- ഫ്രണ്ട്സ് ഓഫ് സെൻറ് പീറ്റേഴ്സ് യാത്രയയപ്പു നൽകി
- ബഹ്‌റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു
- ടി20 ലോകകപ്പ് ട്രോഫി ബഹ്‌റൈൻ ടൂർ തുടരുന്നു
- ബിഡികെ ബഹ്‌റൈൻ സോവനീയർ – പേര് നിർദേശിക്കാം
- മുഹറഖില്‍ തമിഴ് മത്സ്യത്തൊഴിലാളികള്‍ പൊങ്കല്‍ ആഘോഷിച്ചു
- ദേശീയ ഇ-ഗവണ്മെന്റ് പോര്‍ട്ടല്‍ വഴി വിദേശത്തുള്ള ബഹ്റൈനികളുടെ പാസ്പോര്‍ട്ട് മാറ്റിക്കൊടുക്കല്‍ ആരംഭിച്ചു
- ബുദയ്യ ഹൈവേ വികസനം: കരാര്‍ ഒപ്പുവച്ചു
- തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍; ‘ഏതു പദ്ധതിയുടെ ആവശ്യത്തിനും സമീപിക്കാം, ഒരോ വര്‍ഷവും പ്രോഗ്രസ് കാര്‍ഡ് ഉണ്ടാക്കണം’
Author: News Desk
യുവതിയെ അഞ്ചുപേര്‍ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. പോലീസ് ഏറ്റുമുട്ടലിലാണ് ജുനൈദ്, ഇമ്രാന്‍ എന്നിവരടക്കമുള്ള അഞ്ചുപ്രതികളെയും പിടികൂടിയത്. പോലീസ് നടത്തിയ വെടിവെപ്പില്‍ ജുനൈദിനും ഇമ്രാനും പരിക്കേറ്റിട്ടുണ്ട്. നവംബര്‍ 30-നാണ് ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍ ഡല്‍ഹി സ്വദേശിനിയായ 23-കാരി കൂട്ടബലാത്സംഗത്തിനിരയായത്. ട്രോണിക്ക സിറ്റിയിലെ ആളൊഴിഞ്ഞ റോഡില്‍ സുഹൃത്തിനൊപ്പം സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് അഞ്ചംഗസംഘം യുവതിയെ ഉപദ്രവിച്ചത്. കേസിലെ മുഖ്യപ്രതിയായ ജുനൈദാണ് യുവതികളെ ആദ്യം കണ്ടത്. ഇയാള്‍ സുഹൃത്തായ ഇമ്രാനെയും മറ്റുകൂട്ടാളികളെയും വിളിച്ചുവരുത്തി. തുടര്‍ന്ന് പ്രതികള്‍ യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയെന്നും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ട്. ഡല്‍ഹി സ്വദേശിനിയെ ബലാത്സംഗം ചെയ്തശേഷം സുഹൃത്തായ യുവതിയെയും പ്രതികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ സമയം ഒരുവാഹനം ഈ വഴിയിലൂടെ വന്നതിനാല്‍ പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. കേസില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം ജുനൈദിനെയാണ് ആദ്യം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ പോലീസിന് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ പോലീസ്…
മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ കിന്റർഗാർട്ടൻ കായികമേള വർണ്ണശബളവുമായ പരിപാടികളോടെ നടന്നു. ആയിരത്തി മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുത്ത കായികമേളയിൽ ഡ്രിൽ ഡിസ്പ്ലേകളും ട്രാക്ക് ഇവന്റുകളും ആവേശം പകർന്നു. മുവ്വായിരത്തിലേറെ കാണികൾ കായികമേള കാണാനും കുരുന്നുകളെ പ്രോത്സാഹിപ്പിക്കാനും എത്തിയിരുന്നു. കെ.ജി വിദ്യാർത്ഥികൾക്കായി ആരോഗ്യകരമായ ജീവിത പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംരംഭം ലക്ഷ്യമിടുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എംഎൻ, അജയകൃഷ്ണൻ വി എന്നിവർ സന്നിഹിതരായിരുന്നു. റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതമാശംസിച്ചു. കൊറോണ കാലയളവിനു ശേഷം തിരിച്ചെത്തിയ സ്‌കൂൾ കിന്റർഗാർട്ടൻ കായികമേള വൻ വിജയമായിരുന്നു. ഓരോ കിന്റർഗാർട്ടനൻ വിദ്യാർത്ഥിക്കും അവരുടെ കായിക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരം ഈ മേള നൽകുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ സ്‌പോർട്ടിംഗ് ഗാല സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . ചുവപ്പും വെള്ളയും കലർന്ന ബലൂണുകൾ…
നുണയുടെയും, വർഗ്ഗീയതയുടേയും പ്രവാഹമാണ് പരാജയഭീതിപൂണ്ട പ്രതിപക്ഷം സമൂത്തിൽ ഒഴുക്കുന്നതെന്ന് പിപിഎ
മനാമ: തിരഞ്ഞെടുപ്പിന്റെ പേരിൽ നുണയുടെയും, വർഗ്ഗീയതയുടേയും പ്രവാഹമാണ് പരാജയഭീതിപൂണ്ട പ്രതിപക്ഷം എന്ന അവകാശപ്പെടുന്നവർ സമൂത്തിൽ ഒഴുക്കുന്നതെന്ന് പ്രോഗ്രസ്സിവ് പാരന്റ്സ് അലയൻസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഹാമനസ്കരായ ബഹ്‌റൈൻ ഭരണകൂടം നമുക്ക് നൽകിയ സ്വാതന്ത്ര്യത്തെ ദുർവ്യയം ചെയ്യുകയാണ് ഇക്കൂട്ടർ. ആസന്നമായ ഇന്ത്യൻ സ്കൂൾ എക്സികുട്ടിവ് കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിനു മണ്ണിൽ നേതൃത്വം നൽകുന്ന പ്രോഗ്രസ്സിവ് പാരന്റ്സ് അലയൻസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. ഒരുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രഥമ പരിഗണന അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂല്യാതിഷ്ഠിതവും, നൂതനവും, സാമൂഹിക പ്രതിബദ്ധതയും ഉള്ള വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം എന്ന് പിപിഎ വ്യക്തമാക്കി. അതിനുതകുന്ന പ്രവർത്തനമാണ് കഴിഞ്ഞ 9 വർഷമായി പ്രിൻസ് നടരാജന്റെയും, സജി ആന്റണിയുടെയും നേതൃത്വത്തിൽ നടത്തിവരുന്നത്. ആധുനിക വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പാഠ്യപദ്ധതികൾ ആ ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്‌കൂളിൽ നടപ്പാക്കിയത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രവും, ഭയരഹിതവുമായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ സാഹചര്യം സ്‌കൂൾ ക്യാമ്പസിൽ ഒരുക്കുവാൻ ഭരണസമിതിക്ക് കഴിഞ്ഞു. അതുകൊണ്ടാണ്…
തൃശൂർ: നവകേരള ബസ്സിൻ്റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനാണ് പരുക്കേറ്റത്. തൃശൂർ ചേലക്കരയിലെ നവ കേരള സദസിലേക്ക് മന്ത്രിസംഘം എത്തുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ചെറുതുരുത്തി സ്വദേശി റഷീദിനെ വടക്കാഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘കേരളത്തിന്‍റെ വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ല’: നിര്‍മല സീതാരാമന്‍
ഡൽഹി: കേരളത്തിന്‍റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി നിലവിലെ നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിന്‍റെ ഒരു ശതമാനം കൂടി വായ്പ അധികമായ എടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നെതും ധനമന്ത്രി ചൂണ്ടിക്കാട്ടി. പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്‍റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നം നിർമല സീതാരാമൻ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാർലമെന്‍റില്‍ ധനമന്ത്രി മറുപടി നല്‍കിയത്.
ഒറ്റപ്പാലം: ഉത്തരേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ഭരണം പിടിച്ചതിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനേക്കാൾ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പകൽ ബിജെപി വിരോധം പറയുമ്പോഴും, കേസുകളിൽനിന്ന് രക്ഷപ്പെടാൻ രാത്രി സംഘപരിവാറുമായി സന്ധി ചെയ്യുന്ന വ്യക്തിയാണ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയിലേക്കു പ്രതിനിധികളെ അയയ്ക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതുപോലും കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ്. ബിജെപിക്കായി സംസാരിക്കുന്ന പിണറായി വിജയന്റെ ഉപദേശം കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു. ‘‘സത്യം പറഞ്ഞാൽ ഇന്നലെ ബിജെപി നേതാവ് കെ.സുരേന്ദ്രനേക്കാൾ സന്തോഷവാനായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സന്തോഷത്തിന്റെ കാരണം, വടക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചതും കോൺഗ്രസ് പരാജയപ്പെട്ടതുമാണ്. എന്നിട്ട് അദ്ദേഹം കോൺഗ്രസിനെ ഉപദേശിക്കുകയാണ്. കോൺഗ്രസിന് പരാജയമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ പാർട്ടിയുടെ നയപരമായ സമീപനം സംബന്ധിച്ച് ഞങ്ങൾക്ക് പിണറായി വിജയന്റെ ഉപദേശം വേണ്ട. പകൽ ബിജെപി വിരോധം പറയുകയും, രാത്രിയാകുമ്പോൾ കേസുകളിൽനിന്ന് രക്ഷപ്പെടാനായി…
മിഗ്ജോം ചുഴലിക്കാറ്റ്; നാളെ രാവിലെ 110 കിലോമീറ്റര്‍ വേഗത്തില്‍ കരയിലേക്ക്; സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ചുഴലിക്കാറ്റ് തീവ്രമായ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് നല്‍കി.നിലവില്‍ തീവ്ര ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ നാളെ രാവിലെ മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും…
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. കെഎസ് യുവിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കുസാറ്റ് ടെക്‌ഫെസ്റ്റ് അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല. കുസാറ്റ് ദുരന്തത്തിൽ മൂന്ന് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് മരിച്ചത്.
സിപിഐഎം നേതാക്കൾ ഇരുട്ടിന്റെ മറവില്‍ തല്ലിതകര്‍ത്തത് ഇരുപതോളം വാഹനങ്ങളും ഒരു വീടും; നേതാക്കൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: മാറന്നലൂരിൽ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവർത്തകൻ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരിൽ നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകർത്തത്. INTUC പ്രവർത്തകനായ ശ്രീകുമാറിന്റെ വീടിന് നേരെയും ആക്രമണം. വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്‌തു.കാറുകളും ടിപ്പർ ലോറിയും ബൈക്കും ഉൾപ്പെടുന്നു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്.
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഗ്ജോം ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ചെന്നൈയിൽ കനത്ത മഴ. നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളക്കെട്ടാണ്. ഇ.സി.ആറിൽ മതിൽ തകർന്നുവീണ് രണ്ടുപേർ മരിച്ചു. വേലച്ചേരിയിൽ കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരുക്ക്. തമിഴ്നാട്ടിൽ 5000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു . നാളെയാണ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിൽ കര തൊടുക. വിഡിയോ റിപ്പോര്‍ട്ട് കാണാം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മിഗ്ജോം ചുഴലിക്കാറ്റായി മാറിയതോടെ ചെന്നൈയിൽ പ്രളയ സമാന സാഹചര്യമാണ്. ചെന്നൈ തീർത്തു നിന്ന് 150 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. ഇതിന്‍റെ പ്രഭാവത്തിൽ ഒരാഴ്ചയായി തുടരുന്ന മഴ ഇന്നലെ രാത്രിയോടെ ശക്തി പ്രാപിച്ചു. ചെന്നൈ ഇ.സി.ആർ റോഡിൽ മതിൽ തകർത്ത് വീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. വേലഞ്ചേരിയിൽ കെട്ടിടം തകർന്നുവീണ് ആറു പേർക്കും , അടയാറിൽ മരം കടപുഴകി വീണ് ഒരാൾക്കും പരുക്കേറ്റു. മടിപാക്കത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ വാഹനങ്ങൾ ഒഴുകിപ്പോയി. റൺവേയിൽ വെള്ളം കയറിയതോടെ ചെന്നൈ…
