതൃത്വത്തിന്റെ ഇടപെടലില്ലാത്തതാണ്…

Read More

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ടികെഎം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി തൃക്കടവൂർ മതിലിൽ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിൻ്റെ പിൻവശം തട്ടി അപകടമുണ്ടായെന്നാണ് നിഗമനം.

Read More

ഇടുക്കി: പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും 90 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ദേവികുളം അതിവേഗ കോടതി ജഡ്ജി സിറാജുദ്ദീന്‍ ശിക്ഷിച്ചത്. പോക്‌സോ അടക്കം വിവിധ വകുപ്പുകളിലായാണ് പ്രതികളെ 90 വര്‍ഷംവീതം കഠിനതടവിന് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ പ്രതികള്‍ എട്ടുമാസം കൂടി തടവ് അനുഭവിക്കണം. പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു. 2022 മേയ് 29-നായിരുന്നു കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിയായ 16-കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്.സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് തേയിലക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗംചെയ്തു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കേസില്‍ ആകെ എട്ട് പ്രതികളുണ്ടായിരുന്നു. രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.…

Read More

മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. 15 പ്രതികളിൽ 14 പേരും വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു. പത്താം പ്രതി അസുഖബാധിതനായി ആശുപത്രിയിലായതിനാൽ എത്തിയില്ല. കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20നു വിധിച്ചിരുന്നു. തുടർന്ന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമാണു ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്കു മാറ്റിയത്. ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണു കോടതിയിൽ സുരക്ഷ ഒരുക്കിയത്. കേരളത്തിൽ ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. കേസിലെ 15 പ്രതികളും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴത്തുകയിൽ ആറു ലക്ഷം രൂപ രൺജീത് ശ്രീനിവാസിന്റെ കുടുംബത്തിനു നൽകാനും…

Read More

മനാമ: കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ബഹ്‌റൈനിൽ നിര്യാതനായി. 49 വയസായിരുന്നു. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രീതയാണ് ഭാര്യ. ബേക്കറി മാനേജ്‌മെന്റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടത്തി വരുന്നു. സഹോദരങ്ങൾ: നാണു, ബാലൻ, കുഞ്ഞിക്കണ്ണൻ, അശോകൻ, വിനോദൻ, മനോജൻ. https://youtu.be/Tc56hRFlXX4?si=7tvGfQaSDq30YJS7&t=105

Read More

മ​നാ​മ: വി​ദ്യാ​ർ​ഥി​ക്കു​​നേ​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ അ​ധ്യാ​പ​ക​നെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ്. ഒ​രു സ​ർ​ക്കാ​ർ സ്​​കൂ​ളി​ലെ​ ഏ​ഴ്​ വ​യ​സുകാരനെ​തി​രെ​യാ​ണ് സ്കൂ​ൾ കാ​മ്പ​സി​ന് പു​റ​ത്തു​വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​ത്. പ​രാ​തി​യി​ൽ സ്‌​കൂ​ൾ അ​ധ്യാ​പ​ക​നെ ഉ​ൾ​പ്പെ​ടു​ത്തി നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ​നി​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ഫാ​മി​ലി ആ​ൻ​ഡ് ചൈ​ൽ​ഡ് പ്രോ​സി​ക്യൂ​ഷ​ൻ ഡെ​പ്യൂ​ട്ടി ഹെ​ഡ് പ​റ​ഞ്ഞു. https://youtu.be/Tc56hRFlXX4?si=pRGPesV9yDL74f59&t=51 സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്രതി ജോലി ചെയ്യുന്ന അതേ സ്‌കൂളിലെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ​യും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. ജനുവരി 30ന്​ ​ചേ​രു​ന്ന ക്രി​മി​ന​ൽ ഹൈ​കോ​ട​തി​യി​ൽ ​പ്ര​തി​ക്കെ​തി​രെ ശി​ക്ഷ വി​ധി​ക്കും. പൂർണമായ ലൈംഗികബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ, പ്രതിക്ക് ജീ​വ​പ​ര്യ​ന്തം ​വ​രെ ശി​ക്ഷ ല​ഭിക്കാം.

Read More