തിരുവനന്തപുരം: മാറന്നലൂരിൽ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവർത്തകൻ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരിൽ നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകർത്തത്. INTUC പ്രവർത്തകനായ ശ്രീകുമാറിന്റെ വീടിന് നേരെയും ആക്രമണം. വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്തു.കാറുകളും ടിപ്പർ ലോറിയും ബൈക്കും ഉൾപ്പെടുന്നു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്.
Trending
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്