Author: News Desk

തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം-ഷൊറണൂര്‍ മെമു എക്‌സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.

Read More

കണ്ണൂർ: കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകൾക്കായി ദൗത്യസംഘത്തിന്‍റെ തെരച്ചിൽ. ഇന്നലെ രാത്രി 2 തവണ വെടിവയ്പ്പുണ്ടായെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു. ആരും കസ്റ്റഡിയിൽ ഇല്ലെന്നും ആയുധങ്ങൾ കണ്ടെടുത്തെന്നും ഡിഐജി വ്യക്തമാക്കി. കൂടുതൽ സേന ഉൾവനത്തിൽ തുടരുകയാണ്. ഇന്ന് പുലർച്ചെയും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. എട്ട് മാവോയിസ്റ്റുകൾ ഉൾവനത്തിലുണ്ടെന്നാണ് നിഗമനം. ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ വീണ്ടും വെടിവെയ്പ്പിന്‍റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. പ്രത്യേക ദൗത്യ സംഘം വനമേഖലയില്‍ തുടരുകയാണ്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഉൾവനത്തിൽ രണ്ടിലധികം ഷെഡുകളുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഈ രണ്ട് ഷെഡ്ഡുകളിലാണ് മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം, മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന് മേഖലയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോൾ…

Read More

അടൂർ: പിതാവ് മരിച്ചു ഒരു വർഷം തികയും മുൻപേ മകൻ ബെക്ക് അപകടത്തിൽ മരിച്ചു. പന്തളം പെരുമ്പുളിക്കൽ ശ്രീനിലയത്തിൽ അഭിരാം ആണ് മരിച്ചത്. 21 വയസ്സായിരുന്നു. മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോളേജിൽ നിന്നു വീട്ടിലേക്ക് ബൈക്കിൽ പോയ അഭിറാം കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ എം സി റോഡിൽ പറന്തലിൽ ആയിരുന്നു അപകടം. നിർത്താതെ പോയ കാർ ഡ്രൈവർ പിന്നീട് പന്തളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പരുക്കേറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അഭിരാമിന്റെ പിതാവ് ശ്രീകുമാർ അടുത്തിടെയാണ് മരിച്ചത്. കോളജിലെ സഹപാഠികളുടെ കൺമുന്നിൽ ആയിരുന്നു അപകടം. വൈകിട്ട് നാലിന് എംസി റോഡിൽ മിത്രപുരത്താണ് അപകടം. കോളജ് വിട്ട ശേഷം റോഡരികിലെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് വീട്ടിലേക്ക് പോകാൻ തന്റെ യമഹ ബൈക്കിൽ റോഡിലേക്ക് ഇറങ്ങിയ അഭിരാമിനെ പിന്നിൽ നിന്ന് വന്ന മാരുതി സ്വിഫ്ട് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക്…

Read More

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണക്കേസിൽ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡൻ്റുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർക്ക് വീണ്ടും ഇഡി സമൻസ്. നാളെ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ഭാസുരാംഗനെ എട്ട് മണിക്കൂറോളം നേരം ഇഡി ചോദ്യം ചെയ്തിരുന്നു. കണ്ടലയിൽ പിടിമുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഭാസുരാംഗന്‍റെ മകന്‍ അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തിൽ ചെലവായത് 29,82,039 രൂപയാണ്. ഇവിടെ തന്നെ 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോൾ 42,27,443 രൂപ ചെലവായി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രിൽ…

Read More

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും. മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഇതിനിടെ, സിപിഎം പ്രവർത്തകർ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തി. സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും…

Read More

കോട്ടയം: ദിവസം ഇരുപതിലേറെ തവണ വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് ചില്ലറയായി ‘പണി’ കൊടുത്ത് വാർഡ് അംഗം. ഒൻപത് വീടുകളിലെ വൈദ്യുതി ബില്ലായ പതിനായിരം രൂപയുടെ നാണയത്തുട്ടുകൾ ജീവനക്കാരെക്കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയായിരുന്നു പ്രതിഷേധം. െകാല്ലം തലവൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡിലെ ബിജെപി അംഗം സി.രഞ്ജിത്താണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം കെഎസ്ഇബി പട്ടാഴി സെക്‌ഷന്‍ ഓഫിസിലായിരുന്നു സംഭവം. മേഖലയില്‍ ബില്‍ അടയ്‌ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു ഇന്നലെ. ഒൻപത് വീടുകളിലെ ബില്ലുമായി നേരിട്ടെത്തിയാണ് പണം അടച്ചത്. ഓരോ ബില്ലിന്റെയും തുക പ്രത്യേകം കവറുകളിലാക്കി കെട്ടി സഞ്ചിയിലാണ് എത്തിച്ചത്. ജീവനക്കാർ ഒരുമിച്ചിരുന്നാണ് നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. ഇനിയും പവർകട്ട് തുടർന്നാൽ, വാർഡിലെ മുഴുവൻ വീടുകളിലെയും ബിൽ തുക നാണയമാക്കി െകാണ്ടുവരുമെന്നും രഞ്ജിത്ത് ജീവനക്കാരോടു പറഞ്ഞു. വൈദ്യുതി നിരക്ക് വർധന, പവർകട്ട് എന്നിവയിൽ പ്രതിഷേധിച്ചായിരുന്നു നടപടിയെന്ന് രഞ്ജിത്ത് മനോരമ ഓൺലൈനോടു പറഞ്ഞു. ‘‘സമയം പറഞ്ഞിട്ടുള്ള പവർകട്ടല്ല. ദിവസം ഇരുപതിലേറെ തവണയാണ് വൈദ്യുതി പോകുന്നത്. അഞ്ചു മിനിറ്റ്…

Read More

മനാമ: അൽ റബീഹ് മെഡിക്കൽ സെന്റർ പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് സൗജന്യ പ്രമേഹ പരിശോധനയും സൗജന്യ കൺസൾട്ടേഷനും സംഘടിപ്പിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക്, 1749 7777 എന്ന നമ്പറിൽ ബന്ധപ്പെടുക. ഈ സേവനം പ്രയോജനപ്പെടുത്താനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

Read More

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് തുടങ്ങി. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ചാണ് പരിപാടി. പാക്കേജ് കാലയളവില്‍ 15 ദിനാറിന് ടോട്ടല്‍ പിഎസ്എ (പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍), ക്രിയാറ്റിനിന്‍, യൂറിന്‍ അനാലിസിസ്, ശാരീരിക പരിശോധന, യൂറോളജി കള്‍സള്‍ട്ടേഷന്‍ എന്നിവ ലഭിക്കും. കൂടാതെ, പാക്കേജില്‍ തന്നെ, ആവശ്യാനുസരണം യൂറോഫ്‌ളോമീറ്ററി പരിശോധനയും ലഭിക്കും. താരതമ്യേനെ ചെലവേറിയ പരിശോധനകള്‍ കുറഞ്ഞ ചെലവിലാണ് ലഭ്യമാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819 സൗജന്യ പ്രമേഹ പരിശോധന ഇന്ന് മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ചൊവ്വാഴ്ച സൗജന്യ ബ്ലഡ് ഷുഗര്‍ പരിശോധന ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ബിപി, ബിഎംഐ പരിശോാധനയും സൗജന്യമായി ലഭിക്കും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയാണ് സൗജന്യ പരിശോധന സമയം. വിവരങ്ങള്‍ക്ക്: 17288000, 16171819

Read More

കണ്ണൂര്‍: പയ്യന്നൂരില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപാഠികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ വിദ്യാര്‍ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read More