- സ്കൂളുകളില്‍ വേനല്‍ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
- കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു
- കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
- ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ
- സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- വിഷു കൈനീട്ടം; ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
- കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു
- ഗോകുലത്തിലെ ഇഡി റെയ്ഡ് ഫെമ ചട്ടലംഘനത്തിന്, കണ്ടെത്തിയത് ആയിരം കോടിരൂപയുടെ ക്രമക്കേട്
Author: Reporter
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യു.ജി.സി. ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ നിരീക്ഷിച്ചത്. നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് എതിരായ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം വേണമെന്ന് യു.ജി.സി. ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തെ സമയം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ യു.ജി.സിക്ക് സുപ്രീം കോടതി അനുവദിച്ചു. അതിന് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം പ്രിയ വര്‍ഗീസിനും കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിനുശേഷമാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോള്‍ ഹൈക്കോടതിവിധിക്ക് എതിരെ പരാമര്‍ശം നടത്തിയത്. യു.ജി.സി. ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നായിരുന്നു ജസ്റ്റിസ് സഞ്ജയ് കരോളിന്റെ നിരീക്ഷണം.…
തൃശൂർ: തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിൽപന തടഞ്ഞു. മുല്ലശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊലീസ് അരി വിതരണം തടഞ്ഞത്. ഈ വരുന്ന വ്യാഴാഴ്ചയാണ് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ടലംഘനമാണെന്ന് പൊലീസ് പറഞ്ഞു. ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് അരി വിൽപന പൊലീസ് തടഞ്ഞത്. സംഭവത്തിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി.കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 രൂപ നിരക്കിലാണ് ഭാരത് ബ്രാൻഡഡ് അരിവിൽപന നടത്തുന്നത്. സംസ്ഥാനതല വിതരണം കഴിഞ്ഞ മാസം ഏഴിന് തൃശൂരിൽ നടന്നിരുന്നു. ദേശീയതലത്തിലെ ഉദ്ഘാടനം അന്ന് ഡൽഹിയിലും നടന്നു. എല്ലാ വിഭാഗക്കാർക്കും 29 രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുന്നത്. ഇതിന് പിന്നാലെ ഇത് രാഷ്ട്രീയ ചർച്ചയായി. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പടക്കം പൊട്ടിക്കൽ: ഗുണ്ട് കൈയിൽവച്ച് പൊട്ടി വാച്ചർക്ക് ഗുരുതര പരുക്ക്
കൂരാച്ചുണ്ട്: കക്കയത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ വനംവകുപ്പ് വാച്ചർക്ക് പരുക്കേറ്റു. കാട്ടാനകളെ തുരത്താൻ ഗുണ്ട് ഉപയോഗിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിയാണ് വനം വകുപ്പ് താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിന് (44) പരുക്കേറ്റത്. കൈപ്പത്തിക്കും, ചെവിക്കും പരുക്കുണ്ട്. മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തും. കക്കയം ദശരഥൻകടവിൽ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി 9.45ന് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും സ്ഥലത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ 14ന് ആനക്കൂട്ടത്തെ ഓടിക്കാൻ പടക്കമെറിഞ്ഞപ്പോൾ താൽക്കാലിക വാച്ചർ 30-ാം മൈൽ പുഴയരികിൽ സതീശനും കൈക്ക് പരുക്കേറ്റിരുന്നു.
വടകര: കരുത്തരായ സ്ഥാനാർഥികളെ നേരിടാനാണ് ഇഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് സിപിഎം കെ.കെ.ശൈലജയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽനിന്ന് കോൺഗ്രസിനു വേണ്ടി കെ.മുരളീധരൻ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ‘‘കരുത്തരെ നേരിടാനാണ് എനിക്കിഷ്ടം. ടീച്ചറാണ് വരുന്നതെങ്കിൽ കരുത്തുള്ള സ്ഥാനാർഥിയാണ്. സ്ഥാനാർഥിയെ സിപിഎം തീരുമാനിക്കട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാൻ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത്. നല്ല രീതിയിൽ മത്സരം നടന്ന് ജയിച്ചുവരാൻ സാധിക്കും’’ – മുരളീധരൻ പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. ‘‘വന്യമൃഗങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാരിനു സാധിക്കുന്നില്ല. സ്വന്തം രക്ഷയ്ക്കായി സമരം ചെയ്യുന്നവരെ കേസിൽ പ്രതികളാക്കുന്നത് ആദ്യത്തെ സംഭവമല്ല. ഈ രീതിയിലാണ് സർക്കാർ പെരുമാറുന്നതെങ്കിൽ അതിശക്തമായ സമരം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. നാട്ടിലിറങ്ങുന്ന ആനകളെ കൂട്ടിലടയ്ക്കണം. എല്ലാവർക്കും മൃഗങ്ങളോട് സ്നേഹമുണ്ട്. പക്ഷേ, എല്ലാം മൃഗങ്ങൾക്കു വിട്ടുകൊടുക്കാനാകില്ല. കൃഷിക്കാർക്കു സംരക്ഷണം വേണം. സർക്കാർ കൃഷിക്കാരെയാണ്…
ചെന്നൈ∙ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) ചെന്നൈ ഓഫിസിലെത്തി. അരുൺ പ്രസാദ് എന്ന ഉദ്യോസ്ഥനു മുന്നിൽ മൊഴി നൽകാൻ എത്തിയതാണെന്നാണ് സൂചന. എസ്എഫ്ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയത്. അതീവരഹസ്യമായിട്ടായിരുന്നു യാത്ര. ടി. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഒരു സേവനവും നൽകാത്ത എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) കണ്ടെത്തൽ. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച…
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ് ആറാംതവണയും തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. വിഷയത്തിൽ തങ്ങളുടെ നിലപാട് ആവർത്തിച്ച എഎപി ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും നോട്ടിസ് അയച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും പ്രസ്താവിച്ചു. ‘‘വിഷയത്തിൽ ഇഡി തന്നെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആവർത്തിച്ച് നോട്ടിസ് അയയ്ക്കുന്നതിനു പകരം കോടതി തീരുമാനം വരുന്നതു വരെ കാത്തിരിക്കാൻ ഇഡി തയാറാകണം’’ – പ്രസ്താവനയിൽ എഎപി പറഞ്ഞു. തുടർച്ചയായി ഇഡി നോട്ടിസ് തള്ളുന്നതിനാൽ ഒരുപക്ഷേ കേജ്‌രിവാളിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കാം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിലവിൽ അരവിന്ദ് കേജ്‌രിവാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. ഇതേ കേസിൽ എഎപിയുടെ മുതിർന്ന നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവർ അറസ്റ്റിലായിരുന്നു.
പ്രതിഷേധക്കാർക്കെതിരെ കേസെടുത്തത് അംഗീകരിക്കില്ല, വയനാട്ടിൽ നാളെ UDF പ്രക്ഷോഭം- ടി. സിദ്ദിഖ്
കോഴിക്കോട്: ചൊവ്വാഴ്ച വയനാട് ജില്ലയിൽ യു.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽ.എ. കളക്ട്രേറ്റ് പരിസരത്താണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 24 മണിക്കൂർ പ്രക്ഷോഭം സംഘടിപ്പിക്കുക. കെ. മുരളീധരൻ എം.പി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുമെന്നും ടി. സിദ്ദിഖ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമാണ്. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാവില്ല. ജനപ്രതിനിധികളെ അക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്. താനും മറ്റ് ജനപ്രതിനിധികളും പരാതി നൽകിയിട്ടില്ല. തങ്ങൾക്ക് പരാതിയുമില്ല. പൊലീസിന് ജനങ്ങളുടെ മേൽ കുതിരകയറാൻ എം.എൽ.എമാരെ ഉപയോഗിക്കുന്നു. അത് അനുവദിക്കില്ല. എല്ലാ കേസുകളും ഒഴിവാക്കണമെന്നാണ് ആവശ്യം. വനംമന്ത്രിക്ക് സ്ഥലം സന്ദർശിക്കാൻ വേണ്ടിയാണ് കേസെടുക്കുന്നത്. ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. ജില്ലയിൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് രാഹുൽ ഗാന്ധി എം.പിയുടെ സന്ദർശനത്തിന് പിന്നാലെ നൽകിയ സഹായത്തെക്കുറിച്ചും ടി.സിദ്ദിഖ് വിശദീകരിച്ചു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത്തിൻ്റെ ചികിത്സയ്ക്ക് 50,000 രൂപ നൽകും.…
കാണാതായ കുട്ടിയെ കണ്ടെത്താൻ CCTV ദൃശ്യങ്ങൾ പരിശോധിക്കുന്നു; അന്വേഷണം മറ്റു ജില്ലകളിലേക്കും
തിരുവനന്തപുരം: കാണാതായ രണ്ടുവയസുകാരിക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും കുട്ടിയെ കണ്ടെത്തിയ ശേഷം ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ ആദ്യം കണ്ടെത്തുക എന്നതാണ് ഇപ്പോൾ പ്രധാനമെന്നും കൂടുതൽ പേരുമായി സംസാരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. പ്രദേശത്ത് സ്ഥിരമായി താമസിക്കുന്നവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാവർഷവും ഇവർ രണ്ടോ മൂന്നോ മാസം കേരളത്തിൽ എത്താറുണ്ട്. കുട്ടിയെ കണ്ടെത്താനായി സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെ ആദ്യം കണ്ടെത്തണം. ശേഷം മാത്രമേ ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാകൂ. ഇത്രയും പ്ലാൻ ചെയ്ത് ഈ ഒരു സ്ഥലത്ത് വന്ന് ഈ ഒരു കുട്ടിയെ എടുത്തുകൊണ്ടു പോയതിനു പിന്നിൽ എന്താണ് ലക്ഷ്യമെന്നും പരിശോധിക്കുന്നുണ്ട്, സി.എച്ച് നാഗരാജു പറഞ്ഞു. സമീപപ്രദേശങ്ങളിലെ ആളൊഴിഞ്ഞവീടുകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കണമെന്ന് പോലീസിന് നിർദേശം നൽകിയതായി മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു. അന്വേഷണം കൊല്ലം, കന്യാകുമാരിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിവിധ പോലീസ് സ്റ്റേഷനുകളിൽ അറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം…
‘പി.മോഹനന് ഉൾപ്പെടെയുള്ളവരുടെ പങ്ക് തെളിയിക്കാന്‍ നിയമപോരാട്ടം തുടരും’: ഏറ്റവും നല്ല വിധിയെന്ന് കെ കെ രമ
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ച ഹൈക്കോടതി വിധി ഏറ്റവും നല്ല വിധിയെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ കോടതി ശരിവച്ചുവെന്നും കെ കെ രമ. പി മോഹനൻ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട നടപടിയിൽ വീണ്ടും നിയമപോരാട്ടം തുടരും. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെ കണ്ടെത്താനുള്ള പോരാട്ടം തുടരും. അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി ആലോചിച്ച് ടി.പിയെ വെട്ടിക്കൊന്നത്. സിപിഐഎമ്മിന്റെ പങ്കാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്. വളരെ ഗൗരവമായി തെളിവുകള്‍ പരിശോധിച്ച കോടതി എല്ലാ വിശദാംശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത് എന്ന് പ്രോസിക്യൂഷനും കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനക്കേസില്‍ ഇത്രയധികം പേര് ശിക്ഷിക്കപ്പെട്ട കേസുണ്ടാവില്ല. ടിപിക്കെതിെര പരസ്യമായി ഭീഷണി മുഴക്കിയ ആളാണ് കെ.കെ.കൃഷ്ണന്. ജ്യോതി ബാബു ഗൂഢാലോചനയില്‍ പങ്കാളിയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 36 പ്രതികളിൽ 12 പേരെയാണ് 2014ൽ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് ശിക്ഷിക്കപ്പെട്ട പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ…
ചേർത്തല: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽവച്ച് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.